- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മതമാറ്റം തടയുന്ന ബിൽ- ഐ.സി.സി. ഉൽകണ്ഠ രേഖപ്പെടുത്തി
വാഷിങ്ടൺ: മതമാറ്റം തടയുന്ന നിയമം ഇന്ത്യൻ സംസ്ഥാനമായ ഝാർഖണ്ഡിൽ പാസ്സാക്കിയതിൽ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജിയണൽ മാനേജർ വില്യം സ്റ്റാർക്ക് ഉൽകണ്ഠ രേഖപ്പെടുത്തി. (Chrtsiian Concern Region Manager). ജാർഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയൻ എന്ന പേരിൽ ഓഗസ്റ്റ് 12 ശനിയാഴ്ചയാണ് ബിൽ നിയമസഭ പാസ്സാക്കിയത്. ഗവർണ്ണറുടെ ഒപ്പു ലഭിക്കുന്നതോടെ നിയമമാകുന്ന ഈ ബിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ദൂരവ്യാപക ദോഷഫലങ്ങൾ സൃഷ്ടിക്കുമെന്നും ഐ.സി.സി. മുന്നറിയിപ്പു നൽകി. മതം മാറുന്നവർക്കു മൂന്ന് വർഷം തടവോ, 50000 രൂപയോ, രണ്ടു ശിക്ഷകളും ഒന്നിച്ചോ ലഭിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധഃകൃത വിഭാഗങ്ങളിൽ നിന്നുള്ളവരുടെ ശിക്ഷ നാലു വർഷമോ, 100000 രൂപയോ ആയിരിക്കുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയിൽ ആറുസംസ്ഥാനങ്ങൾ ഇപ്പോൾ നിലവിലിരിക്കുന്ന ഈ നിയമം ശരിയായി വ്യാഖ്യാനിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും, റാഡിക്കൽ ഹിന്ദുക്കൾ ഇതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഐ.സി.സി.കുറ്റപ്പെടുത്തി. കേന്ദ്രത്തിലും, സംസ്ഥാനങ
വാഷിങ്ടൺ: മതമാറ്റം തടയുന്ന നിയമം ഇന്ത്യൻ സംസ്ഥാനമായ ഝാർഖണ്ഡിൽ പാസ്സാക്കിയതിൽ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റീജിയണൽ മാനേജർ വില്യം സ്റ്റാർക്ക് ഉൽകണ്ഠ രേഖപ്പെടുത്തി. (Chrtsiian Concern Region Manager).
ജാർഖണ്ഡ് ഫ്രീഡം ഓഫ് റിലിജിയൻ എന്ന പേരിൽ ഓഗസ്റ്റ് 12 ശനിയാഴ്ചയാണ് ബിൽ നിയമസഭ പാസ്സാക്കിയത്. ഗവർണ്ണറുടെ ഒപ്പു ലഭിക്കുന്നതോടെ നിയമമാകുന്ന ഈ ബിൽ മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ദൂരവ്യാപക ദോഷഫലങ്ങൾ സൃഷ്ടിക്കുമെന്നും ഐ.സി.സി. മുന്നറിയിപ്പു നൽകി.
മതം മാറുന്നവർക്കു മൂന്ന് വർഷം തടവോ, 50000 രൂപയോ, രണ്ടു ശിക്ഷകളും ഒന്നിച്ചോ ലഭിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. അനധഃകൃത വിഭാഗങ്ങളിൽ നിന്നുള്ളവരുടെ ശിക്ഷ നാലു വർഷമോ, 100000 രൂപയോ ആയിരിക്കുമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇന്ത്യയിൽ ആറുസംസ്ഥാനങ്ങൾ ഇപ്പോൾ നിലവിലിരിക്കുന്ന ഈ നിയമം ശരിയായി വ്യാഖ്യാനിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും, റാഡിക്കൽ ഹിന്ദുക്കൾ ഇതു ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഐ.സി.സി.കുറ്റപ്പെടുത്തി. കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി. ഗവൺമെന്റുകൾ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങൾ പാസ്സാക്കുന്നതെന്നും ഇവർ ആരോപിച്ചു.
മതനൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നത് ക്രിസ്ത്യൻ വിശ്വാസങ്ങളിലധിഷ്ഠിതമായി വാഷിങ്ടൺ ആസ്ഥാനമാക്കി 1995 ൽ രൂപീകൃതമായ ഐ.സി.സി. വിവിധ രാജ്യങ്ങളിൽ മതപീഡനമനുഭവിക്കുന്നവരുടെ അവകാശങ്ങൾക്കും, സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്നു.