- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; കൊല്ലം കുഴത്തുപ്പുഴ സ്വദേശി ഷിജാർ മരിച്ചത് കാർ ട്രെയിലറുമായി കൂട്ടിയിടിച്ച്
ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ജിദ്ദ സെന്റർ പോയന്റ് ജീവനക്കാരനായ മലയാളി യുവാവ് ത്തിൽ മരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാർ മൻസിലിൽ ഷേഖ് മുതാറിന്റെ മകൻ ഷിജാർ (41) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് അൽഖുംറയിൽവെച്ച് ഷിജാർ സഞ്ചരിച്ചിരുന്ന ഡയന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. 15 വർഷത്തിലേറെയായി ഷിജാർ ജിദ്ദയിലുണ്ട്. മാതാവ്: ഹൈറി. ഭാര്യ: ബുഷ്‌റ. മക്കൾ: ഷിഫ, ഷിഹ, ദിയാൻ. സജീർ സഹോദരനാണ്. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നിയമനടപടികളുടെ സഹായത്തിനായി കൊല്ലം പ്രവാസി സംഗമം ഭാരവാഹികളായ സലാം പോരുവഴി, സലീം, നുജൂം പോരുവഴി എന്നിവർ രംഗത്തുണ്ട്
ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. ജിദ്ദ സെന്റർ പോയന്റ് ജീവനക്കാരനായ മലയാളി യുവാവ് ത്തിൽ മരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാർ മൻസിലിൽ ഷേഖ് മുതാറിന്റെ മകൻ ഷിജാർ (41) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് അൽഖുംറയിൽവെച്ച് ഷിജാർ സഞ്ചരിച്ചിരുന്ന ഡയന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. 15 വർഷത്തിലേറെയായി ഷിജാർ ജിദ്ദയിലുണ്ട്. മാതാവ്: ഹൈറി. ഭാര്യ: ബുഷ്‌റ. മക്കൾ: ഷിഫ, ഷിഹ, ദിയാൻ. സജീർ സഹോദരനാണ്.
മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നിയമനടപടികളുടെ സഹായത്തിനായി കൊല്ലം പ്രവാസി സംഗമം ഭാരവാഹികളായ സലാം പോരുവഴി, സലീം, നുജൂം പോരുവഴി എന്നിവർ രംഗത്തുണ്ട്
Next Story