- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിൻ വിപ്ലവം പൊടി പാറിയപ്പോൾ സ്വന്തം മകനെ തന്നെ മാർക്കറ്റിൽ ഇറക്കി ലാഭം കൊയ്യാൻ മുകേഷ് അംബാനി; റിലയൻസ് സ്വന്തം ക്രിപ്റ്റോ കറൻസി ഇറക്കുന്നതോടെ നിയമവിധേയമാക്കാൻ കേന്ദ്രം നിർബന്ധിതമാകുമെന്ന് സൂചന
ജിയോ കോയിൻ എന്ന പേരിൽ റിലയൻസ് സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആയിരിക്കും ഈ പ്രൊജക്ട് ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ട്. 50 പേർ അടങ്ങുന്ന ടീമിന് ആകാശ് ആയിരിക്കും മാർഗ നിർദ്ദേശങ്ങൾ നൽകുക. ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ ലോകത്തെ സാമ്പത്തിക രംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കുന്നതിനിടെയാണ് റിലയൻസും ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മൊബൈൽ ഇന്റർനെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച് മറ്റ് ടെലകോം കമ്പനികളെ ബഹുദൂരം പിന്നിലാക്കിയ റിലയൻസ് ജിയോ ക്രിപ്റ്റോ കറൻസി രംഗത്തും നേട്ടങ്ങൾ കൊയ്യാനുള്ള ഒരുക്കത്തിലാണ്. ജിയോ കോയിന്റെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയ്ക്ക് 50 പേർ അടങ്ങുന്ന ടീമിനെയും രൂപീകരിച്ചു കഴിഞ്ഞു. ശരാശരി 25 വയസ് പ്രായമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. വിവിധങ്ങളായ ബ്ലോക്ക് ചെയിൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണ് ഇവരുടെ പ്രധാന ജോലി. വിവരശേഖരണത്തിനുള്ള ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക് ചെയിൻ. പകർപ്പെടുക്കാതെ തന്നെ വിവരങ്ങൾ വികേന്ദ്രീകൃതമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ പ
ജിയോ കോയിൻ എന്ന പേരിൽ റിലയൻസ് സ്വന്തമായി ക്രിപ്‌റ്റോ കറൻസി പുറത്തിറക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ആയിരിക്കും ഈ പ്രൊജക്ട് ഏറ്റെടുക്കുകയെന്നാണ് റിപ്പോർട്ട്. 50 പേർ അടങ്ങുന്ന ടീമിന് ആകാശ് ആയിരിക്കും മാർഗ നിർദ്ദേശങ്ങൾ നൽകുക. ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിൻ ലോകത്തെ സാമ്പത്തിക രംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിക്കുന്നതിനിടെയാണ് റിലയൻസും ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
മൊബൈൽ ഇന്റർനെറ്റ് രംഗത്ത് തരംഗം സൃഷ്ടിച്ച് മറ്റ് ടെലകോം കമ്പനികളെ ബഹുദൂരം പിന്നിലാക്കിയ റിലയൻസ് ജിയോ ക്രിപ്റ്റോ കറൻസി രംഗത്തും നേട്ടങ്ങൾ കൊയ്യാനുള്ള ഒരുക്കത്തിലാണ്. ജിയോ കോയിന്റെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയ്ക്ക് 50 പേർ അടങ്ങുന്ന ടീമിനെയും രൂപീകരിച്ചു കഴിഞ്ഞു. ശരാശരി 25 വയസ് പ്രായമുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. വിവിധങ്ങളായ ബ്ലോക്ക് ചെയിൻ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണ് ഇവരുടെ പ്രധാന ജോലി.
വിവരശേഖരണത്തിനുള്ള ഡിജിറ്റൽ ലെഡ്ജറാണ് ബ്ലോക്ക് ചെയിൻ. പകർപ്പെടുക്കാതെ തന്നെ വിവരങ്ങൾ വികേന്ദ്രീകൃതമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്ലൗഡ് ആയാണ് വിവരങ്ങൾ സംഭരിക്കപ്പെടുക എന്നതിനാൽ സൂക്ഷിക്കാവുന്ന വിവരങ്ങൾക്ക് പരിധി ഇല്ല.
ഈ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോഗം ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസി ഉണ്ടാക്കാം എന്നതാണ്. ജിയോകോയിൻ എന്ന പ്രത്യേക ആപ്പ് ഇതിന്റെ ഭാഗമായി ആരംഭിക്കും. ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക വിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ് കോയിൻ. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയ പ്രോഗ്രാം കോഡാണ് ഇത്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇത്തരം നാണയങ്ങളെ ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നത്.