- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളൂരെത്താൻ വിദൂരസാധ്യത മാത്രം; അമീറിനു വേണ്ടി ഹാജരാകുന്നതു വെല്ലുവിളി തന്നെ; നിയമത്തിന്റെ ആനൂകൂല്യമെല്ലാം തന്റെ പ്രതിക്ക് ഉറപ്പുവരുത്തും; ജിഷക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ മറുനാടനോട്
പെരുമ്പാവൂർ: ഗോവിന്ദചാമിയെ കൊലക്കയറിൽനിന്നു രക്ഷിച്ച അഡ്വ. ബ എ ആളുരിന് ജിഷക്കേസ്സിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകാൻ അവസരം ലഭിക്കുകയെന്നത് വിദൂരസാധ്യത മാത്രമെന്ന് അഡ്വ.പി രാജൻ. പ്രതി അമിറുളും ബന്ധുക്കളും എന്നെ കേസ്സ് വാദിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ഇനി നേരിയ സാദ്ധ്യത അവശേഷിക്കുന്നുള്ളു. നേരത്തെ ഈ കേസ്സിൽ പ്രതിഭാഗത്തിന്റെ വക്കാലത്ത് സ്വീകരിക്കാൻ അനുമതി തേടി ആളുർ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. അമിറുളിന് വേണ്ടി വിചാരണകോടതിയിൽ ഹാജരാകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. നിയമം വഴി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇയാൾക്ക് ലഭ്യമാക്കുകയാണ് മുന്നിലുള്ള മുഖ്യലക്ഷ്യമെന്ന് അഡ്വ. രാജൻ വ്യക്തമാക്കി. കോടതി മുഖേന ഞാൻ കേസ്സ് ഏറ്റെടുത്തതു മുതൽ അമീറുളിന്റെ കുടുംബാംഗങ്ങൾ കേസ്സിന്റെ കാര്യങ്ങൾക്കായി അടിക്കടി പെരുമ്പാവൂരിലെ ഓാഫീസിലെത്തുന്നുണ്ട്. വല്ലത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുന്ന സഹോദരൻ ബഹാറുൾ ഇസ്ലാമ
പെരുമ്പാവൂർ: ഗോവിന്ദചാമിയെ കൊലക്കയറിൽനിന്നു രക്ഷിച്ച അഡ്വ. ബ എ ആളുരിന് ജിഷക്കേസ്സിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരാകാൻ അവസരം ലഭിക്കുകയെന്നത് വിദൂരസാധ്യത മാത്രമെന്ന് അഡ്വ.പി രാജൻ. പ്രതി അമിറുളും ബന്ധുക്കളും എന്നെ കേസ്സ് വാദിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമേ ഇക്കാര്യത്തിൽ ഇനി നേരിയ സാദ്ധ്യത അവശേഷിക്കുന്നുള്ളു.
നേരത്തെ ഈ കേസ്സിൽ പ്രതിഭാഗത്തിന്റെ വക്കാലത്ത് സ്വീകരിക്കാൻ അനുമതി തേടി ആളുർ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. അമിറുളിന് വേണ്ടി വിചാരണകോടതിയിൽ ഹാജരാകുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. നിയമം വഴി ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇയാൾക്ക് ലഭ്യമാക്കുകയാണ് മുന്നിലുള്ള മുഖ്യലക്ഷ്യമെന്ന് അഡ്വ. രാജൻ വ്യക്തമാക്കി.
കോടതി മുഖേന ഞാൻ കേസ്സ് ഏറ്റെടുത്തതു മുതൽ അമീറുളിന്റെ കുടുംബാംഗങ്ങൾ കേസ്സിന്റെ കാര്യങ്ങൾക്കായി അടിക്കടി പെരുമ്പാവൂരിലെ ഓാഫീസിലെത്തുന്നുണ്ട്. വല്ലത്തെ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്യുന്ന സഹോദരൻ ബഹാറുൾ ഇസ്ലാമാണ് കേസ്സിന്റെ കാര്യങ്ങൾ അന്വേഷിച്ച് കൂടുതൽ തവണ ഓഫീസിലെത്തിയിട്ടുള്ളത്. പ്രതിഭാഗത്തിന് ഈ കേസ്സ് ഏറെ വെല്ലുവിളി ഉയർത്തുമെന്നുതന്നെയാണ് കണക്കുകൂട്ടലെന്നും ബാക്കിയുള്ളതെല്ലാം കാത്തിരുന്ന് കാണേണ്ട കാര്യങ്ങളാണെന്നുമാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.
ജിഷകൊലക്കേസ്സിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ പലതും ഭാവനാസൃഷ്ടികൾ മാത്രമാണെന്നാണ് പൊലീസ് ഭാഷ്യം. ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതൽ വ്യക്തമാവണമെങ്കിൽ വിചാരണകോടതി കുറ്റപത്രം പരിശോധിക്കുകയും ഇതിനുശേഷം ഇതിലെ വിവരങ്ങൾ ലഭിക്കുകയും വേണം.1500 -ളം പേജുള്ള കുറ്റപത്രം കോടതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ചാലും യഥാർത്ഥ ഉള്ളടക്കമോ കോപ്പിയോ ലഭ്യമാവാൻ കാലതാമസമുണ്ടാവുമെന്നാണ് കരുതുന്നത്.
കൊല നടത്തിയിട്ടില്ലന്ന് ജയിലിൽ സന്ദർശിച്ച അവസരത്തിൽ അമിറുൾ വ്യക്തമാക്കിയിരുന്നു. ഇത് മുൻവിധിയോടെ വിശ്വാസത്തിലെടുക്കുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. കേസ്സിന്റെ അന്വേഷണ ഘട്ടത്തിൽ പ്രചരിച്ച മാദ്ധ്യമവാർത്തകൾ കോടതി തെളിവായി സ്വീകരിക്കണമെന്നില്ല. ഇതേക്കുറിച്ച് പ്രതിഭാഗത്തിന് വാദം നടത്തണമെങ്കിൽ പൊലീസ് നൽകിയിട്ടുള്ള കുറ്റപത്രത്തിൽ വരികൾക്കിടയിലെങ്കിലും ഈ പരാമർശങ്ങളുണ്ടാവണം. ഇത് പ്രതീക്ഷക്കുവകയില്ലാത്ത കാര്യമാണ്. ഏറെ വിവാദങ്ങൾക്കു വഴിതെളിച്ച കേസ്സ് എന്നനിലയിൽ പഴുതടച്ചുള്ള കുറ്റപത്രമായിരിക്കും പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുക എന്നകാര്യത്തിൽ സംശയമില്ല.
പ്രതി അമിറുളിന് അനാറുൾ ഇസ്ലാം എന്നപേരിൽ സുഹൃത്ത് ഉണ്ടായിരുന്നുന്നെന്ന പ്രചാരണത്തെ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ നിഷേധിച്ചിട്ടുണ്ട്. അനാറുൾ ഈ കേസ്സിൽ ഒരുതരത്തിലും ബന്ധപ്പെടുത്താൻ കഴിയാത്ത ഒരു കഥാപാത്രം മാത്രമായി മാറിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പുറത്തുവിട്ട വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ജിഷയുടെ ജഡം കണ്ടെത്തിയ മുറിയിൽ മൂന്നാമതൊരു വിരലടയാളം കണ്ടെത്തിയതായി പ്രചരിച്ച വിവരങ്ങളും കുറ്റപത്രത്തിലുണ്ടാവുമെന്ന് കരുതുന്നില്ല.
അന്വേഷണ ഘട്ടത്തിൽ നിരവധി വീഴ്ചകളുള്ളതായി നേരിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇത് കേസ്സിൽ പ്രതിഭാഗത്തിന് എത്രത്തോളം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. സൗമ്യകേസ്സിൽ സുപ്രീം കോടതിയുടെ വിധിയെ ഒരുതരത്തിലും കുറ്റപ്പെടുത്താനാവില്ല. കുറച്ചുകൂടി കരുതൽ അന്വേഷണ ഉദ്യോഗസ്ഥർ ഈ കേസ്സിൽ സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ വിധി മറ്റൊന്നാകുമായിരുന്നു-അഡ്വ.രാജൻ തുടർന്നു പറഞ്ഞു.