- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാതിരാത്രിയിൽ കാമുകന്റെ മുറിയിലെത്തിയ യുവതി ആക്രമിച്ചത് ഭാര്യയെ; തന്നെ വഞ്ചിച്ച യുവാവിനോട് കാമുകി പ്രതികാരം ചെയ്തത് ഇങ്ങനെ
പറ്റ്ന: തന്നെ വഞ്ചിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്ത കാമുകനോടുള്ള ദേഷ്യം യുവാവിന്റെ ഭാര്യയോട് തീർത്ത് യുവതി. രാത്രിയിൽ കാമുകന്റെ മുറിയിൽ കടന്ന് ചെന്ന് ഉറങ്ങുകയായിരുന്ന ഭാര്യയുടെ മുടി മുറിച്ച ശേഷം കണ്ണിൽ സൂപ്പർ ഗ്ലൂ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.
ഗോപാൽ റാം എന്ന യുവാവിന്റെ ഭാര്യയോടായിരുന്നു കാമുകിയായിരുന്ന യുവതിയുടെ പ്രതികാരം. തന്റെ കാമുകനായ ഗോപാൽ റാം മറ്റൊരു വിവാഹം കഴിച്ചതിൽ പെൺകുട്ടി വലിയ ദേഷ്യത്തിലായിരുന്നു. ഡിസംബർ ഒന്നിനായിരുന്നു കാമുകന്റെ വിവാഹം. ശേഖ്പൂർ സ്വദേശിനിയാണ് വധു. വിവാഹശേഷം ഇരുവരും വരന്റെ വീട്ടിലെത്തി. ഗോപാലിന്റെ സഹോദരിയും യുവതിയും സുഹൃത്തുക്കളാണ്. ഈ സൗഹൃദം നടിച്ചാണ് യുവതി ഗോപാലിന്റെ വീട്ടിലെത്തിയത്. എല്ലാവരും ഉറങ്ങി എന്ന ഉറപ്പാക്കിയ ശേഷം യുവതി ഗോപാലിന്റെ മുറിയിൽ കയറി ഭാര്യയുടെ മുടി മുറിച്ച് കണ്ണിൽ ഫെവിക്വിക്ക് ഒഴിക്കുകയായിരുന്നു
കണ്ണ് നീറിയതിനെ തുടർന്ന് ഉറക്കെ നിലവിളിച്ചപ്പോൾ എല്ലാവരും ഉണർന്നു. മുറിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ വീട്ടുകാർ പിടികൂടുകയായിരുന്നു. യുവതിയെ ബന്ധുക്കൾ മർദ്ദിക്കുകയും തുടർന്ന് പൊലിസിന് കൈമാറുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ സമീപത്തെ സാദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് ഡെസ്ക്