റിയാദ്: മദീനയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്‌സ് വാഹനമിടിച്ച് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ജിൻസി ഗ്രേസ് (25) ആണ് മരിച്ചത്. മദീനയിലെ ഒഹൂദ് ആശുപത്രിയിലെ നഴ്‌സാണ് ജിൻസി.

ആശുപത്രിക്ക് തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ജിൻസിയുടെ മാതാവ് ജിദ്ദയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദീന ഉഹ്ദ് ആശുപത്രിയിൽ നാല് മാസമായി സ്റ്റാഫ് നേഴ്സ്സായി ജോലി ചെയ്തു വരികയായിരുന്നു ജിൻസി.

മീഖാത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടി ക്രമങ്ങൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.അച്ചൻ: ജേക്കബ് വർഗിസ്. അമ്മ: ശോഷാമ്മ ജേക്കബ്(ജിദ്ദ കിങ് ഫഹദ് ആശുപത്രി നഴ്‌സ്), സഹോദരൻ: ഷിജു.