- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ നിക്കാഹിനായി നാട്ടിൽ പോകാൻ ഒരാഴ്ച മാത്രം ശേഷിക്കേ ജിദ്ദയിലെ മലയാളിക്ക് ദാരുണാന്ത്യം; ചായ കുടിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞ് വീണ സൈതലവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മൃതദേഹം ജിദ്ദയിൽ തന്നെ അടക്കി
ജിദ്ദ: മകളുടെ നിക്കാഹിനായി നാട്ടിൽ പോകാനിരിക്കെ ജിദ്ദയിൽ മലയാളിക്ക് ദാരുണാന്ത്യം. വടക്കേമണ്ണ സ്വദേശിയുമായ കാട്ടിൽ സൈതലവി (48) യാണ് ജിദ്ദയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. വർഷങ്ങളായി ജിദ്ദയിൽ ജോലി നോക്കിയിരുന്ന സൈതലവി ഇവിടെ തലാൽ ഇന്റർനാഷണൽ സ്‌കൂളിലെ ഡ്രൈവറായിരുന്നു. മകളുടെ നിക്കാഹിനായി അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കാൻ ഇരിക്കെയാണ് മരണം സൈതലവിയെ തേടി എത്തിയത്. താമസ സ്ഥലത്ത് ചായകുടിച്ചോണ്ടിരിക്കവേ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നാട്ടിലേക്ക് കൊണ്ടു പോരാനുള്ള ബുദ്ധിമുട്ടുകൾ കാരണം മൃതദേഹം വ്യാഴാഴ്ച ഇശാ നമസ്‌കാരത്തിനു ശേഷം ജിദ്ദ റുവൈസിൽ സംസ്‌കരിച്ചു. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് സൈതലവി ജിദ്ദയിൽ തിരിച്ചെത്തിയത്. 27 വർഷമായി ഇവിടെ ജോലി നോക്കി വരികയായിരുന്നു.
ജിദ്ദ: മകളുടെ നിക്കാഹിനായി നാട്ടിൽ പോകാനിരിക്കെ ജിദ്ദയിൽ മലയാളിക്ക് ദാരുണാന്ത്യം. വടക്കേമണ്ണ സ്വദേശിയുമായ കാട്ടിൽ സൈതലവി (48) യാണ് ജിദ്ദയിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. വർഷങ്ങളായി ജിദ്ദയിൽ ജോലി നോക്കിയിരുന്ന സൈതലവി ഇവിടെ തലാൽ ഇന്റർനാഷണൽ സ്‌കൂളിലെ ഡ്രൈവറായിരുന്നു.
മകളുടെ നിക്കാഹിനായി അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കാൻ ഇരിക്കെയാണ് മരണം സൈതലവിയെ തേടി എത്തിയത്. താമസ സ്ഥലത്ത് ചായകുടിച്ചോണ്ടിരിക്കവേ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
നാട്ടിലേക്ക് കൊണ്ടു പോരാനുള്ള ബുദ്ധിമുട്ടുകൾ കാരണം മൃതദേഹം വ്യാഴാഴ്ച ഇശാ നമസ്‌കാരത്തിനു ശേഷം ജിദ്ദ റുവൈസിൽ സംസ്‌കരിച്ചു. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നര മാസം മുൻപാണ് സൈതലവി ജിദ്ദയിൽ തിരിച്ചെത്തിയത്. 27 വർഷമായി ഇവിടെ ജോലി നോക്കി വരികയായിരുന്നു.