- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിലെ അരുംകൊലയിൽ അമീറുൾ ഇസ്ലാം കുറ്റക്കാരൻ തന്നെ; ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും; കോടതി അംഗീകരിച്ചത് ഡിഎൻഎ പരിശോധനാ ഫലവും ശാസ്ത്രീയ തെളിവുകളും; മൃതദേഹത്തിലെ വിരലുകൾക്കിടയിൽ നിന്ന് കിട്ടിയ സാമ്പിൾ നിർണ്ണായകമായി; ജിഷയെ പിച്ചിചീന്തി കൊന്ന അസമുകാരന് വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ ഉറച്ച് പ്രോസിക്യൂഷൻ; അനാറുൾ ആണ് കൊലപാതകിയെന്ന എതിർവാദം തള്ളിയ കോടതി വിധി; കേരളം കാത്തിരുന്ന വിധി ഇങ്ങനെ
കൊച്ചി: കഴിഞ്ഞ വർഷം കേരളം ഏറെ ചർച്ച ചെയ്ത പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അമീറുൾ ഇസ്ലാമിനെതിരെ ചുമത്തിയ കൊലക്കുറ്റം, ബലാത്സംഗം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ പ്രധാന കുറ്റങ്ങൾ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തത്തിൽ അമീറുൽ ഇസ്ലാമിന്റെ വിധി നാളെ കോടതി പ്രഖ്യാപിക്കും. പ്രതിക്ക് പറയാനുള്ള ഭാഗങ്ങൾ കൂടി കേട്ട ശേഷമാകും കോടതി അന്തിമ വിധി പ്രസ്താവിക്കുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അനിൽകുമാറാണ് കേസ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഐപിസി 449, 342, 376,301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ,അന്യായമായി തടഞ്ഞ് വെക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പട്ടികവർഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു. കേസിലെ ഡിഎൻഎ പരിശോധനാഫലമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയ

കൊച്ചി: കഴിഞ്ഞ വർഷം കേരളം ഏറെ ചർച്ച ചെയ്ത പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ പ്രതി അമീറുൾ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അമീറുൾ ഇസ്ലാമിനെതിരെ ചുമത്തിയ കൊലക്കുറ്റം, ബലാത്സംഗം, തെളിവു നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ പ്രധാന കുറ്റങ്ങൾ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തത്തിൽ അമീറുൽ ഇസ്ലാമിന്റെ വിധി നാളെ കോടതി പ്രഖ്യാപിക്കും. പ്രതിക്ക് പറയാനുള്ള ഭാഗങ്ങൾ കൂടി കേട്ട ശേഷമാകും കോടതി അന്തിമ വിധി പ്രസ്താവിക്കുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അനിൽകുമാറാണ് കേസ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഐപിസി 449, 342, 376,301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ,അന്യായമായി തടഞ്ഞ് വെക്കൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പട്ടികവർഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനിൽക്കില്ലെന്ന് കോടതി അറിയിച്ചു. കേസിലെ ഡിഎൻഎ പരിശോധനാഫലമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസം സ്വദേശിയായ അമീർ ഉൾ ഇസ്ലാമായിരുന്നു കേസിലെ ഏക പ്രതി. സാക്ഷികൾ കേസിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയ തെളിവുകളെയാണ് പൊലീസ് പ്രധാനമായും ആശ്രയിച്ചത്.
അടച്ചിട്ട കോടതിമുറിയിൽ 74 ദിവസം പ്രോസിക്യൂഷൻ വാദം നടത്തി. തുടർന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എൻ.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്. കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാനാണു പ്രോസിക്യൂഷൻ ശ്രമിച്ചത്. ശാസ്ത്രീയമായ തെളിവുകൾ നിരത്തിയായിരുന്നു ആളൂരിന്റെ വാദം. 2016 ഏപ്രിൽ 28 നു പെരുമ്പാവൂർ ഇരിങ്ങോൾ കനാൽപ്പുറമ്പോക്കിലെ വീട്ടിൽ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്.
ജിഷയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡി.എൻ.എ. വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു. ഇങ്ങനെ പ്രോസിക്യൂഷൻ നടത്തിയ നീക്കമെല്ലാം കോടതി അംഗീകരിച്ചു. പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു പ്രതിഭാഗം വാദം. അനാറുൽ ഇസ്ലാമാണ് ജിഷയെ കൊന്നതെന്നും വാദിച്ചു. പക്ഷേ ഇതൊന്നും കോടതി അംഗീകരിച്ചില്ല.
