- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ മുഖത്തേക്ക് നോക്കി ഇച്ചരി കഞ്ഞിവെള്ളം തരാമോ എന്നു ചോദിച്ചു.. കപ്പിൽ കൊടുത്ത കഞ്ഞി വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി; വിശക്കുന്നുണ്ടോ, ചോറ് വേണോ എന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല; പാപ്പുവിന്റെ മരണത്തിന് മുമ്പുള്ള സംഭവം വിവരിച്ചത് അയൽക്കാരി; അവസാന കാലം ദുരിതത്തിലാക്കിയത് രാജേശ്വരിയും മകളുമെന്ന് ആരോപിച്ച് നാട്ടുകാരും
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ചെറുകുന്നത്തുള്ള കുടുംബ വീട്ടിൽ വെച്ചു ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ആരും പരിചരിക്കാനില്ലാതെ നാട്ടുകാരുടെ സഹായത്താൽ വീട്ടിൽ തള്ളിനീക്കിയ പാപ്പു റോഡിൽ കിടന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് കഞ്ഞിവെള്ളം വാങ്ങിക്കുടിച്ചത് അയൽക്കാരിയിൽ നിന്നായിരുന്നു. പന്ത്രണ്ടരയോടെയാണ പാപ്പുവിനെ വീടിന് മുന്നിൽ വെച്ച് അയൽക്കാരി സിന്ധു കാണുന്നത്. നിരങ്ങി നീങ്ങി വീടിന് മുന്നിലൂടെ പോകുകയായിരുന്നു. മുന്നിലെത്തിയപ്പോൾ സിന്ധുവിൽ നിന്നും കഞ്ഞിവെള്ളം വാങ്ങിക്കുടിക്കുകയായിരുന്നു. പാപ്പുവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് സിന്ധു മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ഏതാണ്ട് പന്ത്രണ്ടരയായി കാണും. പാപ്പുച്ചേട്ടൻ നിരങ്ങി വീടിന് മുമ്പിലൂടെ പോകുവായിരുന്നു. വീടിന്റെ മുന്നിലെത്തിയപ്പോൾ എന്റെ മുഖത്തേക്ക് നോക്കി. ഇച്ചരി കഞ്ഞിവെള്ളം തരാമോന്ന് ചോദിച്ചു. ഞാൻ കപ്പിൽ കഞ്ഞി വെള്ളം കൊടുത്തു. കുടിച്ചു കഴിഞ്ഞപ്പോൾ എന്റെ മുഖത്തേ
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. ചെറുകുന്നത്തുള്ള കുടുംബ വീട്ടിൽ വെച്ചു ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ആരും പരിചരിക്കാനില്ലാതെ നാട്ടുകാരുടെ സഹായത്താൽ വീട്ടിൽ തള്ളിനീക്കിയ പാപ്പു റോഡിൽ കിടന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് കഞ്ഞിവെള്ളം വാങ്ങിക്കുടിച്ചത് അയൽക്കാരിയിൽ നിന്നായിരുന്നു. പന്ത്രണ്ടരയോടെയാണ പാപ്പുവിനെ വീടിന് മുന്നിൽ വെച്ച് അയൽക്കാരി സിന്ധു കാണുന്നത്. നിരങ്ങി നീങ്ങി വീടിന് മുന്നിലൂടെ പോകുകയായിരുന്നു. മുന്നിലെത്തിയപ്പോൾ സിന്ധുവിൽ നിന്നും കഞ്ഞിവെള്ളം വാങ്ങിക്കുടിക്കുകയായിരുന്നു.
