കൊച്ചി:ജിഷകൊലക്കേസ് പ്രതി അമിറുൾ ഇസ്ലാമിനെ നിയമക്കുരുക്കിൽ നിന്നും രക്ഷിച്ചെടുക്കാൻ അഡ്വ.ആളൂർ ഇന്ന് അവസാനവട്ട വാദം തുടങ്ങാനിരിക്കെ ജിഷയുടെ മാതാവ് രാജേശ്വരി മൂകാംബിക ക്ഷേത്രദർശനത്തിന്റെ തിരക്കിൽ. രാജേശ്വരിയുടെ ഭർത്താവായ പാപ്പു ആഴ്ചകൾക്ക് മുമ്പാണ് മരിച്ചത്. അന്ന് ഭർത്താവിന്റെ മൃതദേഹം കാണാൻ പോലും രാജേശ്വരി എത്തിയിരുന്നില്ല.

രണ്ട് വനിത പൊലീസുകാർക്കൊപ്പം രാജേശ്വരി ഇന്നലെ വീട്ടിൽ നിന്നും മൂകാംബിക ക്ഷേത്രദർശനത്തിന് പുറപ്പെട്ടെന്നാണ് മകൾ ദീപ നൽകുന്ന വിവരം. ഇന്ന് രാവിലെ രാജേശ്വരിയുമായി മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് എന്ന മറുപിടിയാണ് ലഭിക്കുന്നതെന്നും അതിനാൽ യാത്രയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ലന്നും ദീപ മറുനാടനോട് വ്യക്തമാക്കി. മൂകാംബിക ക്ഷേത്രദർശനത്തിന് ശേഷം മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ പോകണമെന്ന ആഗ്രഹം രാജേശ്വരി മകളുമായി പങ്കിട്ടെന്നും തിരികെ വീട്ടിലേക്കുള്ള യാത്ര മൂന്നാർ ചുറ്റിക്കറങ്ങിയ ശേഷമായിക്കുമെന്നുമാണ് സൂചന.

നേരത്തെ ജിഷ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നത് കാണാൻ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനാലാണ് മടക്കം നീലക്കൂറിഞ്ഞി കണ്ടിട്ടാവാമെന്ന് തീരുമാനിച്ചതെന്നുമാണ് രാജേശ്വരി ഇക്കാര്യത്തിൽ അടുപ്പക്കാരുമായി പങ്കിട്ട വിവരം. വാദം അവാനഘട്ടത്തിലെത്തി നിൽക്കേ തന്റെ ഭാഗം വിജയിപ്പിക്കാൻ പതിനെട്ടവും പയറ്റാൻ ലക്ഷ്യമിട്ടാണ് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.ആളൂർ ഇന്ന് കോടതിയിലേക്ക് തിരിച്ചിട്ടുള്ളത്. വാദം നടക്കുമ്പോൾ രാജേശ്വരി കോടതി ഹാളിൽ ഉണ്ടാവുമെന്നും ആളൂരിന്റെ വാദം ഇവർ ബഹളംകൂട്ടി തടസ്സപ്പെടുത്താൻ ശ്രമിക്കിക്കും എന്നും മറ്റും പരക്കെ ആശങ്കയുയർന്നിരുന്നു. എന്നാൽ മൂകാംബിക യാത്രയോടെ കോടതി നടപടികൾ ഇവരുടെ 'ഇടപെടലില്ലാതെ' പര്യവസാനിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പെരുമ്പാവൂർ താലൂക്ക് ഓഫീസിലെ ജീവനക്കാരിയായാണ് സഹോദരി ദീപ. വാദം കേൾക്കാൻ പോകാൻ തനിക്ക് അതിയായ താൽപര്യമുണ്ടെങ്കിലും ലീവ് എടുക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ താനും കോടതിയിൽ പോകുന്നില്ലന്നും ദീപ മറുനാടനോട് വ്യക്തമാക്കി. ജിഷ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാതാവ് രാജേശ്വരിക്ക് സർക്കാർ ഏർപ്പെടുത്തിയ പൊലീസ് സംരക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. താൽപര്യപ്പെടുന്നവരെ മാത്രം ഡ്യൂട്ടിക്കയച്ചാൽ മതിയെന്ന ഇവരുട നിലപാട് പലപ്പോഴും അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.പക്ഷേ ഈ അതൃപ്തി ഇവർ പുറത്തറിയിക്കുന്നില്ലന്നുമാത്രം.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇഷ്ടം തോന്നിയ പൊലീസുകാരിക്ക് രാജേശ്വരി 'സമ്മാനമായി 'വച്ചുനീട്ടിയത് 2000 രൂപ.അവർ ഇത് സ്നേഹപൂർവ്വം നിരസിച്ചു.ഡ്യൂട്ടി കഴിഞ്ഞ് ബസ്് കയറി വീട്ടിലേക്കുള്ള യാത്രക്കിടെ ബാഗ് തുറന്നുനോക്കിയ അവർ ഞെട്ടി.ബാഗിൽ കണക്കിൽപ്പെടാത്ത 2000 രൂപ.ആലോചിച്ചപ്പോൾ ബാഗിൽ പണമെത്തിയതിന്റെ ഗുട്ടൻസ് ഇവർക്ക് പിടികിട്ടി. പക്ഷേ ജിഷയുടെ പാപ്പുവിന്റെ ജീവിതം നരഗതുല്യമായിരുന്നു്. വാഹനമിടിച്ചതിനൈത്തുടർന്ന് എഴുന്നേറ്റ് നടക്കാൻ പോലൂം ആവാതെ വീടിനുള്ളിൽ ഏകനായി കിടന്ന കിടപ്പിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരം പുറംലോകത്തെത്തിച്ചതും മാധ്യമങ്ങൾ തന്നെ. പിന്നീട് പാപ്പു മരിച്ചു. മരിച്ചപ്പോൾ പാപ്പുവിന്റെ അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപയുണ്ടായിരുന്നു. അതിനെ കുറിച്ച് അവ്യക്തത തുടരുകയാണ്.

രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടയ 'സൗഭാഗ്യം' ആവോളം ആസ്വദിക്കുകയായിരുന്നു.ഇവരുടെ ആർഭാട ജീവിതത്തിന്റെ കഥ ഇന്ന് നാട്ടിലെ കൊച്ചുകുട്ടികൾക്കിടിയിൽ പോലും പാട്ടാണ്. ഇവരുടെ 'ടിപ്പ് 'നേരിൽ വാങ്ങാൻ മടിച്ച തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പൊലീസുകാരി തുറന്നുപറഞ്ഞപ്പോൾ സഹപ്രവർത്തകർ പോലും അമ്പരന്നു. താൻ കാണാതെ രാജേശ്വരി ബാഗിൽ പണം നിക്ഷേപിക്കുകയായിരുന്നെന്ന് ഇവർക്ക് ബോദ്ധ്യമായി. ഇവർ ഉടൻ താൻ ജോലിചെയ്യുന്ന സ്റ്റേഷനിൽ എത്തി മേലധികാരിയെ വിവരം ധരിപ്പിച്ചു. റിപ്പോർട്ടെഴുതി പണം സ്റ്റേഷനിൽ ഏൽപ്പിക്കാനായിരുന്നു ഉന്നതങ്ങളിൽ നിന്നും ഇവർക്ക് ലഭിച്ച നിർദ്ദേശം. പിറ്റേന്ന് സ്റ്റേഷനിൽ നിന്നും ഉത്തരവാദിത്വപ്പെട്ടവർ വീട്ടിലെത്തി തുക രാജേശ്വരിയെ ഏൽപ്പിച്ചു.മേലിൽ ഇത് അവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജേശ്വരിയുടെ ഇപ്പോഴത്തെ സഹായ മനഃസ്ഥിതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഇതെന്നാണ് അടുത്തറിയുന്നവർ നൽകുന്ന വിവരം. സാദാ ഹോട്ടലുകളിൽ പോലും ഇവർ നൽകുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെയാണെത്രെ.

കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര. ഒപ്പമുള്ള വനിത കോസ്റ്റബിൾമാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാർ യാത്രയെന്നാണ് ഇവർ പുറമേ പറയുന്നത്. താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയിൽ കാണുന്നത്. പണമില്ലാതെ ജീവിച്ച അവസ്ഥിൽ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോൾ ഇങ്ങിനെയൊക്കെ നടന്നാൽ നാട്ടുകാർ ബഹുമാനിക്കുമെന്നുള്ള ധാരണയായിരിക്കാം ആഡംബര ജീവിതത്തോടുള്ള മാതാവിന്റെ ഭ്രമത്തിന് കാരമമെന്നുമാണ് മകൾ ദീപയുടെ വിലയിരിത്തൽ.

ആറുസെന്റിൽ 620 സ്വകയർ ഫീറ്റ് വരു കോൺക്രീറ്റ് കെട്ടിടമാണ് സർക്കാർ രാജേശ്വരിക്ക് നിമ്മിച്ച് നൽകിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമ്മിതി കേന്ദ്രം വീട് നിർമ്മാണം പൂർത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീർത്തിട്ടുണ്ട്. രാജേശ്വരിയുടെ സൗകര്യാർത്ഥം അലക്കുകല്ലും അരകല്ലുമുൾപ്പെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിർമ്മാണം പൂർത്തിയായ അവസരത്തിൽ നിർമ്മിതി കേന്ദ്രം അധികൃതർ വ്യക്തമാക്കിയിരുന്നു.