- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; പ്രവീണിനെയും ദിപിനെയും അറസ്റ്റു ചെയ്യുന്നത് മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച ശേഷം മാത്രമെന്ന് സർക്കാറും
കൊച്ചി: ജിഷ്ണു പ്രണോയ് കേസിൽ സർക്കാറിന് തിരിച്ചടിയായി കോടതിയുടെ നിർദ്ദേശം. ഒളിവിൽ കഴിയുന്ന നാലാംപ്രതി പ്രവീൺ, അഞ്ചാംപ്രതി ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനാണ് കോടതി തടയിട്ടത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാവു എന്നും കോടതി നിർദ്ദേശം നൽകി. ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികൾക്കായി പൊലീസ് ഊർജിതമായി ശ്രമിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ. ശക്തിവേലിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിനെതിരെ ഭാര്യ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ നടന്ന അറസ്റ്റെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ ഹർജിയിൽ വ്യക്തമാക്കിയത്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേൽ, പ്രവീൺ, ദിപിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഇന്നുച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

കൊച്ചി: ജിഷ്ണു പ്രണോയ് കേസിൽ സർക്കാറിന് തിരിച്ചടിയായി കോടതിയുടെ നിർദ്ദേശം. ഒളിവിൽ കഴിയുന്ന നാലാംപ്രതി പ്രവീൺ, അഞ്ചാംപ്രതി ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനാണ് കോടതി തടയിട്ടത്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചതിന് ശേഷം മാത്രമെ അറസ്റ്റിന്റെ കാര്യം പരിഗണിക്കാവു എന്നും കോടതി നിർദ്ദേശം നൽകി. ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിലെ മൂന്നാംപ്രതി ശക്തിവേലിന്റെ അറസ്റ്റിന് പിന്നാലെ മറ്റു പ്രതികൾക്കായി പൊലീസ് ഊർജിതമായി ശ്രമിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ശക്തിവേലിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിനെതിരെ ഭാര്യ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ നടന്ന അറസ്റ്റെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് ശക്തിവേലിന്റെ ഭാര്യ ഹർജിയിൽ വ്യക്തമാക്കിയത്. കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ ശക്തിവേൽ, പ്രവീൺ, ദിപിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഇന്നുച്ചയ്ക്കാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നാലും അഞ്ചും പ്രതികൾ കസ്റ്റഡിയിൽ ഇല്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുമാണ് കേസിലെ മൂന്നാംപ്രതി എൻ.ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ കേസിലെ ഒന്നാം പ്രതിയായ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മുൻകൂർ ജാമ്യമുള്ളതിനാൽ വിട്ടയക്കുകയായിരുന്നു. പി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സർക്കാരും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ തെളിവുകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികൾ മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ളത്. കൂടാതെ കോളെജിൽ ഇടിമുറികൾ ഉണ്ടെന്ന് സ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവ്.

