കൊച്ചി: രാവിലെ എഴുന്നേറ്റത് മുതൽ ഇന്ന് രാജേശ്വരി തിരക്കിലായിരുന്നു. എല്ലാത്തിലും പതിവിലും ഒരു ഊർജ്ജസ്വലത. മകൾ ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവന് കോടതി ശിക്ഷവിധിക്കുന്നത് കാണാനും കേൾക്കാനുമുള്ള ഇവരുടെ തയ്യാറെടുപ്പുകൾ കണ്ട് നിന്നവർക്ക ഓട്ടപ്രദക്ഷണം പ്രദക്ഷിണം പോലെയാണ് തോന്നിയത്. രാവിലെ 8 മണി പിന്നിട്ട് നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയ ഇവർ നേരെ കാത്ത് കിടന്നിരുന്ന വെള്ളകാറിനടുത്തേക്ക് കുതിച്ചു. കൈയിൽ ഹാൻബാഗും കരുതിയിരുന്നു. പൂക്കളുള്ള വെള്ളസാരിയും വെള്ള ബ്ലൗസുമായിരുന്നുവേഷം.

കൊലപാതകിക്ക് വധശിക്ഷയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. പരിശോധനകളിൽ പ്രതി അമീറുൾ തന്നെയെന്ന് തെളിഞ്ഞതാണെന്നും അതിനാൽ വധശിക്ഷതന്നെ വേണമെന്നും രാജേശ്വരി പറഞ്ഞു. അമീറുളിന് വധശിക്ഷതന്നെ ലഭിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും രാജേശ്വരി പറഞ്ഞു.