- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യകർമ്മങ്ങൾ പോലും ചെയ്യാതെ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചത് എന്തിന്? കൊലപാതകമാണെന്ന് അറിഞ്ഞിട്ടും മരിച്ച നിലയിൽ കാണപ്പെട്ടു എന്ന് പറഞ്ഞത് എന്തിന്? രാജേശ്വരി ജോലിക്ക് നിന്നിട്ടില്ലെന്ന് തങ്കച്ചൻ കള്ളം പറഞ്ഞത് എന്തിന്? ജിഷയുടെ കൊലപാതകി പിടിയിലായിട്ടും സോഷ്യൽ മീഡിയയുടെ സംശയം തീരുന്നില്ല
കൊച്ചി: ജിഷാ വധം ഇത്രയേറെ ചർച്ചയായത് സോഷ്യൽ മീഡിയയുടെ കരുത്തിലാണ്. പൊലീസ് അന്വേഷണത്തിലെ ഓരോ തെറ്റും ചൂണ്ടിക്കാട്ടിയത് സോഷ്യൽ മീഡിയയായിരുന്നു. പ്രതിയുടെ രേഖാചിത്രം അതിവേഗം പ്രചരിപ്പിച്ചും അന്വേഷണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. ഒടുവിൽ പ്രതി പടിയിലായെന്ന് പൊലീസ് പറയുന്നു. ജിഷയുടെ കൊല നടന്നതിന് തിയറിയും അവതരിപ്പിച്ചു. ആസമുകാരനെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. പോലസിന് പൊൻതൂവൽ നൽകി ഇതെല്ലാം മുഖമന്ത്രി പിണറായി വിജയൻ തന്നെ എല്ലാം സ്ഥിരീകരിച്ചു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോഴും സംശയത്തിലാണ്. ജിഷയുടെ യഥാർത്ഥ ഘാതകൻ തന്നെയാണോ പിടിയിലായത് എന്നതാണ് സംശയം. സംശയങ്ങൾ ചോദ്യമായി ഉയർത്തി ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. വെറും അരും ആസാമിയെ രക്ഷിക്കാനായി തെളിവുകളിൽ പൊലീസ് കൃത്രിമം കാട്ടുമോ എന്നതാണ് പ്രധാന ചോദ്യം. അന്ത്യകർമ്മങ്ങൾ പോലും ചെയ്യാതെ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചത് എന്തിന്? കൊലപാതകമാണെന്ന് അറിഞ്ഞിട്ടും മരിച്ച നിലയിൽ കാണപ്പെട്ടു എന്ന് പറഞ്ഞത് എന്തിന്? രാജേശ്വരി ജോലിക്ക് നിന്നിട്ടില്ലെന്ന് തങ്ക
കൊച്ചി: ജിഷാ വധം ഇത്രയേറെ ചർച്ചയായത് സോഷ്യൽ മീഡിയയുടെ കരുത്തിലാണ്. പൊലീസ് അന്വേഷണത്തിലെ ഓരോ തെറ്റും ചൂണ്ടിക്കാട്ടിയത് സോഷ്യൽ മീഡിയയായിരുന്നു. പ്രതിയുടെ രേഖാചിത്രം അതിവേഗം പ്രചരിപ്പിച്ചും അന്വേഷണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തി. ഒടുവിൽ പ്രതി പടിയിലായെന്ന് പൊലീസ് പറയുന്നു. ജിഷയുടെ കൊല നടന്നതിന് തിയറിയും അവതരിപ്പിച്ചു. ആസമുകാരനെ ആലുവയിലെത്തിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. പോലസിന് പൊൻതൂവൽ നൽകി ഇതെല്ലാം മുഖമന്ത്രി പിണറായി വിജയൻ തന്നെ എല്ലാം സ്ഥിരീകരിച്ചു. എന്നാൽ സോഷ്യൽ മീഡിയ ഇപ്പോഴും സംശയത്തിലാണ്.
