- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ചിത്രങ്ങൾ കിട്ടുവാൻ നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ആശ്രയിക്കേണ്ടതില്ല; നിങ്ങൾ ഫേസ്ബുക്കിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല; ഇന്റർനെറ്റിന്റെ മറവിലിരുന്ന് സമൂഹ മാധ്യമങ്ങളിൽ കൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്നവർക്കെതിരായുള്ള എന്റെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണം'; സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അഡാർ ലൗ നടി ജിപ്‌സ ബീഗം
കൊച്ചി: സൈബർ ആക്രമണത്തിനിരയായ നടിയും പ്രൊഡ്യൂസറുമായ ജിപ്‌സ ബീഗമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് നിയമ നടിപടിക്ക് ഒരുങ്ങുകയാണ് അഡാർ ലൗവിലെ നടി കൂടിയായ ജിപ്‌സ ബീഗം. വിവാദങ്ങളെ കുറിച്ച് ഭയമില്ലെന്നും എന്റെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണമെന്നും ജിപ്‌സ പറയുന്നു. രണ്ട് വർഷമായി സിനിമാരംഗത്ത് നടിയും പ്രൊഡ്യൂസറുമായി ജോലി ചെയ്യുകയാണ് ജിപ്‌സ. മാണിക്യമലരായ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്നചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട് ജിപ്‌സ. തനിക്കെതിരായ ആക്രമണത്തിൽ രൂക്ഷമായ പ്രതികരണത്തോടൊപ്പം കൊച്ചി കമ്മീഷണർക്ക് നൽകിയ പരാതിയുടെ പകർപ്പും ജിപ്‌സ പോസ്റ്റിൽ ചേർക്കുന്നുണ്ട്. ജിപ്‌സ ബീഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വിവാദങ്ങളെ ഭയപ്പെടാത്തതുകൊണ്ടു് ഇത്‌പോലെയുള്ളcyber Crime ന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നതുകൊണ്ടും. എനിക്കെന്റേതായ വ്യക്ത
കൊച്ചി: സൈബർ ആക്രമണത്തിനിരയായ നടിയും പ്രൊഡ്യൂസറുമായ ജിപ്‌സ ബീഗമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിപ്പിച്ചവർക്കെതിരെയാണ് നിയമ നടിപടിക്ക് ഒരുങ്ങുകയാണ് അഡാർ ലൗവിലെ നടി കൂടിയായ ജിപ്‌സ ബീഗം. വിവാദങ്ങളെ കുറിച്ച് ഭയമില്ലെന്നും എന്റെ പ്രതിഷേധമായി ഈ കുറിപ്പിനെ കാണണമെന്നും ജിപ്‌സ പറയുന്നു.
രണ്ട് വർഷമായി സിനിമാരംഗത്ത് നടിയും പ്രൊഡ്യൂസറുമായി ജോലി ചെയ്യുകയാണ് ജിപ്‌സ. മാണിക്യമലരായ എന്നു തുടങ്ങുന്ന ഹിറ്റ് പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്നചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട് ജിപ്‌സ. തനിക്കെതിരായ ആക്രമണത്തിൽ രൂക്ഷമായ പ്രതികരണത്തോടൊപ്പം കൊച്ചി കമ്മീഷണർക്ക് നൽകിയ പരാതിയുടെ പകർപ്പും ജിപ്‌സ പോസ്റ്റിൽ ചേർക്കുന്നുണ്ട്.
ജിപ്‌സ ബീഗത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വിവാദങ്ങളെ ഭയപ്പെടാത്തതുകൊണ്ടു് ഇത്‌പോലെയുള്ളcyber Crime ന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നതുകൊണ്ടും. എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്. ഇന്റർനെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽകൂടെ പിതൃശൂന്യ പ്രവർത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യൻ മാർക്കോ എതിരായി യുള്ള എന്റെ പ്രതിഷേധമായി നിങ്ങൾ ഈ കുറിപ്പിനെ കാണണം. കഴുത കാമം കരഞ്ഞ് തീർക്കും എന്ന പ്രയോഗം അന്വർത്ഥമാക്കുന്ന രീതിയിൽ 2 ദിവസമായി എന്റെ ചിത്രങ്ങൾക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്‌നചിത്രങ്ങൾ കൂടി ചേർത്ത് വച്ച് അശ്ലീല വാട്ട്‌സപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്ന മാന്യ നോട് ഒന്നേ പറയാനുള്ളു സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെയും പണയം വെച്ച് കഴിയുമ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ മേൽ ആകരുത് പരാക്രമം........... ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല..... നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്റെ പൂർണ്ണ Supportഓടുകൂടി തന്നെ നല്ല തല്ലും നാടൻ പ്രയോഗങ്ങളും പിത്ര ശുന്യ നായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്.... ഇതിന് പുറമെ കേരളാ പൊലീസിന്റെ ബംബർ ലോട്ടറിയും....... ആരായാലും അവന്റെ സമയം തെളിഞ്ഞു....
ആറ്റുകാൽ രാധാകൃഷ്ണന്റെ നമ്പർ കിട്ടുമെങ്കിൽ ആ ഭാഗ്യവാൻ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.... അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോൾ ചുളുവിൽ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുൻപേ പൂജാതനായ നിങ്ങൾക്ക് അത് ഉപയോഗപ്രദ്ധമാവും... എന്റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോൺ പോലെ ആകില്ല ചൈനീസ് ഫോൺ എന്ന കാര്യവും മറന്നുകൂടാ.
GCC യിലെ ഞാൻ അറിയുന്നതും അല്ലാത്തതുമായ friends കളോട് dating site കളിൽ ലക്ഷങ്ങൾ Online പെൺവാണിഭ സംഘങ്ങൾക്ക് പണം Account ൽ നിക്ഷേപിക്കുന്നതിന് മുൻപ് ഫോട്ടോസ് അയച്ച് തരുന്ന പെൺകുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാൻ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാൻ അഭ്യർത്ഥിച്ച് കൊള്ളുന്നു.
എന്റെ fb friendsകൾകളോട്, അശ്ലീല wats app group കളെ ആശ്രയിക്കേണ്ടതില്ല എന്റെ pics കിട്ടുവാൻ. നിങ്ങൾ fb യിൽ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല. ഇത് അറിയിക്കുവാൻ വേണ്ടി Messenger ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവർക്കും പിൻതുണ നൽകിയ എന്റെ എല്ലാ നല്ലവരായ friends നും സ്‌നേഹത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി..............
NB --[[ ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തിൽ കാണുന്ന എന്ത് അനീതിയ്‌ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും.തോറ്റ് പിന്മാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ.......ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും without Sensering... അടി കൊടുക്കേണ്ട സാഹചര്യത്തിൽ അടിക്കും. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല...]] എന്ന് നിങ്ങളുടെ സ്വന്തം
ജിപ്‌സ ബീഗം