- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയും മരണത്തിന് കീഴടങ്ങി; മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നു
ജിദ്ദ: പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിലെ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയായ ഗുജറാത്തി സ്വദേശിയും മരണത്തിന് കീഴടങ്ങി. പരുക്കേറ്റ് ചികിൽസയിലായിരുന്ന ഗുജറാത്ത് സ്വദേശി മുഹമ്മദ് ഹനീഫിന്റെ മകൻ ഉസാമ മുഹമ്മദ് ആണ് മരണത്തിന് കീഴടങ്ങിയത്. വിദ്യാർത്ഥിയുടെ മൃതദേഹം ളുഹർ ന
ജിദ്ദ: പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ അപകടത്തിൽപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി സംഘത്തിലെ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയായ ഗുജറാത്തി സ്വദേശിയും മരണത്തിന് കീഴടങ്ങി. പരുക്കേറ്റ് ചികിൽസയിലായിരുന്ന ഗുജറാത്ത് സ്വദേശി മുഹമ്മദ് ഹനീഫിന്റെ മകൻ ഉസാമ മുഹമ്മദ് ആണ് മരണത്തിന് കീഴടങ്ങിയത്.
വിദ്യാർത്ഥിയുടെ മൃതദേഹം ളുഹർ നിസ്‌കാരാനന്തരം ബാബ്മക്കയിലെ ഉമ്മുനാ ഹവ്വാ ഖബറിടത്തിൽ സംസ്‌കരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ജിദ്ദ സുലൈമാൻ ഫഖീഹ് ആശു പത്രിയിയിലെ തീവ്രവരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഉസാമ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടത്തിൽ ജിദ്ദ ഡൽഹി പബ്ലിക് സ്‌കൂളിലെ 12 ാം ക്ലാസ് വിദ്യാർത്ഥിയും തൃശൂർ സ്വദേശി സാംസൺ ജോർജ് ചെറുവത്തൂരിന്റെ മകനുമായ ലോയ്ഡ് സാംസൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് സുഹൃത്തുക്കളായ മറ്റ് വിദ്യാർത്ഥികൾക്കൊപ്പം കാറിൽ മടങ്ങവെ മരത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികളിൽ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ആബിദിന്റെ മകൻ ഇജാസ് മുഹമ്മദ്, ലക്‌നോ സ്വദേശി പർവേസ് അഹമ്മദിന്റെ മകൻ മുസമ്മിൽ അഹമ്മദ്, ലഖ്‌നോ സ്വദേശി മഹ്മൂദ് അഹമ്മദിന്റെ മകൻ ഹുസയ്ഫ മഹ്മൂദ് എന്നിവർ ചികിൽസയിലാണ്. മുസമ്മിൽ അഹ്മദ് ആണ് കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലായിരുന്ന വാഹനം സ്‌കൂളിന് സമീപം നിന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരും സംഭവസ്ഥലത്തു തന്നെ അബോധാവസ്ഥയിലായിരുന്നു.