- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'അച്ചായൻ' ഒരു സംസ്‌കാരമാണ്; വെട്ടിപ്പിടുത്തത്തിന്റേയും മേലുകീഴ് നോട്ടമില്ലായ്മയുടേയും: ജിജോ കുര്യൻ എഴുതുന്നു
'അച്ചായനെന്ന് പറഞ്ഞാൽ ഇതാണ് അച്ചായൻ.' - 'അച്ചായൻ' ഒരു ഐക്കൺ ആണ്, കോട്ടയത്തിന്റെ. കൃത്യമായി പറഞ്ഞാൽ പാലാ-കാഞ്ഞിരപ്പള്ളി-ചെങ്ങനാശ്ശേരി പ്രദേശങ്ങളുടെ. - 'അച്ചായൻ' ഒരു സംസ്‌കാരമാണ് വെട്ടിപ്പിടുത്തത്തിന്റേയും മേലുകീഴ് നോട്ടമില്ലായ്മയുടേയും. - 'അച്ചായൻ' പുറംപൂച്ച് ഇല്ലാത്ത തനി നാടൻ ആണ് (കോടീശ്വരൻ ഒറ്റമുണ്ട് ഉടുത്ത് പാളത്തൊപ്പി വച്ച് പറമ്പിൽ കിളക്കുന്ന കാലത്തിന് അച്ചായന്റെ നാട്ടിൽ മുപ്പതോ നാൽപ്പതോ വർഷത്തെ പഴക്കം മാത്രം). - 'അച്ചായൻ' ഡംമ്പു പറയാൻ (പൊങ്ങച്ചം) അതിവിദഗ്ദൻ ആണ്. (അതിൽ കൂടുതലും അവന്റെ വീരശൂരപരാക്രമങ്ങളും കുടുംബപാരമ്പര്യവും ആയിരിക്കും). - 'അച്ചായൻ' പണത്തിന്റെ കാര്യത്തിൽ ആറ്റിൽ കളഞ്ഞാലും അളന്നേ കളയൂ. (പണത്തിന്റെ കാര്യത്തിൽ ഡംമ്പു പറയില്ല, നോക്കീം കണ്ടുമേ വർത്താനം പറയൂ). - 'അച്ചായൻ' അവന്റെ പെങ്ങളെ/ഭാര്യയെ ആരെങ്കിലും തൊട്ടാൽ കൈവെട്ടാനും മടിക്കില്ല. (പെണ്ണ് 'അച്ചായന്' എന്നും പ്രൈവറ്റ് പ്രോപ്പര്ട്ടിയാണ്). - 'അച്ചായൻ' ഒരു സുറിയാനി മെയിൽ ഷോവനിസ്റ്റ് ആണ്. അതുതന്നെയാണ് അച്ചയന്റെ മിക്ക പെണ്ണുങ്
'അച്ചായനെന്ന് പറഞ്ഞാൽ ഇതാണ് അച്ചായൻ.'
- 'അച്ചായൻ' ഒരു ഐക്കൺ ആണ്, കോട്ടയത്തിന്റെ. കൃത്യമായി പറഞ്ഞാൽ പാലാ-കാഞ്ഞിരപ്പള്ളി-ചെങ്ങനാശ്ശേരി പ്രദേശങ്ങളുടെ.
- 'അച്ചായൻ' ഒരു സംസ്‌കാരമാണ് വെട്ടിപ്പിടുത്തത്തിന്റേയും മേലുകീഴ് നോട്ടമില്ലായ്മയുടേയും.
- 'അച്ചായൻ' പുറംപൂച്ച് ഇല്ലാത്ത തനി നാടൻ ആണ് (കോടീശ്വരൻ ഒറ്റമുണ്ട് ഉടുത്ത് പാളത്തൊപ്പി വച്ച് പറമ്പിൽ കിളക്കുന്ന കാലത്തിന് അച്ചായന്റെ നാട്ടിൽ മുപ്പതോ നാൽപ്പതോ വർഷത്തെ പഴക്കം മാത്രം).
- 'അച്ചായൻ' ഡംമ്പു പറയാൻ (പൊങ്ങച്ചം) അതിവിദഗ്ദൻ ആണ്. (അതിൽ കൂടുതലും അവന്റെ വീരശൂരപരാക്രമങ്ങളും കുടുംബപാരമ്പര്യവും ആയിരിക്കും).
- 'അച്ചായൻ' പണത്തിന്റെ കാര്യത്തിൽ ആറ്റിൽ കളഞ്ഞാലും അളന്നേ കളയൂ. (പണത്തിന്റെ കാര്യത്തിൽ ഡംമ്പു പറയില്ല, നോക്കീം കണ്ടുമേ വർത്താനം പറയൂ).
