- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിങ്കൻ കടുത്ത മദ്യപാനിയും പ്രഫഷണലിസം ഒട്ടും ഇല്ലാത്ത താരവും; ഡ്രസിങ് റൂമിൽ കയ്യാങ്കളി നടന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതം; കേരളാ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് മുൻ പരിശീലകന് പറയാനുള്ളത്
തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകൻ സന്ദേശ് ജിങ്കനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ രംഗത്ത്. മികച്ച നായകനാണ് താനെന്നാണ് ജിങ്കന്റെ വിശ്വാസമെങ്കിൽ താനങ്ങനെ കരുതുന്നില്ലെന്നും മ്യൂളൻസ്റ്റീൻ പറഞ്ഞു. ഇത്തവണത്തെ ഐ.എസ്.എൽ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മ്യൂളൻസ്റ്റീൻ രാജിവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മ്യൂളൻസ്റ്റീന്റെ പ്രതികരണം പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ജിങ്കൻ കടുത്ത മദ്യപാനിയും പ്രഫഷണലിസം ഒട്ടും ഇല്ലാത്ത താരവുമാണെന്നാണ് തുറന്നടിച്ചത്. ഗോവയോട് 2-5ന് തോറ്റിട്ടും ജിങ്കൻ നൈറ്റ് പാർട്ടിയിൽ പങ്കെടുത്ത് പുലർച്ചെ നാല് മണിവരെ മദ്യപിച്ചതായി മ്യൂളൻസ്റ്റീൻ കുറ്റപ്പെടുത്തി. നായകനെന്ന നിലയിൽ ജിങ്കന്റെ നടപടിയെ പ്രൊഫഷണലിസമെന്ന് എങ്ങനെ വിളിക്കുമെന്ന് മ്യൂളൻസ്റ്റീൻ ചോദിച്ചു. ബംഗളുരുവിനെതിരായ മത്സരത്തിൽ ജയിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്ക് താത്പര്യമി
തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകൻ സന്ദേശ് ജിങ്കനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ രംഗത്ത്. മികച്ച നായകനാണ് താനെന്നാണ് ജിങ്കന്റെ വിശ്വാസമെങ്കിൽ താനങ്ങനെ കരുതുന്നില്ലെന്നും മ്യൂളൻസ്റ്റീൻ പറഞ്ഞു. ഇത്തവണത്തെ ഐ.എസ്.എൽ സീസണിൽ മോശം പ്രകടനത്തെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മ്യൂളൻസ്റ്റീൻ രാജിവച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് മ്യൂളൻസ്റ്റീന്റെ പ്രതികരണം പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ ജിങ്കൻ കടുത്ത മദ്യപാനിയും പ്രഫഷണലിസം ഒട്ടും ഇല്ലാത്ത താരവുമാണെന്നാണ് തുറന്നടിച്ചത്. ഗോവയോട് 2-5ന് തോറ്റിട്ടും ജിങ്കൻ നൈറ്റ് പാർട്ടിയിൽ പങ്കെടുത്ത് പുലർച്ചെ നാല് മണിവരെ മദ്യപിച്ചതായി മ്യൂളൻസ്റ്റീൻ കുറ്റപ്പെടുത്തി. നായകനെന്ന നിലയിൽ ജിങ്കന്റെ നടപടിയെ പ്രൊഫഷണലിസമെന്ന് എങ്ങനെ വിളിക്കുമെന്ന് മ്യൂളൻസ്റ്റീൻ ചോദിച്ചു.
ബംഗളുരുവിനെതിരായ മത്സരത്തിൽ ജയിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്ക് താത്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോക്്‌സിനുള്ളിൽ പന്ത് കൈകൊണ്ട് തട്ടി പൊനാൽറ്റി വഴങ്ങിയ ജിങ്കന്റെ നടപടി ഇതിനുള്ള ഏറ്റവും നല്ല തെളിവാണ്. ജിങ്കൻ പന്ത് കൈ കൊണ്ട് തൊടേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു. മൂന്നാമത്തെ ഗോൾ നേടാൻ ജിങ്കൻ മിക്കുവിനെ അനുവദിച്ചതായും മ്യൂളൻസ്റ്റീൻ ആരോപിച്ചു.
താൻ രാജിവെച്ച ദിവസം ടീമിന്റെ പ്രകടനത്തെ കുറിച്ച് നായകനോട് ചോദിച്ചപ്പോൾ അയാൾ മദ്യലഹരിയിലായിരുന്നു. ഡ്രസിങ് റൂമിൽ കയ്യാങ്കളി നടന്നതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ജിങ്കനുമായോ മറ്റ് താരങ്ങളുമായോ പ്രശ്‌നങ്ങളില്ലെന്നും ഡച്ച് കാരനായ മ്യൂളൻസ്റ്റീൻ വ്യക്തമാക്കി. തന്നെ കുറിച്ചോ പരിശീലനത്തെ കുറിച്ചോ ഇന്ത്യൻ താരങ്ങൾ പരാതി പറയാൻ സാധ്യതയില്ലെന്നും എന്നാൽ ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷം താനൊരു തീരുമാനത്തിലെത്തുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.