- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചടുല ചുവടുകളുമായി ജിമിക്കി ഗേൾസ് വീണ്ടും പൊടിപൊടിക്കുന്നു; എന്റമ്മേടെ ജിമിക്കി കമ്മൽ പോലെ ആരാധകർ കൊണ്ടാടുന്നു സൂര്യയുടെ പുതിയ ചിത്രത്തിന്റെ ടീസർ; താന സെർന്ത കൂട്ടത്തിന്റെ പ്രമോ വീഡിയോ സൊടക്ക് വൈറലാവാൻ പിന്നെന്തുവേണം?
തിരുവനന്തപുരം: മറക്കാൻ സമയമായിട്ടില്ല. എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ എന്ന നാടൻ ഈണത്തിലുള്ള ഗാനം ലോകമൊട്ടാകെ ഏറ്റെടുത്തതല്ലേ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട പാട്ട് ഹിറ്റാക്കിയതിൽ വലിയൊരു പങ്ക് എന്തായാലും ഷെറിലിനും അന്നയ്ക്കുമാണ്. ഇന്ത്യൻ സ്‌കൂൾ ഓഫ് കോമേഴ്‌സിലെ അദ്ധ്യാപികമാരായ അന്നയും ഷെറിലും ഓണപ്പരിപാടിക്കിടെ, ഒരുരസത്തിന് ചെയ്ത ഡാൻസ് വീഡിയോ വമ്പൻ ഹിറ്റായതോടെ സിനിമയുടെ വെള്ളിവെളിച്ചം ഇവരെ തേടി വരികയാണ്.സൂര്യയെ നായകനായി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന താന സേർന്ത കൂട്ടം എന്ന ചിത്രത്തിലെ പ്രമോ വീഡിയോയിലാണ് ചടുലമായ ചുവടുകളുമായി ജിമിക്കി ഗേൾസ് എത്തിയിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. വിഘ്‌നേഷും മണി അമുതവനും ചേർന്നാണ് വരികളെഴുതിയിക്കുന്നത്. ടീസർ ഒറ്റ ദിവസം കൊണ്ട് പതിനാറ് ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.ജിമിക്കി കമ്മൽ വീഡിയോ കണ്ടിട്ടാണ് സൂര്യയുടെ പുത്തൻ ചിത്രത്തിലെ സൊടക്ക് എന്ന പാട്ടിന്റെ വിഡിയോയിലേക്ക് ഡാൻസ് ചെയ്യാൻ വിളിക്കുന്നത്. പാ
തിരുവനന്തപുരം: മറക്കാൻ സമയമായിട്ടില്ല. എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയെ എന്ന നാടൻ ഈണത്തിലുള്ള ഗാനം ലോകമൊട്ടാകെ ഏറ്റെടുത്തതല്ലേ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട പാട്ട് ഹിറ്റാക്കിയതിൽ വലിയൊരു പങ്ക് എന്തായാലും ഷെറിലിനും അന്നയ്ക്കുമാണ്.
ഇന്ത്യൻ സ്‌കൂൾ ഓഫ് കോമേഴ്‌സിലെ അദ്ധ്യാപികമാരായ അന്നയും ഷെറിലും ഓണപ്പരിപാടിക്കിടെ, ഒരുരസത്തിന് ചെയ്ത ഡാൻസ് വീഡിയോ വമ്പൻ ഹിറ്റായതോടെ സിനിമയുടെ വെള്ളിവെളിച്ചം ഇവരെ തേടി വരികയാണ്.സൂര്യയെ നായകനായി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന താന സേർന്ത കൂട്ടം എന്ന ചിത്രത്തിലെ പ്രമോ വീഡിയോയിലാണ് ചടുലമായ ചുവടുകളുമായി ജിമിക്കി ഗേൾസ് എത്തിയിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. വിഘ്‌നേഷും മണി അമുതവനും ചേർന്നാണ് വരികളെഴുതിയിക്കുന്നത്.
ടീസർ ഒറ്റ ദിവസം കൊണ്ട് പതിനാറ് ലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ കണ്ടത്.ജിമിക്കി കമ്മൽ വീഡിയോ കണ്ടിട്ടാണ് സൂര്യയുടെ പുത്തൻ ചിത്രത്തിലെ സൊടക്ക് എന്ന പാട്ടിന്റെ വിഡിയോയിലേക്ക് ഡാൻസ് ചെയ്യാൻ വിളിക്കുന്നത്. പാട്ടിന്റെ ടീസറിൽ കിടിലൻ ലുക്കിൽ ഇവർ ഡാൻസ് ചെയ്യുന്ന വിഡിയോയുമെത്തി അതോടെ. പാട്ടിന് ഈണമിട്ട അനിരുദ്ധ് രവിചന്ദറിന് പിറന്നാൾ ആശംസകൾ നേരുന്ന ടീസറാണിത്. സൂര്യയും അനിരുദ്ധും ഷെറിലും അന്നയും മാത്രമല്ല, ഒട്ടേറെ സാധാരണക്കാരും ഈ വിഡിയോയിലുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സിനിമയൊന്നും സ്വപ്നത്തിലേയുണ്ടായിരുന്നില്ലെന്ന ഇരുവർക്കും. സിനിമയൊക്കെ വേറൊരു ലോകമല്ലേ. ഞങ്ങൾ രണ്ടാൾക്കും അദ്ധ്യാപകരായി തുടരാനാണ് താൽപര്യം. അതിനൊപ്പം ഒരു രസത്തിന് ഡാൻസും കൊണ്ടുപോകണം എന്നേയുള്ളൂ. അന്ന പറയുന്നു. ഈ വിഡിയോ തന്നെ ചെയ്യാൻ വിളിച്ചപ്പോൾ അതുകൊണ്ടു തന്നെ ആകെയൊരു കൺഫ്യൂഷനായിരുന്നു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയിലേക്ക് വിളിപ്പിച്ചപ്പോൾ അമ്പരന്നുപോയി. അന്ന് താമസിച്ച ഹോട്ടൽ മുറിയിൽ വച്ചായിരുന്നു ഈ ഡാൻസ് ഷൂട്ട് ചെയ്തത്. അന്ന പറഞ്ഞു. സൊടക്ക് ഗാനത്തിന്റെ പ്രൊമോ വിഡിയോയിലും ഫുൾ വിഡിയോയിലും ഡാൻസ് ചെയ്യാനുള്ള അവസരവും ചിലപ്പോൾ ഇരുവരെയും തേടിയെത്തിയേക്കും.