കൊച്ചി: മകളുടെ മരണത്തിന് ശേഷം സുരക്ഷയ്ക്ക് സർക്കാർ നിയോഗിച്ച പൊലീസുകാരികൾ രാജേശ്വരിയോട് പെരുമാറിയത് ക്രൂരമായിട്ടോ? അതെയെന്നാ് രാജേശ്വരിയുടെ മറുപടി. എല്ലാ പൊലീസുകാരികളേയും കുറിച്ച് പരാതിയില്ല. എന്നാൽ ഒരാൾ ശത്രുവിനെ പോലെ പെരുമാറി. തനിക്കെതിരായ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഈ പൊലീസുകാരിയാണോ എന്ന സംശയം രാജേശ്വരിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്ര വിവാദത്തിൽ ചർച്ച കൊഴുക്കുമ്പോൾ രാജേശ്വരി വീണ്ടും വെളിപ്പെടുത്തലുമായെത്തുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പൊലീസിനെയാണ് രാജേശ്വരി പ്രതിക്കൂട്ടിൽ നിർത്തുന്നത്.

വീട് പാലുകാച്ചിനോട് അനുബന്ധിച്ച് കൂറച്ച് ആണുങ്ങളെ വിളിച്ച്് ബ്രാണ്ടിയും കഞ്ചാവും നൽകണമെന്ന് മീര എന്ന പൊലീസുകാരി എന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥരെ അറിയിച്ചു. കട്ടിലിലിരുന്ന് ചോറുണ്ണരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരി ചോറും പാത്രവും എടുത്തുകൊണ്ട് പുറത്തേയ്‌ക്കോടി മതിലിൽ കൊണ്ടുവച്ച് ഉണ്ടു. ഇത് ഞങ്ങൾക്ക് നാണക്കേടാണെന്ന് പറഞ്ഞപ്പോൾ അവർ പാത്രത്തോടെ ചോറ് കമിഴ്‌ത്തിക്കളഞ്ഞു-രാജേശ്വരി പറയുന്നു.

ബാഗ് മുറിയിൽക്കൊണ്ട് വച്ച് ചില പൊലീസുകാരികൾ അയൽവക്കത്തുള്ള വീടുകളിലേയ്ക്ക് ഓട്ടമായിരുന്നു.ഇതെന്തിനാണെന്ന് ചോദിച്ചത് അവർക്കിഷ്ടപ്പെട്ടുകാണില്ല. ന്നോടുള്ള വൈരാഗ്യം തീർക്കാൻ അവരിലാരെങ്കിലുമാവാം ഇതൊക്കെ ചെയ്യുന്നത്.ആരാണ് ഇതൊക്കെ ചെയ്തതെന്ന് എനിക്കറിയണം.അതിന് വേണ്ടതെല്ലാം ചെയ്യും. തന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാനിടയായതിന്റെ കാര്യ-കാരണങ്ങളെക്കുറിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.

തന്റെ സംരക്ഷണത്തിനെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരികളിൽ നിന്നും പല തവണ കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതൊന്നും താൻ ഇതുവരെ പത്രക്കാരോടൊ മറ്റുള്ളവരോട് പറഞ്ഞിട്ടില്ലന്നും എന്നിട്ടും ഇവർ തന്നേ മോശക്കാരിയാക്കാൻ ശ്രമിക്കുന്നതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു. വീട്ടിൽ ഡൈനിങ് ടേബിളുണ്ട്. ഒട്ടു മിക്ക പൊലീസുകാരികളും അവിടെയിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ഒന്ന് രണ്ട് പേർ മുറിയിലെ കിടക്കയിലിരുന്നേ ഭക്ഷണം കഴിക്കു എന്ന വാശിക്കാരായിരുന്നു.

മുട്ടയും ഇറച്ചിയും ഒക്കെ അവർ അവിടെ വച്ച് കഴിക്കുമ്പോൾ ഉറുമ്പിന്റെ ശല്യം ഉണ്ടാവാറുണ്ട്. ഇതുകൊണ്ടാണ് ഒരിക്കൽ ഒരു പൊലീസുകാരിയോട് ടേബിളിൽ വന്നിരുന്ന് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉണ്ടിരുന്ന ചോറ് കമിഴ്‌ത്തിക്കളഞ്ഞാണ് അവർ എന്നോട് പ്രതികരിച്ചത്. രാജേശ്വരി തുടർന്ന് പറഞ്ഞു. ഒരു ദിവസം എഴുന്നേറ്റപ്പോൾ കൈതിരിക്കാൻ പോലും പറ്റാത്തവേദനയായിരുന്നു.അന്ന് തലയിൽ ഒരു സ്ലൈഡ് കുത്തിത്തരാവോന്ന് ഒരു സാറിനോട് ചോദിച്ചു. അവർ അത് ചെയ്തു തരികയും ചെയ്തു. ആതാണ് ഞാൻ മുടി കെട്ടിച്ചു തലചീകിച്ചു എന്നൊക്കെപ്പറയുന്നത്.

കാതിൽ ഒരു കമ്മൽ പോലും ഞാൻ ഇടാറില്ല. കുളിച്ച് ,മുഖത്ത് ഇത്തിരി പൗഡർ ഇടും. ത് നേരത്തെ മുതൽ ചൈയ്യാറുള്ളതാണ്. ന്റെ മുടി മുറിച്ചതും ഇന്നത്തെ കോലത്തിലാക്കിയതും പൊലീസുകാരികളാണ്.ഞാൻ നല്ല വണ്ണം നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ.അവരാരും എന്നേപ്പറ്റി വേണ്ടാത്തനൊന്നും പറയുമെന്ന് കരുതുന്നില്ല. ഞാൻ തുണി മാറി പുറത്തേയ്ക്കിറിയപ്പോൾ നേരത്തെ ചില പൊലീസുകാരികൾ ഫോട്ടോയെടുത്തിട്ടുണ്ട്. ിലർ എന്റെ മൊബൈലിൽ ഫോട്ടോ എടുത്തുതന്നിട്ടുമുണ്ട്.-രാജേശ്വരി പറയുന്നു.

ഇത്തരത്തിൽ എടുത്ത ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്. എങ്ങിനെ പുറത്തുവന്നുവെന്ന് എനിക്ക് ഇപ്പോൾ കൃത്യമായി പറയാനാവില്ല.എന്നോട് ശത്രുതയുള്ള പൊലീസുകാരി തന്നെയാണ് ഇതിന് പിന്നിലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.അവർ വ്യക്തമാക്കി. രാജേശ്വരി സംരക്ഷണത്തിനെത്തിയ പൊലീസുകാരികളോട് മോശമായി പെരുമാറിയെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു.