കൊച്ചി: ജിഷാ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് ശിക്ഷ വാങ്ങികൊടുക്കാൻ പ്രോസിക്യൂഷന് കഴിയില്ലെന്ന വാദം സജീവമാണ്. കൊലയിലെ ഗൂഢാലോചനയും സാഹചര്യവും വിശദീകരിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസിലെ വിധി കേരളാ പൊലീസിന് തിരിച്ചടിയാകുമെന്ന ചർച്ചകൾ സജീവമാണ്. ഇതേ വികാരം തന്നെയാണ് അമീറുള്ളിന് വേണ്ടി കേസ് വാദിക്കാൻ കോടതി നിയോഗിച്ച അഭിഭാഷരൻ പി രാജനും ഉള്ളത്. ജിഷയുടെ കൊലയാളിയെ ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പിക്കാനായെന്ന പൊലീസ് വാദം കോടതിയിൽ ചോദ്യം ചെയ്യാനാകുമോ എന്ന പരിശോധനയിലാണ് രാജൻ.

അടുത്ത ദിവസം പ്രതിയെ കോടതി മുൻപാകെ വീണ്ടും ഹാജരാക്കാൻ ഇരിക്കെ പ്രതിയെ കാണാൻ അഭിഭാഷകനായ പി രാജൻ കഴിഞ്ഞ ദിവസം ജയിലിൽ പോയിരുന്നു. തന്റെ കക്ഷിയായ അമിറുൾ ഇസ്ലമിനൈ കണ്ടു. എങ്കിലും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ജയിൽ അധികാരികളുടെ മുൻപിൽ വച്ച് സംസാരിച്ചതിനാൽ സ്വതന്ത്രമായോ സ്വാകാര്യമായോ അല്ലായിരുന്നു സംസാരം. അതുകൊണ്ട് തന്നെ കൂടുതൽ ചോദിക്കാനോ കൂടുതൽ കാര്യങ്ങൾ പ്രതിക്ക് പറയാനോ സാധിച്ചില്ലെന്നും അഡ്വ പി രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പിടിയിലായ ശേഷം പൊലീസിനോട് അമിറുൾ ഇസ്ലാം പറഞ്ഞു വന്നു പറയുന്ന മൊഴികൾ തന്നെയാണ് അമിറൂൾ തനോടും പറഞ്ഞത് എന്നും പി രാജൻ വ്യക്തമാക്കി. ദ്വിഭാഷിയുടെ സഹായത്തോടയായിരുന്നു അമീറുളുമായുള്ള സംസാരം. ഹിന്ദി, ബംഗാളി ആസാമീസ് ഭാഷകളിൽ അമീറുള്ളിന് സംസാരിക്കാൻ കഴിയുന്നുണ്ട്. ചില മലയാളം വാക്കുകളും അറിയാം.

ഇപ്പോൾ ജിഷ വധത്തിൽ പ്രതിക്ക് എതിരെയുള്ള തെളിവുകൾ ദുർബലമാണ് എന്നും ഇത് ഭാവിയിൽ കേസ് മുന്നോട്ട് പോകുമ്പോൾ പ്രതിക്ക് ഗുണകരമാകില്ലേ എന്നാ ചോദ്യത്തിന് ഈ ഘട്ടത്തിൽ പി രാജൻ ഉത്തരം നൽകുന്നില്ല. അതിനു സാധ്യകൾ ഉണ്ടെന്നു മാത്രമാണ് മറുപടി. അന്വേഷണം പൂർത്തിയായി കുറ്റപത്രം ലഭിച്ചാൽ മാത്രമേ എല്ലാം ക്ലിയർ ആയി പറയാൻ കഴിയുകയുള്ളുവെന്നും അതിനു സമയമെടുക്കുമെന്നും പി രാജൻ വിശദീകരിക്കുന്നു. ലോകം മുഴുവനും ഞെട്ടലോടെ ഉൾക്കൊണ്ട ജിഷ കൊലപാതകത്തിലെ പ്രതിയുടെ കണ്ടെത്തിയ വാദത്തിനായി നിൽകുമ്പോൾ അതിൽ വലിയ പ്രത്യകത തനിക്കു തോന്നുന്നില്ലെന്നും രാജൻ പറയുന്നു.

