ആധാർ നമ്പർ ടൈപ്പ് ചെയ്താൽ ഉടൻ ജിയോക്കാരുടെ സോഫ്റ്റ് വെയറിൽ എല്ലാ വിവരവും പ്രത്യക്ഷപ്പെടും; രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ടെലികോം കമ്പനിക്ക് എങ്ങനെ കിട്ടി? കേന്ദ്രസർക്കാരിനോടും റിലയൻസിനോടും വിശദീകരണം തേടി കേരള ഹൈക്കോടതി
കൊച്ചി: രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങൾ സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് നൽകിയതിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറി, യുണീക്ക് ഐഡിന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എന്നിവരോടാണ് ചീഫ് ജസ്റ്റിസ്സ് മോഹൻ ശാന്തനഗൗണ്ടർ വിശദീകരണം തേടിയത്. ജനങ്ങളുടെ വ്യക്തി വിവരങ്ങളും വിരൽ അടയാളങ്ങളും റിലയൻസ് ജിയോയ്ക്ക് കൈമാറിയ ആദാർ അതോരിറ്റിയുടെ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടിജി സുനിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി പരിഗണിച്ചായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ. ജനങ്ങളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകിയത് ആധാർ നിയമത്തിന് വിരുദ്ധമാണെന്നും, ജിയോയുടെ പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം നൽകിയത്, ജനങ്ങളെ കമ്പളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഹർജ്ജിയിൽ ആരോപിക്കുന്നു. ക്ഷേമ പ്രവർത്തനത്തിന് വേണ്ടി 100 കോടി മുതൽമുടക്കിൽ ആരംഭിച്ച ആധാർ പദ്ധതി വിവരങ്ങൾ, റിലയൻസ് ജിയോയ
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ട വ്യക്തി വിവരങ്ങൾ സ്വകാര്യ ടെലികോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് നൽകിയതിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര ക്യാമ്പിനറ്റ് സെക്രട്ടറി, യുണീക്ക് ഐഡിന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എന്നിവരോടാണ് ചീഫ് ജസ്റ്റിസ്സ് മോഹൻ ശാന്തനഗൗണ്ടർ വിശദീകരണം തേടിയത്.
ജനങ്ങളുടെ വ്യക്തി വിവരങ്ങളും വിരൽ അടയാളങ്ങളും റിലയൻസ് ജിയോയ്ക്ക് കൈമാറിയ ആദാർ അതോരിറ്റിയുടെ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ടിജി സുനിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജ്ജി പരിഗണിച്ചായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടൽ.
ജനങ്ങളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് നൽകിയത് ആധാർ നിയമത്തിന് വിരുദ്ധമാണെന്നും, ജിയോയുടെ പരസ്യത്തിനായി പ്രധാനമന്ത്രിയുടെ ചിത്രം നൽകിയത്, ജനങ്ങളെ കമ്പളിപ്പിക്കുന്നതിന് വേണ്ടിയാണെന്നും ഹർജ്ജിയിൽ ആരോപിക്കുന്നു. ക്ഷേമ പ്രവർത്തനത്തിന് വേണ്ടി 100 കോടി മുതൽമുടക്കിൽ ആരംഭിച്ച ആധാർ പദ്ധതി വിവരങ്ങൾ, റിലയൻസ് ജിയോയ്ക്ക് നൽകിയതിലൂടെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
റിലയൻസ് ജിയോ കണക്ഷൻ എടുക്കുന്നതിനായി ആധാർ കാർഡാണ് പ്രൊവൈഡേഴ്സ് ആവശ്യപ്പെടുന്നത്. ആധാർ നമ്പറും വിരൽ ആടയാളവും സിം എടുക്കുന്നതിന് നൽകിയാൽ 10 മിനുട്ടുനുള്ളിൽ കണക്ഷൻ ആക്ടിവേറ്റ് ആകും. ഉപഭോക്താവിന്റെ ആദാർ കാർഡ് നമ്പർ കമ്പ്യൂട്ടറിലെ പ്രത്യേക സോഫ്റ്റവെയറിൽ എന്റെർ ചെയ്യുമ്പോൾതന്നെ ആധാറിലെ എല്ലാ വിവരങ്ങളും പ്രൊവൈഡർക്ക് ലഭ്യമാകുന്നുണ്ട്. ഒരു വ്യക്തിയുടെ തന്ത്രപ്രധാനമായി വിവരങ്ങൾ ഉൾപ്പടെയുള്ള 32 രേഖകളാണ് ആധാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്പോർട്ട് വിവരങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു.
മറ്റ് തിരിച്ചറിയൽ രേഖകൾ നൽകിയാൽ ഒരു മാസം വരെ കണക്ഷൻ ആക്ടിവേറ്റ് ആകാൻ താമസമെടുക്കുന്നുണ്ട്. ജനങ്ങളുടെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ജിയോ നെറ്റ് വർക്കിന് എന്തിനാണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. 83 ദിവസത്തിനകം 50 മില്ല്യൺ(5 കോടി) കസ്റ്റമേഴ്സാണ് റിലയൻ ജിയോയ്ക്ക് ഉള്ളത്. ഇതിൽ ഭൂരിഭാഗം ഉപഭോക്താക്കളും ആധാർ നമ്പറാണ് തിരിച്ചറിയിൽ രേഖയായി നൽകിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അഭിഭാഷകരായ അജിത്ത് ജോർജ്ജ്, ആന്റണി ഷൈജു, ഷൈലേഷ് ശ്രീകുമാർ, അഭിജിത്ത് ലസ്ലി എന്നിവരാണ് ഹർജ്ജിക്കാരന് വേണ്ടി ഹാജരായി.
ടെലികോം രം?ഗത്ത് വൻ മാറ്റങ്ങൾകൊണ്ടു വന്ന റിലയൻസ് ജിയോ വരിക്കാരെ അദ്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് മുന്നോട്ട് വയ്ക്കുന്നത്. ജിയോ ഫ്രീ വെൽകം ഓഫറുകൾ മാർച്ച് 31നു ശേഷവും തുടരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 31 വരെ പ്രഖ്യാപിച്ചിരുന്ന ഓഫർ മാർച്ച് 31 വരെ നീട്ടിയിരുന്നു. ഇതിനിടെയാണ് വെൽകം ഓഫർ നീട്ടിയേക്കുമെന്ന് അറിയുന്നത്. അതിനിടെയാണ് ഹൈക്കോടതിയിലെ കേസ് ജിയോയ്ക്ക് വെല്ലവിളിയായി എത്തുന്നത്.
ഐഡിയ, വോഡഫോൺ, എയർടെൽ, ബിഎസ്എൻഎൽ ടെലികോം സേവനദാതാക്കൾ വൻ ഓഫറുകളുമായി രംഗത്തുവന്നതോടെയാണ് ജിയോയുടെ കൂടുതൽ ഓഫറുകൾ പ്രഖ്യാപിച്ചത്. ഹാപ്പി ന്യൂഇയർ ഓഫർ പ്രകാരം ജിയോയുടെ പുതിയ വരിക്കാർക്ക് മാർച്ച് 31വരെ കോളുകളും ഡേറ്റയും ഫ്രീയാണ്. നിലവിലെ, ഉപഭോക്താക്കളും ഈ ഓഫറിലേക്ക് മാറും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 31 നു ശേഷം ഫ്രീ ഓഫർ രണ്ടു മാസത്തേക്ക് കൂടി നീട്ടാനാണ് റിലയൻസ് ജിയോ ആലോചിക്കുന്നതെന്നാണ് സൂചന.