കൊച്ചി: മകളുടെ മരണത്തിന് ശേഷം സുരക്ഷയ്ക്ക് സർക്കാർ നിയോഗിച്ച പൊലീസുകാരികൾ രാജേശ്വരിയോട് പെരുമാറിയത് ക്രൂരമായിട്ടോ? അതെയെന്നാ് രാജേശ്വരിയുടെ മറുപടി. എല്ലാ പൊലീസുകാരികളേയും കുറിച്ച് പരാതിയില്ല. എന്നാൽ ഒരാൾ ശത്രുവിനെ പോലെ പെരുമാറി. തനിക്കെതിരായ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഈ പൊലീസുകാരിയാണോ എന്ന സംശയം രാജേശ്വരിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ചിത്ര വിവാദത്തിൽ ചർച്ച കൊഴുക്കുമ്പോൾ രാജേശ്വരി വീണ്ടും വെളിപ്പെടുത്തലുമായെത്തുന്നു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പൊലീസിനെയാണ് രാജേശ്വരി പ്രതിക്കൂട്ടിൽ നിർത്തുന്നത്.

വീട് പാലുകാച്ചിനോട് അനുബന്ധിച്ച് കൂറച്ച് ആണുങ്ങളെ വിളിച്ച്് ബ്രാണ്ടിയും കഞ്ചാവും നൽകണമെന്ന് മീര എന്ന പൊലീസുകാരി എന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥരെ അറിയിച്ചു. കട്ടിലിലിരുന്ന് ചോറുണ്ണരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരി ചോറും പാത്രവും എടുത്തുകൊണ്ട് പുറത്തേയ്‌ക്കോടി മതിലിൽ കൊണ്ടുവച്ച് ഉണ്ടു. ഇത് ഞങ്ങൾക്ക് നാണക്കേടാണെന്ന് പറഞ്ഞപ്പോൾ അവർ പാത്രത്തോടെ ചോറ് കമിഴ്‌ത്തിക്കളഞ്ഞു-രാജേശ്വരി പറയുന്നു.

ബാഗ് മുറിയിൽക്കൊണ്ട് വച്ച് ചില പൊലീസുകാരികൾ അയൽവക്കത്തുള്ള വീടുകളിലേയ്ക്ക് ഓട്ടമായിരുന്നു.ഇതെന്തിനാണെന്ന് ചോദിച്ചത് അവർക്കിഷ്ടപ്പെട്ടുകാണില്ല. ന്നോടുള്ള വൈരാഗ്യം തീർക്കാൻ അവരിലാരെങ്കിലുമാവാം ഇതൊക്കെ ചെയ്യുന്നത്.ആരാണ് ഇതൊക്കെ ചെയ്തതെന്ന് എനിക്കറിയണം.അതിന് വേണ്ടതെല്ലാം ചെയ്യും. തന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാനിടയായതിന്റെ കാര്യ-കാരണങ്ങളെക്കുറിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.