- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം: ചെന്നിത്തല രാജിവെക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: നിയമ വിദ്യർത്ഥിനി ജിഷയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റെ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു, കേവലം രണ്ടാഴ്ച മാത്രമുള്ള മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന് ചെന്നിത്തല മാന്യത കാണിക്കണം. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ കഴിയാത്ത യുഡിഎഫും എൽഡിഎഫും ബിജെപിയും നമ്മുടെ നാടിന് അപമാനമാണ്. ജിഷയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെയും അധികൃതരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റെ് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ലസിത ടീച്ചർ, മേരി എബ്രഹാം, ജനറൽ സെക്രട്ടറി എൻ.കെ സുഹറാബി, സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, ജമീല വയനാട് ട്രഷർ കെപി സുഫീറ എന്നിവർ സംസാരിച്ചു.
കോഴിക്കോട്: നിയമ വിദ്യർത്ഥിനി ജിഷയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവെക്കണമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റെ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അവശ്യപ്പെട്ടു,
കേവലം രണ്ടാഴ്ച മാത്രമുള്ള മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതിന് ചെന്നിത്തല മാന്യത കാണിക്കണം. ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാൻ കഴിയാത്ത യുഡിഎഫും എൽഡിഎഫും ബിജെപിയും നമ്മുടെ നാടിന് അപമാനമാണ്. ജിഷയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികളെയും അധികൃതരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത പക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റെ് സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നൽകി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.ലസിത ടീച്ചർ, മേരി എബ്രഹാം, ജനറൽ സെക്രട്ടറി എൻ.കെ സുഹറാബി, സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, ജമീല വയനാട് ട്രഷർ കെപി സുഫീറ എന്നിവർ സംസാരിച്ചു.