- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഝാർഖണ്ഡിൽ ഹുക്ക ബാറുകൾക്ക് നിരോധനം ; 21 വയസ്സിന് താഴെയുള്ളവർക്ക് പുകയില വിൽപ്പനയില്ല.
റാഞ്ചി: ജാർഖണ്ഡ് സംസ്ഥാനത്തെ ഹുക്ക ബാറുകൾ പൂർണ്ണമായും നിരോധിക്കാനുള്ള അംഗീകാരം വ്യാഴാഴ്ച ജാർഖണ്ഡ് മന്ത്രിസഭ നൽകി. തീരുമാനം അനുസരിച്ച്, നിയമം ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയോ ഒരു ലക്ഷം രൂപ പിഴവരെ ലഭിക്കാം എന്നു അറിയിച്ചു. പൊതുസ്ഥലങ്ങളിൽ സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. നിയമം ലംഘിക്കുന്ന ആർക്കും 1,000 രൂപ പിഴ ഈടാക്കും . നിയമപ്രകാരം ആദ്യം 200 രൂപയായിരുന്നു പിഴ.
സംസ്ഥാനത്ത് പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തി. 21 വയസ്സിന് താഴെയുള്ളവരെ പുകയില ഉൽപന്നങ്ങൾ വാങ്ങാൻ അനുവദിക്കില്ല. ജാർഖണ്ഡ് ഗ്രീൻ എനർജി സെസ് ബിൽ 2021 അംഗീകരിക്കാൻ തീരുമാനമെടുത്തു, ഇതിനുപുറമെ, പരമ്പരാഗത സ്രോതസ്സുകളിൽ നിന്നും മറ്റ് ചില സംഘടനകളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന കമ്പനികളിൽ നിന്ന് 0.15 രൂപ സെസ് ഈടാക്കുമെന്നും കൂട്ടിചേർത്തു.
അതിനെ തുടർന്ന് , സംസ്ഥാനത്തിന് 51 ശതമാനം ഓഹരിയുള്ള വൈദ്യുതി കമ്പനികൾക്ക് സെസ് ബാധകമല്ല എന്നും വ്യക്തമാക്കി.
മറുനാടന് ഡെസ്ക്