- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിതാരം ജിൻസൺ ജോൺസന് അർജുന അവാർഡ്; കേരളത്തിന്റെ അഭിമാനമായി മാറിയ ജിൻസനെ തേടി അർജുന അവാർഡ് എത്തിയത് ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തിന് പിന്നാലെ: വിരാട് കോലിക്കും മീരാഭായ് ചാനുവിനും ഖേൽരത്ന
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ മെഡലും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനം പരിഗണിച്ചാണ് ജിൻസണെ അവാർഡിന് പരിഗണിച്ചത്. അതേസമയം പി.യു ചിത്രയെ അവാർഡിന് പരിഗണിച്ചിട്ടില്ല. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്‌നാ പരുസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ മെഡലും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.
കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനം പരിഗണിച്ചാണ് ജിൻസണെ അവാർഡിന് പരിഗണിച്ചത്. അതേസമയം പി.യു ചിത്രയെ അവാർഡിന് പരിഗണിച്ചിട്ടില്ല. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്. ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്‌നാ പരുസ്‌കാരത്തിനായി തിരഞ്ഞെടുത്തു.
Next Story