കോട്ടയം: കർക്കിടകത്തിലെ വാവു നാൾ ഉഴവൂർ വിജയൻ കടന്നുപോകുമ്പോൾ കോട്ടയത്തിന്് 2017ലെ എൻസിപിയുടെ രണ്ടാമത്തെ നേതൃനഷ്ടമാണ്. എൻസിപിയുടെ കരുത്തനായ വക്താവും ദേശീയ നേതാവുമായ ജിമ്മി ജോർജ്് ജനുവരിയിലാണ് അകാലത്തിൽ വേർപിരിഞ്ഞത്. ബാംഗ്ളൂരിലെ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിക്കു പോയ ജിമ്മിയുടെ മരണം അപ്രതീക്ഷിതമായിരുന്നു.

എൻസിപിയിൽ ഒരു മനസോടെ മുന്നേറിയ നേതാക്കളായിരുന്നു ഇരുവരും. പാർട്ടിയിലെ പ്രതിസന്ധികളിൽ ഒറ്റക്കെട്ടായ തീരുമാനം എടുക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു. ഇരുവരും പാലാക്കാരായിരുന്നുവെന്നതാണ്് മറ്റൊരു പ്രത്യേകത. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ പാർട്ടിയിലെ മന്ത്രി പദത്തെ ചൊല്ലി ഭിന്നത ഉടലെടുത്തപ്പോൾ അത് പരിഹരിച്ചത് ഉഴവൂരും ജിമ്മി ജോർജും ചേർന്നായിരുന്നു.

തോമസ് ചാണ്ടിയും, എ.കെ ശശീന്ദ്രനും വീറോടെ നിലയുറപ്പിച്ചപ്പോൾ ദേശീയ തലത്തിൽ വരെ പ്രശ്നം തലവേദനയായി. ഒടുവിൽ ജിമ്മി ജോർജും വിജയനും ചേർന്നു രൂപപ്പെടുത്തിയ രാഷ്ട്രീയ സമവാക്യം വിജയം കണ്ടു. ശശീന്ദ്രൻ മന്ത്രിയായി. തോമസ് ചാണ്ടിക്കും ശശീന്ദ്രനും പങ്കിട്ട് മന്ത്രി സ്ഥാനം നൽകാമെന്നായിരുന്നു ധാരണ എന്നാണ് അന്ന് പാർട്ടി കേന്ദ്രീകരിച്ച് ഉയർന്ന റിപ്പോർട്ടുകൾ. പക്ഷേ അത് പാർട്ടി വക്താവ് തള്ളിക്കളഞ്ഞിരുന്നു.

ജിമ്മി ജോർജിന്റെ മരണത്തിന് ശേഷം രണ്ടാം മാസം പാർട്ടിയെ വിവാദം പിടികൂടി. എ.കെ ശശീന്ദ്രന്റെ ലൈംഗിക ചുവയുള്ള സംഭാഷണം ചാനൽ പുറത്തുവിട്ടതോടെയായിരുന്നു വിവാദം. പുതുതായി രംഗത്ത് വന്ന മംഗളം ചാനൽ ലോഞ്ചുമായി ബന്ധപ്പെട്ടാണ്് ഹോട്ട് ന്യൂസായി പുറത്തു വന്നത്. ഇതോടെ എ. കെ ശശീന്ദ്രൻ മന്ത്രി പദത്തിൽ നിന്നും സ്വയം രാജിവച്ചു മാറി. വാർത്ത സംപ്രേഷണം ചെയ്ത ചാനൽ പ്രമുഖൻ കേസിലും പൊല്ലാപ്പിലുമായി.

തുടർന്ന് അടുത്ത മന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ പാർട്ടി പ്രസിഡന്റായിരുന്ന ഉഴവൂർ കടുത്ത പ്രതിസന്ധിയിലായി. ശശീന്ദ്രൻ അഗ്്നി ശുദ്ധി വരുത്തി വരുന്നതുവരെ അടുത്ത മന്ത്രി വേണ്ട എന്നായിരുന്നു പൊതു നിലപാട്. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിച്ചത് ഉഴവൂർ വിജയനാണെന്ന് തോമസ്ചാണ്ടി കുവൈത്തിൽ വച്ച് ആരോപിച്ചിരുന്നു. ഇതിന് പി്ന്നാലെ വിജയനെ ഉഴവൂർ വിജയനെ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കണമെന്നു സംസ്ഥാന ട്രഷറർ മാണി സി.കാപ്പൻ. ആവശ്യപ്പെട്ടു.. ഇതെ തുടർന്ന് എൻസിപിയിൽ ഉഴവൂർ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

ഏറെ ഹൃദയ വേദന താൻ അനുഭവിക്കുന്നതായി അടുത്ത സുഹൃത്തുക്കളോട് ഉഴവൂർ വെളിപ്പെടുത്തിയിരുന്നു. സഹപ്രവർത്തകരുടെ വാക്കുകൾ അദ്ദേഹത്തെ വല്ലാതതെ വേദനിപ്പിച്ചു. തുടർന്ന് ഹൃദയ സംബന്ധമായ അസുഖം ബാധിച്ച് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലായി. അന്നും പാർട്ടിലെ പ്രമുഖ നേതാക്കൾ തിരിഞ്ഞു കയറിയില്ലെന്ന വേദന അദ്ദേഹത്തിന് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. ജിമ്മിയുണ്ടായിരുന്നെങ്കിൽ ഇത് വരില്ലായിരുന്നുവെന്ന് അന്ന് ഉഴവൂർ പറഞ്ഞിരുന്നു.