മുംബൈ: വെള്ളിത്തിരയെ ഭ്രമിപ്പിച്ച ശ്രീദേവിയുടെ പാതയിൽ മകളും സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ശശാങ്ക് ഖൈത്താൻ സംവിധാനം ദഡക് എന്ന സിനിമയിലൂടെയാണ് ജാൻവി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. താൻ ഒരു നടിയാകുമെന്ന് ശ്രീദേവി കരുതിയിരുന്നില്ലെന്നാണഅ മകൾ ജാൻവി പറയുന്നത്. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരപുത്രി അമ്മയെക്കുറിച്ച് വികാരാധീനയായി സംസാരിച്ചത്. ഞാൻ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല. ഖുഷി സിനിമയിൽ താത്പര്യം പ്രകടിപ്പിക്കുമെന്നായിരുന്നു അമ്മയുടെ വിചാരം.

ഒട്ടും തൊലിക്കട്ടിയില്ലാത്ത ഒരു പാവമാണ് ഞാനെന്നാണ് അവർ കരുതിയത്. അതിനാൽ തന്നെ ഞാൻ സിനിമയ്ക്ക് യോജിക്കില്ലെന്നും , തീർത്തും റിലാക്സ്ഡ് ആയ ഒരു ജീവിതം ഞങ്ങൾക്ക് ലഭിക്കുമെന്നും അമ്മ കരുതിയിട്ടുണ്ട്. അമ്മ വളരെ കരുതലോടെയാണ് ഞങ്ങളെ നോക്കിയത് അമേരിക്കയിലെ ഫിലിം സ്‌കൂളിൽ എന്നെ ചേർത്ത് മടങ്ങുമ്പോൾ അമ്മ ഇങ്ങനെ പറഞ്ഞു ഞാൻ എന്റെ കുഞ്ഞുപൂവിനെ ചെളിക്കുണ്ടിൽ വിട്ട് പോരുകയാണെന്ന് . അമ്മയുടെ മരണം ഞങ്ങളെ തകർത്തുകളഞ്ഞു. അതിനുശേഷം കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചു തന്നെ നിന്നു. അത് ഞങ്ങളെ ഏറെ സുരക്ഷിതരാക്കി. എന്നാൽ അമ്മയെ നഷ്ടമായതിൽ നിന്ന് ആ നഷ്ടത്തിന്റെ വേദനയിൽ നിന്ന് ഒരിക്കലും പുറത്തു കടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.

അമ്മയ്ക്കു മുന്നിൽ എപ്പോഴും ഒരു കുട്ടിയായിരുന്നു ഞാൻ. എഴുന്നേക്കുമ്പോൾ ആദ്യം തിരയുക അമ്മയെയാണ്. ചില സമയങ്ങളിൽ എന്നെ കിടത്തി ഉറക്കാനും ഭക്ഷണം വാരിത്തരാനും അമ്മ അനിവാര്യമായിരുന്നു. അന്ന് ആ വിവാഹത്തിന് പോകുന്നതിന് തലേദിവസം എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. ഞാൻ അമ്മയോട് പറഞ്ഞു എന്നെ് ഉറക്കി തരാൻ. പക്ഷെ അമ്മ അപ്പോൾ സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. അമ്മ വന്നപ്പോഴേക്കും ഞാൻ ഉറങ്ങി തുടങ്ങിയിരുന്നു. പക്ഷേ, ആ പാതിയുറക്കത്തിലും അമ്മയുടെ കൈകൾ എന്റെ നെറ്റിയിൽ തലോടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ജാൻവി പറഞ്ഞു.