ഡാലസ്: പാചക കലയിൽ പുതിയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി ജോൺ ആന്റണി (ജിൻസൺ) ക്ക് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രത്യേക അംഗീകാരം 2017 ൽ ഡിട്രോയ് ഹോട്ടൽ എഡ്വേർഡിൽ ആയിരങ്ങൾ പങ്കെടുത്ത കെ എച്ച് എൻ എയുടെ സമ്മേളനത്തിൽ രുചികരമായ കേരള വിഭവങ്ങൾ വിളമ്പി ഏവരുടേയും പ്രശംസയ്ക്ക് പാത്രീഭൂതനായ മുഖ്യ പാചകക്കാരൻ ജിൻസൻ സമ്മേളനം പരിഭവങ്ങളില്ലാതെ പൂർത്തീകരിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നും ഏകസ്വരത്തിലാണ് ഈ അഭിപ്രായം ഉയർന്നതെന്ന് സംഘാടകർ പറഞ്ഞു

ഡാലസിൽ 2015 ൽ നടന്ന കൺവൻഷനിലും ജിൻസന്റെ നേതൃത്വത്തിലുള്ള ടീമാണ് രുചികരമായ കേരള വിഭവങ്ങൾ ഒരുക്കിയത്. 2016 ൽ ഹൂസ്റ്റണിൽ നിന്ന് കെ സി സി എൻ എ യുടെ ദേശീയ സമ്മേളനത്തിലും മുഖ്യ പാചകക്കാരൻ ജിൻസനായിരുന്നു. 2002 ൽ അമേരിക്കയിൽ എത്തിയതിനുശേഷം ഡാലസ് ഗാർലന്റിലുള്ള ഇന്ത്യാഗാർഡൻസ് ഉടമ സണ്ണി മാളിയേക്കലാണ് ജിൻസനിലുള്ള നല്ല പാചകക്കാരനെ കണ്ടെത്തി പ്രോത്സാഹനം നൽകിയത്.

എറണാകുളം അശോകപുരം മേറോച്ചേരി ആന്റണിയുടെയും ആനീസിന്റേയും മകനായ ജിൻസൺ പാചകത്തിന്റെ ബാലപാഠങ്ങൾ അമ്മയിൽ നിന്നാണ് പഠിച്ചതെന്ന് അഭിമാനത്തോടെ ഓർക്കുന്നു. കേരളത്തിലും കേറ്ററിങ് വ്വ,സായം നടത്തുന്ന ജിൻസന്റെ ഭാര്യ ഷീജ ജോൺ, മക്കൾ ആൽബിൻ, എൽബിൻ, അലീന എന്നിവരും ജിൻസന്റെ വളർച്ചയിൽ അഭിമാനിക്കുന്നു.