ടുത്ത ഇസ്ലാമിക തീവ്രവാദികൾ യൂറോപ്പിലാകമാനം ഭീകരാക്രമണങ്ങൾ നടത്തുന്നത് പതിവായിരിക്കുന്നതിനാൽ യൂറോപ്പിൽ യഹൂദന്മാർക്ക് വിശ്വാസം നഷ്ടമായെന്നും അതിനാൽ യൂറോപ്യൻ രാജ്യങ്ങളിലെ യഹൂദന്മാരെല്ലാം ഇസ്രയേലിലേക്ക് കുടിയേറണമെന്നും ആഹ്വാനം. ബാർസലോണയിലെ യഹൂദപുരോഹിതൻ അഥവാ ചീഫ് റാബിയായ മെർ ഹെൻ ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ബാർസലോണയിലെ പ്രമുഖക ടൂറിസ്റ്റ് കേന്ദ്രത്തിൽ ഭീകരർ ജനക്കൂട്ടത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 14 പേർ മരിക്കുകയും 130 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് യഹൂദപുരോഹിതൻ നിർണായകമായ ആഹ്വാനവുമായി രംഗത്തെത്തിയത്.

ഇതിന് പുറമെ ബാർസലോണയിലെ കാംബ്രിൽസിൽ മണിക്കൂറുകൾക്ക് ശേഷം നടന്ന മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പടിഞ്ഞാറൻ യൂറോപ്പ് ജിഹാദികളുടെ സ്ഥിരം ആക്രമണവേദിയായി മാറിയിരിക്കുന്നതിനാലാണ് യഹൂദന്മാർ ഇവയിൽ നിന്നും രക്ഷപ്പെടുന്നതിനായി ഇസ്രയേലിലേക്ക് പലായനം ചെയ്യാൻ ബാർഹെൻ ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിൽ കഴിയുന്നത് നല്ലതിനല്ലെന്നും അർജീരിയ, വെനിസ്വല, എന്നിവിടങ്ങളിലെ യഹൂദന്മാർക്ക് പറ്റിയ അബദ്ധം യൂറോപ്പിൽ ഇനിയും തുടർന്ന് കൊണ്ട് ആവർത്തിക്കരുതെന്നും യൂറോപ്പ് യഹൂദന്മാർക്ക് നല്ല സ്ഥലമല്ലെന്നും ജ്യൂയിഷ് ന്യൂസ് ഏജൻസിയായ ജെടിഎക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നിർദേശിക്കുന്നു.

എന്നാൽ ബാർഹെന്നിന്റെ അശുഭാപ്തി നിറഞ്ഞ അഭിപ്രായത്തോട് ദി ഫെഡറേഷൻ ഓഫ് ജ്യൂയിഷ് കമ്മ്യൂണിറ്റീസ് ഓഫ് സ്‌പെയിൻ യോജിക്കുന്നില്ല. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിൽ സ്‌പെയിനിലെ യഹൂദന്മാർ വിശ്വസിക്കുന്നുവെന്നും ഇവർക്ക് ഇസ്ലാമിക് തീവ്രവാദികൾ ഇവിടുത്തെ തെരുവുകളിൽ ഉയർത്തുന്ന ഭീഷണിയെ ചെറുക്കാനുള്ള കഴിവുണ്ടെന്നും സ്പാനിഷ് യഹൂദന്മാർ പറയുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ബുദ്ധിപരവും ആസൂത്രിതവുമായ രീതിയിൽ ഭീകരരെ ചെറുക്കാനും അവർ സ്‌പെയിനിലെ രാഷ്ട്രീയ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

സ്‌ഫോടകവസ്തുക്കൾ നിറച്ച മൂന്ന് വാനുകൾ ബാർസലോണയിലെ സാഗ്രഡ ഫാമിലിയ കത്തീഡ്രൽ അടക്കമുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തുന്ന ജനക്കൂട്ടത്തിന് നേരെ ഇടിച്ച് കയറ്റി ആക്രമണം നടത്താനായിരുന്നു ഭീകരർ യഥാർത്ഥത്തിൽ പദ്ധതിയിട്ടിരുന്നത്. 12 പേരടങ്ങിയ ഭീകരസംഘത്തെയായിരുന്നു ഇതിനായി നിയോഗിച്ചിരുന്നത്. ആദ്യ ആക്രമണം ലാസ് റാബ്ലാസിലും രണ്ടാമത് ലോകപ്രശസ്തമാ സാഗ്രഡ് ഫാമിലിയ കത്തീഡ്രലിലും മൂന്നാമത്തെആക്രമണം ബാർസലോണയിലെ തുറമുഖപ്രദേശനഗരമായ എൽ എസ്പനോലിലും നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.