മേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ ഇറാഖി സേന അവിടെയുള്ള ഐസിസ് ഭീകരരെ വേരോടെ പിഴുതെറിഞ്ഞതും സിറിയയിലെ തിരിച്ചടിയും ഇസ്ലാമിക് സ്റ്റേറ്റിന്റെ വേരറുത്തിരിക്കുകയാണ്. ബ്രിട്ടനിൽ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും ഐസിസിൽ ചേർന്ന് പ്രവർത്തിക്കാൻ പോയ ബ്രിട്ടീഷ് ജിഹാദികൾ കൂട്ടത്തോടെ തിരിച്ച് വരാൻ ശ്രമമാരംഭിച്ചുവെന്നും മുന്നറിയിപ്പുണ്ട്. ഇവർ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനായി ബ്രിട്ടീഷ് ഗവൺമെന്റ് 150 പേരുടെ പൗരത്വം റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. ഈ വിധത്തിൽ തിരിച്ച് ഇറാഖിൽ നിന്നും മുങ്ങാൻ കോപ്പ് കൂട്ടിയ ബ്രിട്ടീഷുകാരിൽ ഒരാളാണ് വൈറ്റ് വിഡോ ആയ സാലി ജോൺസ്. എന്നാൽ 12 കാരനായ മകൻ ഇവരെ തടഞ്ഞതിനെ തുടർന്ന് ഈ ബ്രിട്ടീഷ് ജിഹാദി സ്ത്രീ ആ സ്ത്രീ ആ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഐസിസിന്റെ ചിറകൊടിഞ്ഞ ശേഷം സംഭവിക്കുന്ന കാര്യങ്ങൾ ഇത്തരത്തിലാണ്.

21കാരനായ ഐസിസ് ഭീകരൻ ജുനൈദ് ഹുസൈനെ വിവാഹം ചെയ്തതിന് ശേഷമാണ് കെന്റിലെ ചാത്തമിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് സാലി സിറിയിലേക്ക് കടന്നിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ സ്ത്രീയുടെ ഭർത്താവ് ഹുസൈൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഹുസൈൻ അൽ ബ്രിട്ടാനി എന്ന പേരിൽ സാലി ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്നു. ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ 12 വയസുള്ള മകൻ ഐസിസിന്റെ ചൈൽഡ് ഫൈറ്ററായി പ്രവർത്തിക്കുന്നുണ്ട്. പട്ടാളക്കാരെ കൊല്ലാനാണ് ഈ ബാലനെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അബു അബ്ദുള്ളാ അൽ-ബ്രിട്ടാനി എന്ന പേരിൽ അറിയപ്പെടുന്ന ഈ ബാലനാണ് തിരിച്ച് വരുന്നതിൽ നിന്നും സാലിയെ ഉപദേശിച്ച് പിന്മാറ്റിയിരിക്കുന്നത്.

850 ബ്രിട്ടീഷ് ജിഹാദികൾ ഐസിസിൽ പ്രവർത്തിക്കുന്നതിനായി സിറിയയിലേക്കും ഇറാഖിലേക്കും പലായനം ചെയ്തുവെന്ന് എംഐ5 നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവരിൽ മിക്കവരും ഇപ്പോൾ തിരിച്ച് വരാനൊരുങ്ങുന്നുണ്ട്. ഇക്കൂട്ടത്തിൽ പെട്ട 150 പേരുടെ പൗരത്വമാണ് ബ്രിട്ടൻ മുൻകരുതലായി റദ്ദാക്കിയിരിക്കുന്നത്. ഇവരിൽ മിക്കവരും ഐസിസ് ക്യാമ്പിൽ നിന്നും കടുത്ത ഭീകരാക്രമണ പരിശീലനം നേടിയിട്ടാണ് തിരിച്ചെത്തുന്നതെന്നത് അധികൃതർക്ക് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടീഷ് മണ്ണിൽ വൻ ഭീകരാക്രമണങ്ങൾ നടത്തി നൂറ് കണക്കിന് പേരെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഇവർ ലക്ഷ്യമിടുന്നുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുയർന്നിരുന്നു.

ഇവരിൽ 350 പേർ ബ്രിട്ടനിലേക്ക് സിറിയയിൽ നിന്നും ബ്രിട്ടനിലേക്ക് തിരിച്ചെത്തിയെന്ന് മെയ്‌ മാസത്തിൽ സുരക്ഷാ ഉറവിടങ്ങൾ വ്യക്തമാക്കിയിരുന്നു. 300 പേർ കൂടി ഇനി ഉടൻ മടങ്ങിയെത്തുമെന്നും മുന്നറിയിപ്പുണ്ട്. സാലിക്ക് പുറമെ മുൻ മോറിസൻസ് സൂപ്പർമാർക്കറ്റ് സെക്യൂരിറ്റി ഗാർഡും നിലവിൽ ജിഹാദി റിക്രൂട്ടറുമായി പ്രവർത്തിക്കുന്ന ഹൈ വൈകോംബ് കാരൻ ഒമർ ഹുസൈൻ, ഗ്ലാസ് വെയ്ഗനിലെ അക്സ മഹ്മൂദ്, ലണ്ടനിലെ ഗ്രേസ് ഡാരെ,തുടങ്ങിയ നിരവധി ബ്രിട്ടീഷ് ജിഹാദികൾ തിരിച്ച് വരാൻ കോപ്പ് കൂട്ടുന്നവരിൽ ഉൾപ്പെടുന്നു.

ഇക്കൂട്ടത്തിൽ പെടുന്ന 40 പേരുടെ ബ്രിട്ടീഷ് പാസ്പോർട്ട് ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു. ലണ്ടനിലും മാഞ്ചസ്റ്ററിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 30 പേരുടെ പൗരത്വം മാർച്ചിലും നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഇവിടെ തിരിച്ചെത്തിയിരിക്കുന്ന ജിഹാദികളെ കെട്ട് കെട്ടിക്കാനായി ഗവൺമെന്റ് ടെംപററി എക്സ്‌ക്ലൂഷൻ ഓർഡർ പുറത്തിറക്കിയിട്ടുണ്ട്. ഇവരുടെ പൗരത്വം റദ്ദാക്കാൻ സാധിക്കാത്തതിനാലാണിത്. തീവ്രവാദികളെന്ന് സംശയിക്കുന്ന ആറ് പേർക്ക് മേൽ ടെററിസം പ്രിവെൻഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ മാനദണ്ഡങ്ങൾ ചുമത്തിയിട്ടുണ്ട്. ഇവർ പൊലീസ് സ്റ്റേഷനിലും ഡീറാഡിക്കലൈസേഷൻ പ്രോഗ്രാമിലും പങ്കെടുക്കേണ്ടതാണ്. 3000ത്തോളം ആക്രമണകാരികളായ ഇസ്ലാമിക് തീവ്രവാദികൾ യുകെയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് എംഐ5 നേരത്തെ മുന്നറിയിപ്പേകിയിരുന്നത്.