- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക പ്രക്ഷോഭത്തെ മുതലെടുക്കുന്നു; എയർടെല്ലിനും വോഡഫോൺ ഐഡിയക്കും എതിരെ പരാതിയുമായി ജിയോ
ന്യൂഡൽഹി: എയർടെല്ലിനും വോഡഫോൺ ഐഡിയ (വി ഐ)ക്കും എതിരെ പരാതിയുമായി ജിയോ. കർഷക പ്രക്ഷോഭത്തിന്റെ മറവിൽ ഇരു കമ്പനികളും നിയമവിരുദ്ധമായി മൊബൈൽ നമ്പർ പോർട്ട് ചെയ്യാനായി പ്രചാരണം നടത്തു എന്നാണ് റിലയൻസ് ജിയോ ആരോപിക്കുന്നത്. ടെലകോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി)ക്കാണ് ജിയോ പരാതി നൽകിയിരിക്കുന്നത്.
ആരോഗ്യകരമായ മത്സരത്തിന് വിരുദ്ധമായാണ് ഈ രണ്ട് കമ്പനികളും പ്രവർത്തിക്കുന്നത് എന്നാണ് ജിയോയുടെ ആരോപണം. കാർഷിക നിയമങ്ങൾകൊണ്ട് ഗുണം ലഭിക്കുന്നത് റിലയൻസിന് ആണെന്ന് എയർടെലും വി ഐയും ഒളിഞ്ഞും തെളിഞ്ഞും പ്രചാരണം നടത്തുകയാണ് എന്നും പരാതിയിൽ പറയുന്നു. പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രചാരണം എന്ന തരത്തിൽ ചിത്രങ്ങളും ഡിസംബർ പത്തിന് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ടു. നേരത്തെ, പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർ റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മറുനാടന് ഡെസ്ക്