- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതേതര മൂല്യങ്ങളുടെ സംരക്ഷണം ഭരണകൂട ബാധ്യത: ജൂനിയർ ഫ്രന്റ്സ്
രാജ്യത്തെ മഹിതമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ ഭരണഘടനാപരമായ സംരക്ഷണത്തിന് ഭരണകൂടം ബദ്ധശ്രദ്ധരാകണമെന്ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കാരന്തൂരിൽ ചേർന്ന ജൂനിയർ ഫ്രണ്ട് കോഴിക്കോട് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ജന്മദത്തവും ഭരണഘടനാപരവുമായ അവകാശങ്ങളെ അറിഞ്ഞുകൊണ്ട് നടപ്പിൽ വരുത്തുന്നതിന് ഭരണകൂടത്തെ പോലെ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് യോഗം ഉണർത്തി.വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുന്നതിനും പുതു തലമുറയെ മാഫിയ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും അദ്ധ്യാപകരും നിയമപാലകരും പൊതു സമൂഹവുമായി ചേർന്ന് ബോധനസമരങ്ങൾക്ക് യോഗം ആസൂത്രണം നൽകി. കോഴിക്കോട് ജില്ലാ ജൂനിയർ ഫ്രന്റസ്് പ്രസിഡന്റ് അഹമ്മദ് യാസീൻ (കൊടുവള്ളി) അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് നാജിഹ് (താമരശ്ശേരി),ട്രഷറർ ഹിബ ഷാജഹാൻ.ജില്ലാ കമ്മിറ്റി അംഗങ്ങളായി; അജ്മൽ. എ (വൈസ് പ്രസിഡന്റ്),നജീയ ഷെറിൻ (സെക്രട്ടറി).നദ ഫാത്തിമ, ഹംദാൻ ലബീബ്, മുഹമ്മദ് അർശക്, സൽമാൻ ഫാരിസ് , ഹാസിൽ മഹ്സൂൽ, മിഥ്ലാജ്, അജ്മൽ.പി എന്നിവരെ കമ്മിറ്റി അംഗങ
രാജ്യത്തെ മഹിതമായ ജനാധിപത്യ മതേതര മൂല്യങ്ങളുടെ ഭരണഘടനാപരമായ സംരക്ഷണത്തിന് ഭരണകൂടം ബദ്ധശ്രദ്ധരാകണമെന്ന് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കാരന്തൂരിൽ ചേർന്ന ജൂനിയർ ഫ്രണ്ട് കോഴിക്കോട് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.
കുട്ടികളുടെ ജന്മദത്തവും ഭരണഘടനാപരവുമായ അവകാശങ്ങളെ അറിഞ്ഞുകൊണ്ട് നടപ്പിൽ വരുത്തുന്നതിന് ഭരണകൂടത്തെ പോലെ പൊതുസമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്ന് യോഗം ഉണർത്തി.വിദ്യാലയങ്ങളെ ലഹരി മുക്തമാക്കുന്നതിനും പുതു തലമുറയെ മാഫിയ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും അദ്ധ്യാപകരും നിയമപാലകരും പൊതു സമൂഹവുമായി ചേർന്ന് ബോധനസമരങ്ങൾക്ക് യോഗം ആസൂത്രണം നൽകി.
കോഴിക്കോട് ജില്ലാ ജൂനിയർ ഫ്രന്റസ്് പ്രസിഡന്റ് അഹമ്മദ് യാസീൻ (കൊടുവള്ളി) അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് നാജിഹ് (താമരശ്ശേരി),ട്രഷറർ ഹിബ ഷാജഹാൻ.ജില്ലാ കമ്മിറ്റി അംഗങ്ങളായി; അജ്മൽ. എ (വൈസ് പ്രസിഡന്റ്),നജീയ ഷെറിൻ (സെക്രട്ടറി).നദ ഫാത്തിമ, ഹംദാൻ ലബീബ്, മുഹമ്മദ് അർശക്, സൽമാൻ ഫാരിസ് , ഹാസിൽ മഹ്സൂൽ, മിഥ്ലാജ്, അജ്മൽ.പി എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.റസാക്ക് കാരന്തൂർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി.മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ്, അഹമ്മദ് യാസീൻ, ഹിബ ഷാജഹാൻ, മുഹമ്മദ് നാജിഹ് സംസാരിച്ചു.