പെരുമ്പാവൂർ: കുറുപ്പംപടിയിൽ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി ആശുപത്രിയിൽ.കഴിഞ്ഞ ഏതാനും ആഴ്ചകളായി പിതാവ് പാപ്പുവും അവശനിലയിലാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്ക് മുകളിലായി ഷുഗറും പ്രഷറും കൂടിയ നിലയിൽ രാജേശ്വരിയെ വിവിധ ആശുപത്രികളിൽ ചികത്സയ്ക്ക് വിധേയയാക്കി. ഇപ്പോൾ ഒരാഴ്ചയോളമായി എറണാകുളം ജനറൽ ആശുപത്രിയിലെ ചികത്സയിലാണ്.

ആദ്യം പെരുമ്പാവൂർ സാജ്ജോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ഇവിടെ ചികത്സിച്ചിട്ടും ഷുഗർ കുറഞ്ഞില്ല.തുടർന്ന് അങ്കാമാലി ലിറ്റിൽ ഫ്‌ലളവർ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയോളം ഇവിടെ ചിക്‌സതുടർന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഇതിനിടയിൽ പനിയും പിടിപെട്ടു.ഇതോടെ ഇവിടുത്തെ ചികത്സ മതിയാക്കി ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി. ഷുഗർ 240 വരെ എത്തിയ അവസ്ഥയിലായിരുന്നു ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണം കർശന നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഇത് സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. ഡോക്ടർ ഏർപ്പെടുത്തിയിട്ടുള്ള കടുത്ത ഭക്ഷണനിയന്ത്രണത്തോട് ഏറെ വൈമനസ്യത്തോടെയാണ് രാജേശ്വരി പൊരുത്തപ്പെട്ടത്. ഹോട്ടൽ ഭക്ഷണം ഒഴിവാക്കണമെന്ന് ഡോക്ടർമാർ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.അടുത്തിടെയായി താൻ സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിച്ചിരുന്നതായിട്ടാണ് ഇവർ ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണക്കാര്യത്തിൽ രാജേശ്വരി ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ലന്ന് അടുപ്പക്കാരും സൂചിപ്പിച്ചു.

കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര. ഒപ്പമുള്ള വനിത കോൺസ്റ്റബിൾമാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാർ യാത്രയെന്നാണ് രാജേശ്വരി അടുപ്പക്കാരുമായി പങ്കിട്ടവിരം. താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകുന്ന സ്വഭാവണ് അടുത്ത കാലത്തായി രാജേശ്വരിയിൽ കാണുന്നതെന്നും ഇക്കൂട്ടർ വ്യക്തമാക്കി. ഭക്ഷണക്കാര്യത്തിൽ തനിക്കിഷ്ടമുള്ള സാധനം താൻ കഴിക്കുമെന്നാണ് രാജേശ്വരിയുടെ കർക്കശനിലപാടെന്ന് മകൾ ദീപ സൂചിപ്പിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ച രീതിയിലുള്ള ഭക്ഷണരീതി ഇവർ തുടരുമോ എന്ന കാര്യത്തിൽ സംരക്ഷണച്ചുമതയുള്ള വനിത പൊലീസുകാർക്കും ആശങ്കയുണ്ട്.രാജേശ്വരിക്കൊപ്പം ഇപ്പോൾ ആശുപത്രിയിൽ സഹായികളായുള്ളത് രണ്ട് വനിത കോൺസ്റ്റബിൾമാർ മാത്രമാണ്.

മകന്റെ ചികത്സാർത്ഥം കഴിഞ്ഞ ഒരാഴ്ചയോളമായി മകൾ ദീപ ആലുവ രാജഗിരി ആശുപത്രിയിലാണ്. വയറുവേദനയെത്തുടർന്നാണ് 12 കാരനായ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ജിഷയുടെ പിതാവ് പാപ്പു കാര്യമായ ഭക്ഷണവും പരിചരണവുമില്ലാതെ എഴുന്നേൽക്കാൻ പോലും വയ്യാത്ത ആവസ്ഥയിൽ വീട്ടിൽ കിടപ്പായിട്ട്് ആഴ്ചകൾ പിന്നിട്ടിരുന്നു. മല-മൂത്ര വിസർജ്ജനം പോലൂം കിടന്നകിടപ്പിൽ നടത്തി,വൃത്തി ഹീനമായ ചുറ്റുപാടിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് പഞ്ചായത്ത് അധികൃതരും മറ്റും ബന്ധപ്പെട്ടതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തകരെത്തി വൈദ്യസഹായം ലഭ്യമാക്കി. ഇപ്പോഴും ആരോഗ്യനില കാര്യമായി മെച്ചപ്പെട്ടില്ല.

ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത ആവസ്ഥയിലാണ് ഇയാളുടെ ജീവിതമെന്ന് അയൽവാസികൾ വെളിപ്പെടുത്തി. മകളുടെ പേരിൽ സർക്കാർ രാജേശ്വരിക്ക് നൽകിയ ആനൂകൂല്യങ്ങളിൽ ഒരുവിഹിതം തനിക്കും ലഭിക്കണമെന്ന് ആവശ്യവുമായി പാപ്പു നിയമനടപടികൾ പാതിവഴിയിലാണ്.