- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സിൽ ജിന്നയുടെ ചിത്രം പതിച്ച് ചിത്രീകരണം; സുരാജിന്റെ സിനിമ 'ആഭാസ'ത്തിന്റെ ഷൂട്ടിങ് ബംഗളൂരുവിൽ തടഞ്ഞു; പ്രതിഷേധം ഉയർന്നത് രാജ്യദ്രോഹികൾ എന്ന പേരിൽ പച്ച ബസ്സിന്റെ ചിത്രം പ്രചരിച്ചതോടെ
ബെംഗളൂരു: പച്ച ബസ്സിന് മുകളിൽ മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച് ഷൂട്ടിഗ് നടത്തുന്നതിനിടെ മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞു. വൻ പ്രതിഷേധം ഇതിനെതിരെ ഉയർന്നതിനെ തുടർന്ന് പൊലീസ് എത്തി ഷൂട്ടിങ് തടയുകയായിരുന്നു. മലയാള സിനിമ 'ആഭാസ'ത്തിന്റെ ചിത്രീകരണമാണ് ബംഗളൂരുവിൽ തടയപ്പെട്ടത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂഡിത്ത് സംവിധാനം ചെയ്യുന്ന 'ആഭാസം' സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്‌കോട്ടയിൽ പുരോഗമിക്കുകയാണ്. പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് ഉപയോഗിച്ചതിനെ തുടർന്നാണ് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തിയത്. രാജ്യദ്രോഹികൾ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. തുടർന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. പിന്നീട്, ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടര
ബെംഗളൂരു: പച്ച ബസ്സിന് മുകളിൽ മുഹമ്മദാലി ജിന്നയുടെ ചിത്രം പതിച്ച് ഷൂട്ടിഗ് നടത്തുന്നതിനിടെ മലയാള സിനിമയുടെ ചിത്രീകരണം തടഞ്ഞു. വൻ പ്രതിഷേധം ഇതിനെതിരെ ഉയർന്നതിനെ തുടർന്ന് പൊലീസ് എത്തി ഷൂട്ടിങ് തടയുകയായിരുന്നു.
മലയാള സിനിമ 'ആഭാസ'ത്തിന്റെ ചിത്രീകരണമാണ് ബംഗളൂരുവിൽ തടയപ്പെട്ടത്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജൂഡിത്ത് സംവിധാനം ചെയ്യുന്ന 'ആഭാസം' സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചയായി ബെംഗളൂരു ഹോസ്‌കോട്ടയിൽ പുരോഗമിക്കുകയാണ്. പാക്കിസ്ഥാൻ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രം പതിച്ച പച്ച ബസ് ഉപയോഗിച്ചതിനെ തുടർന്നാണ് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തിയത്. രാജ്യദ്രോഹികൾ എന്ന ലേബലോടെ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. തുടർന്ന് ഒരു സംഘം എത്തി ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി.
പിന്നീട്, ബസിനു മുകളിലെ ജിന്നയുടെ ചിത്രം നീക്കിയ ശേഷമാണ് ചിത്രീകരണം തുടരാൻ പൊലീസ് അനുമതി നൽകിയത്.