പാപ്പുവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് സിന്ധു മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ഏതാണ്ട് പന്ത്രണ്ടരയായി കാണും. പാപ്പുച്ചേട്ടൻ നിരങ്ങി വീടിന് മുമ്പിലൂടെ പോകുവായിരുന്നു. വീടിന്റെ മുന്നിലെത്തിയപ്പോൾ എന്റെ മുഖത്തേക്ക് നോക്കി. ഇച്ചരി കഞ്ഞിവെള്ളം തരാമോന്ന് ചോദിച്ചു. ഞാൻ കപ്പിൽ കഞ്ഞി വെള്ളം കൊടുത്തു. കുടിച്ചു കഴിഞ്ഞപ്പോൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. വിശക്കുന്നുണ്ടോ , ചോറ് വേണമോ എന്ന് ഞാൻ ചോദിച്ചു. മുഖത്തേക്ക് സുക്ഷിച്ച് നോക്കിയതല്ലാതെ മറുപിടിയൊന്നും പറഞ്ഞില്ല.
പിന്നീട് തിരിച്ചു വന്നപ്പോൾ അവശനിലയിൽ റോഡിൽ കിടക്കുന്നതാണ് കണ്ടത്. പാപ്പുച്ചേട്ടാ വെയിലത്ത് കിടക്കണ്ട, ആ തണലത്തേക്ക് മാറിക്കിടക്ക് എന്നു ഞാൻ പറഞ്ഞു.. അപ്പോൾ എന്റെ മുഖത്തേക്കിങ്ങനെ നോക്കി. ഒന്നും പറഞ്ഞില്ല.. തണലത്തേക്ക് മാറ്റിക്കിടത്തി പഞ്ചായത്ത് മെമ്പറെ വിളിച്ചു. മെമ്പർ വന്നപ്പോഴേക്കും വായിൽ നിന്നും പതയൊക്കെ വന്നിരുന്നു വയറ്റീന്നും പോയിക്കിടക്കയായിരുന്നു. പിന്നെയൊന്നും മിണ്ടീല്ല.- സിന്ധു പറഞ്ഞു.
ഹൃദ്രോഗം അടക്കമുള്ള അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഹൃദ്രോഹം കൂടിയതു കൊണ്ടാണ് മരണം സംഭവിച്ചതെന്നുമാണ് ഡോക്ടർമാർ പരിശോധിച്ച ശേഷം വ്യക്തമാക്കിയത്. അതേസമയം നാട്ടുകാർ അടക്കമുള്ളവർ പാപ്പുവിന്റെ ദാരുണ മരണത്തിൽ കുറ്റപ്പെടുത്തിയത് മകൾ ദീപയെയും ഭാര്യ രാജേശ്വരിയെയുമാണ്. ജിഷയുടെ മരണത്താൽ ലഭിച്ച പണം അമ്മയും മകളും ധൂർത്തടിച്ചപ്പോഴും പാപ്പുവിന് ഒന്നും നൽകിയിരുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുന്നു.
ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ട്രിബ്യൂണലിനെ സമീപിച്ച പാപ്പു അനുകൂല ഉത്തരവ് നേടിയിരുന്നതായി ദളിത് പ്രവർത്തകൻ ഒർണ കൃഷ്ണൻകുട്ടി പറഞ്ഞു. എന്നിട്ടും ജീവിക്കാൻ ആവശ്യമായ പണം നൽകാൻ മകൾ ദീപ തയ്യാറായില്ല. സർക്കാറിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും സഹായം രാജേശ്വരിക്കും മകൾക്കും ലഭിച്ചെങ്കിലും അതൊന്നും പാപ്പുവിന് മരുന്ന് വാങ്ങിനൽകാൻ പോലും നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ നാട്ടുകാർ അമർഷം പ്രകടിപ്പിക്കുകയും ചെയ്തു.
പാപ്പു മരണപ്പെട്ടതറിഞ്ഞ് മകൾ ദീപ സ്ഥലത്തെത്തിയിരുന്നു. അച്ഛൻ ജനിച്ചു വളർന്ന വീടാണിത്. ഈ വീട്ടിൽ വെച്ചു തന്നെ സംസ്‌ക്കാര ചടങ്ങുകൾ നടത്തുമെന്ന് ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം ദീപയുടെ മാതാവ് രാജേശ്വരി ഭർത്താവിനെ കാണാൻ എത്തിയിരുന്നില്ല.