ജിഷയുടെ യഥാർത്ഥ ഘാതകൻ തന്നെയാണോ പിടിയിലായത് എന്നതാണ് സംശയം. സംശയങ്ങൾ ചോദ്യമായി ഉയർത്തി ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ. വെറും അരും ആസാമിയെ രക്ഷിക്കാനായി തെളിവുകളിൽ പൊലീസ് കൃത്രിമം കാട്ടുമോ എന്നതാണ് പ്രധാന ചോദ്യം. അന്ത്യകർമ്മങ്ങൾ പോലും ചെയ്യാതെ രാത്രിയിൽ മൃതദേഹം ദഹിപ്പിച്ചത് എന്തിന്? കൊലപാതകമാണെന്ന് അറിഞ്ഞിട്ടും മരിച്ച നിലയിൽ കാണപ്പെട്ടു എന്ന് പറഞ്ഞത് എന്തിന്? രാജേശ്വരി ജോലിക്ക് നിന്നിട്ടില്ലെന്ന് തങ്കച്ചൻ കള്ളം പറഞ്ഞത് എന്തിന്? ഇങ്ങനെ നീളുന്ന സംശയങ്ങൾ. ഇതിന്മേൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച പുരോഗമിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
തങ്കച്ചൻ എന്തുകൊണ്ട് ഡിഎൻഎ ടെസ്റ്റിന് തയ്യാറായില്ല?
ജിഷയുടെ കൊലപാതകി എന്ന പേരിൽ ആരെ അറസ്റ്റ് ചെയ്താലും ചില കാര്യങ്ങൾ കൂടി വ്യക്തമാക്കിയാലേ വിശ്വസനീയമാവുകയുള്ളൂ :!!?
1. രാത്രി 8.15ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് പോലും അനുവദിക്കാതെ അന്നു തന്നെ രാത്രി 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിന് .....? (ആലപ്പുഴ നിന്നും പെരുമ്പാവൂരിൽ മൃതദേഹം എത്തിക്കാൻ വെറും 1.15 മണിക്കൂറേ എടുത്തുള്ളൂ എന്നതും ശ്രദ്ധിക്കുക )
2. വൈകിട്ട് 5 മണി കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്‌കരിക്കാൻ പാടില്ലെന്ന് ടി ശ്മശാനത്തിൽ നിയമം/ കീഴ്‌വഴക്കം ഉള്ളപ്പോൾ ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30ന് ദഹിപ്പിക്കാൻ സ്ഥലം CI നിർബസം പിടിച്ചത് എന്തിന് ...?
3 . സ്വന്തം തൊഴിലിനും തുടർ ജീവിതത്തിനും ഭീഷണിയാകും എന്നറിഞ്ഞിട്ടും ഇത്തരം ഒരു ദഹനം നടത്താൻ പൊലീസിന് ധൈര്യം കൊടുത്ത ഉന്നതൻ ആര് ...?
4. ഇത്തരം കേസുകളിൽ മൃതദേഹം ദഹിപ്പിക്കാൻ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോൾ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് ...?
5. സംഭവം നടന്ന ഉടനേ തന്നെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതിന് പകരം ടി നടപടി 5 ദിവസം വൈകിപ്പിച്ച് തെളിവുകൾ നശിക്കാൻ പൊലീസ് അവസരമൊരുക്കിയത് എന്തുകൊണ്ട് ...?
6. സംഭവം വിവാദമായതിനു ശേഷം ജിഷയുടെ അമ്മയെ ആരുമായും ബന്ധപ്പെടാൻ അനുവദിക്കാതെ പൊലീസ് കസ്റ്റഡി ക്ക് തുല്യമായ ആശുപത്രി തടങ്കലിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ട് ...?
7. പൊതു സമൂഹത്തിന് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി എന്ന രീതിയിൽ ജിഷയേയും കുടുംബത്തേയും സമൂഹമധ്യത്തിൽ മോശക്കാരിയായി ചിത്രീകരിക്കുവാൻ അവർ സ്വഭാവദൂഷ്യമുള്ളവരാണെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പരസ്യപ്പെടുത്തിയത് എന്തുകൊണ് ...?
8. ഇത്തരം കേസുകളുടെ FIR തയ്യാറാക്കുന്ന സമയത്ത് സന്നിഹിതരാകേണ്ടുന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കാതെ പൊലീസ് തനിച്ച് FIR തയ്യാറാക്കിയത് എന്തുകൊണ്ട് ...?
9. അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതി ആരായിരുന്നാലും മേൽനടപടികളെ സ്വാധീനിക്കാൻ തക്ക ഇടപെടൽ നടത്താൻ അയാൾക്കുള്ള ഉന്നത ബസവും സ്വാധീനവും എന്താണ് ...?
10. ടി കേസ് ഇത്രമേൽ ബോധപൂർവമായ അലസതയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല ....?
11. ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ശ്രീ.ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച ആരോപണത്തിനെതിരെ മാനനഷ്ടക്കേസുമായി മുമ്പോട്ട് പോകുന്നതിനു പകരം DNA test എന്ന ലളിതമായ നടപടിക്ക് വിധേയനാകാൻ ശ്രീരീ.P.P.തങ്കച്ചൻ തയ്യാറാകാത്തത് എന്തുകൊണ്ട് ...? (DNA test ൽ ആരോപണം കള്ളമാണെന്ന് തെളിഞ്ഞാൽ മാനനഷ്ടക്കേസിന് അത് കൂടുതൽ ബലമല്ലേ )
ടി വിഷയങ്ങൾ വ്യക്തമാക്കാതെ ഏതെങ്കിലും ഒരു കോന്തനെ പ്രതി എന്നും പറഞ്ഞ് എഴുന്നള്ളിച്ചുകൊണ്ടു വന്നാൽ വിശ്വസിക്കാൻ ഞങ്ങൾക്ക് മനസ്സില്ല............!!!!!
ഇനി മറ്റൊരു സംശയമുയർത്തുന്ന പോസ്റ്റ് ഇങ്ങനെ
ഇനി അവശേഷിക്കുന്ന ചോദ്യങ്ങൾ?
എന്തിനായിരുന്നു രാത്രിയിൽ തിടുക്കപ്പെട്ട് മൃതശരീരം ദഹിപ്പിച്ച് കളഞ്ഞത്?
എന്തിനായിരുന്നു തലയിൽ മുണ്ടിട്ട് രണ്ട് പേരെ മുമ്പ് പ്രതികളെന്ന മട്ടിൽ മീഡിയയ്ക്ക് മുമ്പിൽ പ്രദർശിപ്പിച്ചത്?
ജിഷയുടെ അമ്മയെയെയും സഹോദരിയെയും ശാസ്ത്രീയമായ രീതിയിൽ ഇതുവരെ ചോദ്യം ചെയ്യാതിരുന്നത്?
എന്തുകൊണ്ടാണ് കൊലപാതകം നടന്ന് 6 ദിവസങ്ങളോളം ഇത് പുറംലോകമറിയാതെ മൂടിവച്ചത്?
ആസാം സ്വദേശി അപ്പോൾ നിസ്സാരനല്ല. വല്യ പിടിപാടുള്ള ആളാണ്.പൊലീസിലും രാഷ്ട്രീയത്തിലും
പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരു തുമ്പ് മാത്രം.
ഇതേ ആർജ്ജവത്തോടെ കേരള പൊലീസ് അന്വേഷണം മുമ്പോട്ട് കൊണ്ടു പോയാൽ പല മുഖം മൂടികളും അഴിഞ്ഞു വീഴുമെന്ന് തീർച്ച. പക്ഷേ അത് സംഭവിക്കുമോ?
ഇല്ല എന്നാണ് എന്റെ പക്ഷം. കാത്തിരുന്നു കാണാം.
സത്യം വിജയിക്കട്ടെ. സത്യം മാത്രം വിജയിക്കട്ടെ.
മറ്റൊരു സംശയ പോസ്റ്റിലും മൃതദേഹം ദഹിപ്പിച്ചത് തന്നെയാണ് സംശയമായി ഉയരുന്നത്
ഒരു ആസാമി ജിഷയെ ബലാൽസംഘം ചെയ്തുകൊലപ്പെടുത്തി നാടുവിട്ടു ....
1) അപ്പോപ്പിന്നെ ആര്ക്കുവേണ്ടിയാണ് തെളിവുകള് നശിപ്പിച്ചത് ...
2) ആർക്കുവേണ്ടി യാണ് ധൃതിപിടിച്ച് ബോഡി കത്തിച്ചത് ...