ജിഷയുടെ മൃതദേഹത്തിൽ വിരലുകൾക്കിടയിൽ നിന്നും കിട്ടിയ ഡിഎൻഎ സാമ്പിളുകൾ അമീറുള്ളിന്റേതാണെന്ന് കണ്ടെത്തിയിരുന്നു, വിരലുകൾക്ക് ഇടയിൽ കിട്ടിയ തൊലിയുടെ അംശത്തിന് പുറമേ മൃതദേഹത്തിൽ നിന്നും കിട്ടിയ യുവതിയുടേതല്ലാത്ത മുടിയിഴകൾ എന്നിവ പരിശോധന നടത്തിയിരുന്നു. ഇതാണ് അമീറുള്ളിന് ശിക്ഷ ഉറപ്പാക്കിയത്. ജിഷയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ അമീറുൾ ഇസ്‌ളാം കടിച്ചതിന്റേതാണെന്നാണ് കണ്ടെത്തിയിരുന്നു. കൈവിരലിലെ മുറിവ് പാട് ചികിത്സ തേടിയപ്പോൾ ജിഷ കടിച്ചു മുറിച്ചതാണെന്ന് അമീർ സമ്മതിച്ചിരുന്നു. പ്രതി ജിഷയെ പിന്നിൽ നിന്നും കടന്നുപിടിക്കുകയും വായ മൂടുകയും ചെയ്തപ്പോൾ കടിച്ചു മുറിച്ചതായിരുന്നു ഇതെന്നാണ് അമീർ ഉൾ ഇസ്‌ളാം പൊലീസിനോട് പറഞ്ഞത്.
കേസിൽ നൂറിലധികം സാക്ഷികളുണ്ടായിരുന്നു. 245 റിപ്പോർട്ടുകളും സമർപ്പിച്ചിരുന്നു. ഇതെല്ലാം കോടതി അംഗീകരിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനെ തുടർന്നാണ് അന്വേഷണസംഘം ഡിഎൻഎ തെളിവുകളെ ആശ്രയിച്ചിരിക്കുന്നത്. ജിഷയോടുള്ള പ്രതിയുടെ അടങ്ങാത്ത തൃഷ്ണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സംഭവദിവസം വൈകിട്ട് ആരുമില്ലാത്ത സമയത്ത് ഇരയുടെ വീട്ടിലെത്തിയ പ്രതിയെ ജിഷ ചെരുപ്പ് കൊണ്ട് അടിച്ചു. ഇതോടെ ആദ്യം പിന്തിരിഞ്ഞ പ്രതി അപമാനം തോന്നി കൂടുതൽ വാശിയോടെ വീട്ടിലേക്ക തള്ളിക്കയറുകയായിരുന്നു.
അകത്തേക്ക് കയറിയ പ്രതി ജിഷയെ ആദ്യം പിന്നിൽ നിന്നും കടന്നുപിടിച്ചു. വായമൂടാനുള്ള ശ്രമത്തിനിടയിൽ ജിഷ പ്രതിയുടെ കൈവിരൽ കടിച്ചുമുറിച്ചു. ഇര തന്റെ ഇംഗിതത്തിന് വഴങ്ങില്ല എന്ന് വ്യക്തമായതോടെ അമീർ കയ്യിലിരുന്ന കത്തികൊണ്ട് പല തവണ കുത്തി. താഴേയ്ക്ക് വീണ ജിഷ അവശതയോടെ വെള്ളം ആവശ്യപ്പെട്ടപ്പോൾ അമീർ കയ്യിലിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു. അതിന് ശേഷം ആരും കാണാതെ വീടിന്റെ പിൻഭാഗത്തൂടെ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. പ്രതി രക്ഷപ്പെടുന്നത് കണ്ട അയൽവാസിയുടെ മൊഴിയും നിർണ്ണായകമായി.

കേസിൽ 195 സാക്ഷികളാണ് ഉണ്ടായിരുന്നത്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടിക 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പൊലീസ് സമർപ്പിച്ചത്. 2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുൾമുനയിൽ നിർത്തിയ ഈ കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ 2016 ജൂൺ 14ന് തമിഴ്‌നാട്‌കേരളാ അതിർത്തിയിൽനിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുൽ ഇസ്ലാമിന് വധശിക്ഷ തന്നെ നൽകണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.
കേസിൽ വിചാരണ പൂർത്തിയായെങ്കിലും പ്രധാനപ്പെട്ട രണ്ടു തെളിവുകൾ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കൊലനടക്കുമ്പോൾ അമീർ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും അന്വേഷണസംഘം കിണഞ്ഞു ശ്രമിച്ചിട്ടും കണ്ടെത്താനായില്ല. കൊലനടത്തുന്നതിനു രണ്ടു ദിവസം മുൻപുതന്നെ മൊബൈൽ ഫോൺ അമീർ നശിപ്പിച്ചതായാണു പൊലീസിന്റെ നിഗമനം. എന്നാൽ, എന്തിനാണു മൊബൈൽ ഫോൺ നശിപ്പിച്ചതെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുമില്ല.

