- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജൂവലറി മേഖലയെ ദൂർബലമാക്കരുത്; കേന്ദ്രധനമന്ത്രിയെ കാണാനൊരുങ്ങി ജൂവലറി ഉടമകൾ;നീക്കം ജൂവലറി മേഖലയെ പി.എംഎൽഎ. പരിധിയിലാക്കിയതിനെതിരെ; അനാവശ്യ നിബന്ധനകൾ അനധികൃത വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ഉടമകൾ
കൊച്ചി: രാജ്യത്തെ ജ്വലറിമേഖലയെ ദൂർബലപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ കാണാ നൊരുങ്ങി ജൂവലറി ഉടമകൾ.ജൂവലറി ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ ത്തിന്റെ (പി.എംഎൽഎ.) പരിധിയിലാക്കിയതിന് പിന്നാലെയാണ് ഉടമകളുടെ നീക്കം.കേന്ദ്ര ധനമന്ത്രിയെ നേരിൽക്കണ്ട് ഉടമകൾ നിവേദനം നൽകും.രാജ്യത്തെ ജി.ഡി.പി.യു ടെ 10 ശതമാന ത്തോളംവരും സ്വർണാഭരണ മേഖല. ആറുലക്ഷത്തോളം വ്യാപാരികളാണ് മേഖലയിലുള്ളത്. ജീവനക്കാരും തൊഴിലാളികളുമടക്കം ഒരുകോടിയോളം പേർ മേഖലയിലുണ്ട്. സ്വർണാഭരണ നിർമ്മാണമുൾപ്പെടെ അനുബന്ധ മേഖലയിലടക്കം 10 കോടി ജനങ്ങൾ ആശ്രയിക്കുന്നതാണ് ജൂവലറി വ്യവസായം.
അനാവശ്യ നിബന്ധനകൾ മേഖലയെ പിന്നോട്ടടിക്കുമ്പോൾ അനധികൃത വ്യവസായത്തിനാകും ഗുണം ലഭിക്കുക.ഇതോടെ കള്ളക്കടത്ത് വർധിക്കുകയും നികുതിവരുമാനം കുറയുകയും ചെയ്യുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിവേദനം നൽകിയശേഷം അടുത്തയാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെയുള്ളവരെ നേരിൽക്കണ്ട് ചർച്ചനടത്താൻ പ്രതിനിധി സംഘത്തെ അയക്കും.
ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിലിന്റെ (ജി.ജെ.സി.) അടിയന്തര യോഗമാണ് കേന്ദ്രസർക്കാരിന് നിവേദനമുൾപ്പെടെ നൽകാൻ തീരുമാ നിച്ചത്.ജി.ജെ.സി.യുടെ ഇരുപതംഗ ഡയറക്ടർബോർഡാണ് അടിയന്തരയോഗം ചേർന്നത്. വിവാദ നിബന്ധനകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇടപെടലും മേഖലയെ പിന്നോട്ടടി ക്കുമെന്ന് യോഗം വിലയിരുത്തി.സ്വർണാഭരണ വ്യവസായത്തെ ദുർബലമാക്കുന്ന നീക്കത്തി ൽനിന്നു പിൻവാങ്ങണമെന്ന് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.ജി.ജെ.സി. ചെയർ മാൻ ആഷിശ് പെതെ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സയ്യാം മെഹ്റ, മുൻ ചെയർമാ ന്മാരായ എൻ. അനന്തപത്മനാഭൻ, നിതിൻ കണ്ടേൽ വാൾ, സൗത്ത് സോൺ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.