- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമകളും ഷോകളും വാർത്തകളും വിരൽത്തുമ്പിൽ; ജിയോ ടിവിയുടെ വെബ് പതിപ്പ് പുറത്തിറങ്ങി; സൗകര്യം ജിയോ ഉപയോക്താക്കൾക്ക് മാത്രം
മുംബൈ: ജിയോ ടിവി ആപ്പിന്റെ വെബ് പതിപ്പ് റിലയൻസ് ജിയോ പുറത്തിറക്കി. ടിവി ചാനലുകൾ ലൈവായും,കഴിഞ്ഞ ഏഴ് ദിവസത്തെ പരിപാടികളും തങ്ങളുടെ സ്്മാർട്ട് ഫോണുകളിൽ കാണുവാനുമാണ് ജിയോ ആപ് ഉപഭോക്താക്കളെ സഹായിച്ചിരുന്നത്. വെബ് പതിപ്പിൽ ഇത് ലാപ്ടോപ്പുകളിലും, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ കഴിയും.ജിയോ സിനിമയ്ക്ക് ശേഷം വെബ് പതിപ്പിലേക്ക് മാറുന്ന രണ്ടാമത്തെ ജിയോഉൽപ്പന്നമാണ് ജിയോ ടിവി. jiotv.com എന്ന യുആർഎലിലാണ് ജിയോ ടിവി വെബ്സൈറ്റ് ലഭിക്കുക. എച്ച്ഡി ചാനലുകൾ പ്രത്യേകം കാണാനുമുള്ള സൗകര്യവും ഇതിലുണ്ട്. എന്നാൽ ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ജിയോ ടിവി, ജിയോ സിനിമ വെബ്സൈറ്റുകൾ ഉപയോഗിക്കാനും സാധിക്കുക. ഇതിനായി ഉപയോക്താക്കൾ അവരുടെ ജിയോ ഐഡിയും പാസ് വേഡും നൽകി ലോഗ് ഇൻ ചെയ്യണം. എന്നാൽ മൊബൈലിലേത് പോലെ ജിയോ നെറ്റ് വർക്കിൽ തന്നെ ആയിരിക്കണം എന്ന നിബന്ധനയില്ല. വൈഫൈ ഹോട്ട് സ്പോട്ടുകളുമായി ബന്ധിപ്പിച്ചോ മറ്റ് കമ്പനികളുടെ നെറ്റ്വർക്ക് ഉപയോഗിച്ചോ ജിയോ ഉപയോക്താക്കൾക്ക് ബ്രൗസർ വഴി വെബ്സൈറ്റുകൾ സന്ദർശിക്കാം.ജിയോ ടി
മുംബൈ: ജിയോ ടിവി ആപ്പിന്റെ വെബ് പതിപ്പ് റിലയൻസ് ജിയോ പുറത്തിറക്കി. ടിവി ചാനലുകൾ ലൈവായും,കഴിഞ്ഞ ഏഴ് ദിവസത്തെ പരിപാടികളും തങ്ങളുടെ സ്്മാർട്ട് ഫോണുകളിൽ കാണുവാനുമാണ് ജിയോ ആപ് ഉപഭോക്താക്കളെ സഹായിച്ചിരുന്നത്. വെബ് പതിപ്പിൽ ഇത് ലാപ്ടോപ്പുകളിലും, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ കഴിയും.ജിയോ സിനിമയ്ക്ക് ശേഷം വെബ് പതിപ്പിലേക്ക് മാറുന്ന രണ്ടാമത്തെ ജിയോഉൽപ്പന്നമാണ് ജിയോ ടിവി.
jiotv.com എന്ന യുആർഎലിലാണ് ജിയോ ടിവി വെബ്സൈറ്റ് ലഭിക്കുക. എച്ച്ഡി ചാനലുകൾ പ്രത്യേകം കാണാനുമുള്ള സൗകര്യവും ഇതിലുണ്ട്. എന്നാൽ ജിയോ ഉപയോക്താക്കൾക്ക് മാത്രമാണ് ജിയോ ടിവി, ജിയോ സിനിമ വെബ്സൈറ്റുകൾ ഉപയോഗിക്കാനും സാധിക്കുക. ഇതിനായി ഉപയോക്താക്കൾ അവരുടെ ജിയോ ഐഡിയും പാസ് വേഡും നൽകി ലോഗ് ഇൻ ചെയ്യണം.
എന്നാൽ മൊബൈലിലേത് പോലെ ജിയോ നെറ്റ് വർക്കിൽ തന്നെ ആയിരിക്കണം എന്ന നിബന്ധനയില്ല. വൈഫൈ ഹോട്ട് സ്പോട്ടുകളുമായി ബന്ധിപ്പിച്ചോ മറ്റ് കമ്പനികളുടെ നെറ്റ്വർക്ക് ഉപയോഗിച്ചോ ജിയോ ഉപയോക്താക്കൾക്ക് ബ്രൗസർ വഴി വെബ്സൈറ്റുകൾ സന്ദർശിക്കാം.ജിയോ ടിവി 450 ൽ അധികം ലൈവ് ചാനലുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്
10 വിഭാഗങ്ങളിലായി മലയാളം അടക്കം 15 ഭാഷകളിൽ ചാനലുകൾ ലഭ്യമാണ്.
ബ്രിട്ടീഷ് കൗൺസിലുമായി ചേർന്ന് സൗജന്യ ഇംഗ്ലീഷ് കോഴ്സ് ജിയോ ചാറ്റ് ആപ്പിൽ പുറത്തിറക്കിയിരുന്നു. ബ്രിട്ടീഷ് കൗൺസിലിന്റെ ഇംഗ്ലീഷ് ക്ലബ്ബിൽ നിന്ന് വീഡിയോ സ്റ്റോറികളും ജിയോ ചാറ്റ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭ്യമാണ്.