അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ ട്രോളി നിയുക്ത എംഎ‍ൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ ആറു ചോദ്യങ്ങൾ.

ട്രോളന്മാരോടായി ആറ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്‌നേഷിന്റെ ട്വീറ്റ്. ട്വിറ്ററിൽ 'മോദി ചീറ്റ് ഇന്ത്യൻസ്' എന്ന ഹാഷ് ടാഗോടെയാണ് മേവാനിയുടെ ട്രോൾ.

മേവാനിയുടെ ആറ് ചോദ്യങ്ങൾ:

1. എല്ലാവരുടേയും അക്കൗണ്ടിൽ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരുമെന്ന് പറഞ്ഞത് ആരാണ്?
2. രണ്ട് കോടി തൊഴിലുകൾ നൽകുമെന്ന് പറഞ്ഞത് ആരാണ്?
3. ആരാണ് ഭീകരവാദം ഇല്ലാതാക്കുമെന്ന് പറഞ്ഞത്?
4. പെട്രോളിന്റേയും ഡീസലിന്റെയും ഗ്യാസിന്റെയും വിലകൂട്ടില്ലെന്ന് പറഞ്ഞത് ആരാണ്?
5. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും സുരക്ഷ വാഗ്ദാനം ചെയ്തത് ആരാണ്?
6. കർഷകരുടെ കടങ്ങൾ എഴുതി തള്ളുമെന്ന് പറഞ്ഞത് ആരാണ് ? <

ജിഗ്‌നേഷ് ഉന്നയിച്ച ആറുചോദ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹർദ്ദികും അൽപേഷും ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസം ജിഗ്‌നേഷ് മറുപടി നൽകിയിരുന്നു. മോദിയുടെ പ്രസംഗം ആവർത്തന വിരസമാണെന്നായിരുന്നു ജിഗ്‌നേഷിന്റെ മറുപടി.

ജിഗ്നനേഷ് മേവാനിയുടെ ട്വിറ്റർ പോസ്റ്റ് കാണാം