- 'അച്ചായൻ' അവന്റെ പെങ്ങളെ/ഭാര്യയെ ആരെങ്കിലും തൊട്ടാൽ കൈവെട്ടാനും മടിക്കില്ല. (പെണ്ണ് 'അച്ചായന്' എന്നും പ്രൈവറ്റ് പ്രോപ്പര്ട്ടിയാണ്).
- 'അച്ചായൻ' ഒരു സുറിയാനി മെയിൽ ഷോവനിസ്റ്റ് ആണ്. അതുതന്നെയാണ് അച്ചയന്റെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നത് എന്ന് പുറമേ പറഞ്ഞാലും ഉള്ളിൽ അവൾ നല്ല 'സുകൃതജപങ്ങളാണ്' ഉരുവിടുന്നത്.
- 'അച്ചായൻ' അട്ടയുടെ കണ്ണുകണ്ട ടൈപ്പ് ആണ്. അച്ചനാ-കപ്യാരാ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, മര്യാദയാണെങ്കിൽ മര്യാദ, അല്ലെങ്കിൽ വിമർശനശരം തൊടുത്തുവിട്ടിരിക്കും; പക്ഷേ....
- 'അച്ചായന്' പള്ളിക്കാര്യത്തിൽ 'ഞങ്ങടെ അച്ചനെ ഞങ്ങള് തല്ലും, വേറെ ആരെങ്കിലും ഞങ്ങടെ അച്ചനെ തൊട്ടാൽ അവനെ ഞങ്ങള് തല്ലും' എന്ന നയമാണ്.
- 'അച്ചായൻ' മക്കളെ മതകാര്യങ്ങളിൽ വളർത്തുമ്പോൾ കുളിച്ചില്ലെങ്കിലും അവർ 'വിശ്വാസ'ത്തിന്റെ കോണകം പുരപ്പുറത്ത് തന്നെ ഇട്ടിരിക്കണം എന്ന് കടുത്ത നിർബന്ധമാണ്.
- 'അച്ചായന്' തീറ്റയുടെ കാര്യത്തിൽ വിഭവസമര്ദ്ധിയോ രുചിയോ അല്ല പ്രധാനം, വയറ് നിറയുക എന്നതാണ്. അത് പരമാവധി കാടനും നാടനും തന്നെയാവണം.
- 'അച്ചായന്' കൃത്യമായ ശരീരഭാഷയുണ്ട്. അത് മോഹൻലാൽ അഭിനയിച്ചാൽ ഒന്നും അത്ര ശരിയാവില്ല. സുരേഷ്‌ഗോപിയൊക്കെ ആണെങ്കിൽ ഒപ്പിക്കാം (പക്ഷേ, ആ ടീമിന് അഭിനയിക്കാൻ അറിയില്ല താനും).
- 'അച്ചായന്' രാഷ്ട്രീയം 'സത്യാവിശ്വാസം' പോലെയാണ്. ഒരിടത്ത് ഉറച്ചുപോയാൽ പിന്നെ കൊക്കിന് ജീവൻ പോകുന്നതാണ് കണക്ക്. അതിന് പാർട്ടിയൊന്നും പ്രശ്‌നമല്ല. 'നമ്മടെ' ആളായിരിക്കണം.
- 'അച്ചായന് കലാ-സാഹിത്യം എന്നീ മേഖലകളിൽ ഡാൻസ് കളിക്കുന്ന മമ്മൂട്ടിയുടെ മെയ്വഴക്കമേയുള്ളൂ. 'എന്തോത്തിനാ ഈ പാട്ടുംകൂത്തും ഒക്കെ? ആ പണം കൊണ്ട് ഒരു സെന്റ് സ്ഥലം കൂടി വാങ്ങിയിടരുതോ?' എന്നതാണ് ചിന്ത.
- 'അച്ചായന്' ദേഹത്ത് ഒട്ടുപാലിന്റെ മണവും അല്പം കള്ളിന്റെ മണവും ഒന്നും പൊതുസമൂഹത്തിൽ എത്തുമ്പോഴും അത്ര പ്രശ്‌നമായി തോന്നാറില്ല. 'ഇത്തിരി സ്‌പ്രേ അടിച്ച് പോ മനുഷ്യാ...' എന്ന് അവള് പറഞ്ഞാലും അച്ചായൻ കൂട്ടാക്കാറില്ല.
പിന്നെ, 'അച്ചായൻ' കോട്ടയത്ത് അന്യംനിന്ന് പോകുന്ന ഒരു ജീവിവർഗ്ഗമാണ്.
(അച്ചായൻ ചരിത്രമെഴുതാൻ പ്രേരണയായ ബിനോ ചീരംകുഴിയുടെ ഓഫ്റോഡ് ഫോർവീൽ റേസിങ്)