തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇത്രമേൽ സജീവമായ ഒരു അച്ചന്മാർ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവർക്ക് സോഷ്യൽ മീഡിയ നൽകുന്ന മറുപടിയാണ് ജിജോ അച്ചൻ എന്ന പേര്. സൈബർ ലോകത്തെ ഇത്രയും സസൂക്ഷ്മമായി നിരീക്ഷിച്ച് അഭിപ്രായം പറയുന്ന മറ്റൊരു കത്തോലിക്കാ വൈദികൻ ഒരുപക്ഷേ കേരളത്തിൽ ഉണ്ടാകില്ല. ട്രോളേണ്ടിടത്ത് ട്രോളിയും മറ്റും പോസ്റ്റുകൾ ഇടുന്ന ജിജോ അച്ചന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ആനയെ വെഞ്ചരിച്ച വാർത്ത പുറത്തുവരുന്ന വേളയിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സ്വാഭാവികമായ വെഞ്ചരിപ്പിനെ കുറിച്ച് മലയാളികൾക്ക് പരിചയമുള്ള കാര്യമാണ്. എന്നാൽ വിദേശത്തെ എവിടെയോ വെഞ്ചരിക്കാൻ വേണ്ടെ വെള്ളം സ്േ്രപ ചെയ്യുന്ന വീഡിയോ ആണ് അച്ചൻ പോസ്റ്റു ചെയ്തത്. അതോടൊപ്പം അദ്ദേഹം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്:

'ആന വെഞ്ചിരിപ്പൊക്കെ വാർത്തയാക്കുന്ന പോഴന്മാരൊക്കെ വെഞ്ചിരിപ്പ് കണണമെങ്കിൽ ഇത് കാണണം. ഹന്നാൻ വെള്ളം തളിക്കാൻ ഒതുക്കമുള്ള പാത്രമൊന്നും കിട്ടാഞ്ഞിട്ട് റബ്ബറിന് കീടനാശിനി തളിക്കുന്ന സ്‌പ്രെയർ എടുത്തുവെന്നേയുള്ളു, വെഞ്ചിരിപ്പ് വെഞ്ചിരിപ്പു തന്നെ.''

കേരളത്തിൽ റബറിന് മരുന്നടിക്കുന്ന സ്‌പ്രേയറെ പോലൊരു വസ്തു ഉപയോഗിച്ച് പാശ്ചാത്യ വൈദികൻ വിശ്വാസികളിൽ വെള്ളം സ്േ്രപ ചെയ്യുന്നതിനെ കുറിച്ചാണ് അച്ചന്റെ കുറിപ്പും വീഡിയോയും. ഫേസ്‌ബുക്കിൽ വൈറലായി ഓടിക്കൊണ്ടിരിക്കയാണ് അച്ചന്റെ വീഡിയോ.