ഇത് തന്റെ പൊഫഷൻ ആണ്. എത്തിക്‌സ് മാത്രമാണ് പ്രധാനം. സത്യം പുറത്തുകൊണ്ടുവരാൻ ആയിരിക്കും തന്റെ ശ്രമമെന്നും കുറ്റപത്രത്തിൽ കാണുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മറ്റ് കാര്യങ്ങൾ പറയാൻ സാധിക്കു എന്നും വിശദീകരിക്കുന്നു. ഇപ്പോൾ കേസിനെ കുറിച്ച് ഒരു രീതിയിലും യാതൊരു ഉറപ്പും പറയാൻ കഴിയില്ലെന്നും പി രാജൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. അമിറുളുമായി സംസാരിച്ചപ്പോൾ ഇയാളുടെ ഭാര്യ കൊൽക്കത്തയിൽ ആണെന്നാണ് വ്യക്തമായതെന്നും പി രാജൻപറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊൽക്കത്തയിലുള്ള അമിറുൾ ഇസ്ലമിന്റെ ഭാര്യയും, സുഹൃത്തുക്കളും, ബന്ധുക്കളുമായി ബന്ധപ്പെടാനും സംസാരിക്കാനുള്ള അവസരങ്ങൾ ലഭിക്കുന്നതിനുമായി കിഴ് കോടതി വഴി നടപടികൾ സ്വികരിക്കാൻ ശ്രമിക്കും.

പെരുമ്പാവൂർ ജിഷ കൊലക്കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതി അമിറുൾ ഇസ്ലാമിനെ കഴിഞ്ഞ ജൂൺ 17 തീയതിയാണ് ആദ്യമായി കോടതിയിൽ ഹാജരാക്കിയത്. നാടിനെ ഞെട്ടിച്ച ദളിത് വിദ്യാർത്ഥിനിയുടെ കൊലപാതകിയാണ് എന്നാരോപിക്കുന്ന അമിറുൾ ഇസ്‌ളാമിനെ കാണാനായി വൻ ജനാവലി നീല കോടതി പരിസരത്തും മറ്റും തടിച്ചു കൂടി എങ്കിലും നില ഹെൽമെറ്റുകൊണ്ട് മുഖം.മറിച്ചായിരുന്നു പ്രതിയെ കോടതിയിൽ പൊലീസ് ഹാജരാക്കിയത്. പെരുമ്പാവൂർ ജുഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ അന്ന് ഹാജരായ അമിറുൽ തനിക്ക് തന്റെ വാദത്തിനായി അഭിഭാഷകനെ വേണമെന്ന് കോടതിയോട് അവിശ്യപ്പെട്ടിരുന്നു.

ഇത് അന്ന് പരിഗണിച്ച കോടതി അഡ്വ പി രാജനെ പ്രതി ഭാഗതിനായി വാദിക്കാൻ അവിശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം അഡ്വ പി രാജൻ അമിറുൽ ഇസ്ലാമിനെ സന്ദർശിച്ചിരുന്നു.ഒരുപാട് ക്രിമിനൽ കേസുകളിൽ പ്രതി ഭാഗത്തു നിന്ന് വാദിച്ചു പ്രതികളെ വെറുതെ വിട്ട ചരിത്ര മുള്ള അഭിഭാഷകൻ ആണ് പി രാജൻ എന്നിരിക്കെ ജിഷ കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നു എന്നാ പ്രത്യകതയുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം തന്റെ കക്ഷിയായ അമിറുളുമയി കൂടുതൽ സംസാരിക്കാൻ കഴിഞ്ഞില്ല എന്നാണ് പി രാജൻ പറയുന്നത്. അമിറുളിനെ ഇന്നലെ ജയിലിൽ താൻ കണ്ടപ്പോൾ ഒപ്പം ജയിൽ അഥോറിറ്റി യും ഉണ്ടായിരുന്നതായും, അഡ്വ പി രാജൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

അമീറുള്ളിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ രാജന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതേ കുറിച്ചുള്ള പത്രവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രാജൻ പറയുന്നു.