3) ആർക്കുവേണ്ടിയാണ് തങ്കച്ചനെ ഇതിലേക്ക് വലിച്ചിഴച്ചത് ....
4) ആരാണ് ജിഷയുടെ അച്ഛനെ ഒളിപ്പിച്ചുവച്ചത് ....??????????
5) പിന്നെ.പോസ്റ്റ്മാർട്ടം ജിഷയുടെ ഉദരത്തിൽ നിന്ന് കിട്ടിയ മദ്ദ്യം ..
6) സംഭവ ദിവസം ജിഷയുടെ സന്ദർശിച്ച ആ അന്ജഞ്ഞാത യുവതി ആരാണ് ...
7) ഒരു സാദാരണ കുടുംബത്തിൽ ജീവിച്ചിരുന്ന ജിഷ എന്തിനാണ് ഒരു പെൻ ക്യാമറ എപ്പോയും ശരീരത്തിൽ ധരിച്ച് നടന്നിരുന്നത് ..?
8) ക്രിത്യം നടന്നിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞാണ് പൊലീസ് ഈ പറഞ്ഞ ചെരുപ്പുകൾ കണ്ടു എടുക്കുന്നത് സംഭവത്തിനു ശേഷം എത്ര മഴ പെഴ്ത് ഈ പറഞ്ഞ സ്ഥലങ്ങളിൽ എന്നിട്ടും ഈ. തോടിന്റെ അരികിൽ തന്നെ ആഴച്ചകളോളം ഒന്നു സംഭവികാതെ ആ ചെരുപ്പുകൾ എങ്ങിനെ അവിടെ നിന്നു ...!
9) ഒരു സാദാരണ ആസാം സ്വദേശിയായ ഇവന് വേണ്ടി എന്തിനാണ് പൊലീസ് ഈ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തി ..?
10) പിന്നെ ഇതു ഒരു ആവേശത്തിന്റെ പുറത്തു എടുത്തു ചാടി ചെയ്ത കൊലപാതകമല്ല ഒരു തെളിവും അവശേഷിപ്പിക്കാത െ ഒരു തുമ്പും ബാകി വെക്കാതെ എങ്ങിനെയാണ് ഇതു ഇവന് കഴിയുക... .?
ഇതു ഇതൊന്നുമല്ല ഇവൻ വെറുമൊരു ഡമ്മീ പീസ് ആണ് ...ഈ കൊലപാതകത്തിന് പിറകിൽ വേറെ എന്തൊക്കയോ ഉണ്ട് അത് ഉറപ്പാണ് ..? ബംഗാൾ ആസാം ബിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ കാശ് കൊടുത്താൽ എന്തും ചെയ്യുന്ന ആൾകാരെ കിട്ടും അതിൽ ഒരാള് ആണ് ഇവൻ. ഇവൻ അല്ല യഥാർത്ഥ പ്രതി ... ഈ കഴിഞ്ഞ സംഭവങ്ങൾ എല്ലാം ഒന്ന് പരിശോദിച്ചു കഴിഞ്ഞാൽ ഏതൊരാൾക്കും ചിന്തിച്ചു ഉത്തരം കണ്ടു പിടിക്കാം ചെയ്തിട്ടുള്ളത് ഒരു expert killer ആണ് ഒരു വാടക കൊലയാളി അതുകൊലപാതകത്തിന്റെ സ്വഭാവം കണ്ടാൽ മനസിലാകും പക്ഷെ അതു ആര് ചെയ്യിപ്പിച്ചു എന്തിനു ചെയ്യിപ്പിച്ചു ...? എല്ലാം പുറത്തു വരണം ...!!!!!!
രാത്രിക്ക് രാത്രി ജൂനിയർ ഡോക്ടറെ വച്ച് പോസ്‌റ്‌മോർട്ടവും നടത്തി, പൂട്ടിയ ശ്മാശാനവും തുറപ്പിച്ചു മൃതദേഹവും ദഹിപ്പിച്ചു തെളിവുകൾ എല്ലാം നശിപ്പിക്കാൻ മാത്രം കേരളത്തിൽ hold ഉള്ള 23 വയസുള്ള അന്യസംസ്ഥാന തൊഴിലാളി.....