- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെന്നു കേൾക്കുമ്പോൾ ചിലർ അഭിമാനിക്കും... ചിലർ ഭയക്കും... ചിലരു കെടന്നു മോങ്ങും... ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും... അവഗണിച്ചേക്കുക.... അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോർത്ത്...; ഇത് ഇന്ന് പിണറായിയുടെ പൊലീസ് നിർദയം മർദിച്ച മഹിജയുടെ മകൻ 2016ൽ ഇട്ട ഫേസ്‌ബുക് പോസ്റ്റ്
തിരുവനന്തപുരം: പാമ്പാടി എൻജിനിയറിങ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങിയ അമ്മ മഹിജയെ പൊലീസ് നിർദയം മർദിച്ച സംഭവം കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടെ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. മരിച്ച ജിഷ്ണു 2016 മെയ് 21ന് തന്റെ ഫേസ്‌ബുക് പേജിൽ ഇട്ട കുറിപ്പും ഇതോടൊപ്പം ചർച്ചാവിഷയമാകുകയാണ്. ഇരട്ട ചങ്കുള്ള പിണാറി വിജയനോടുള്ള ഒരു കമ്യൂണിസ്റ്റ് വിദ്യാർത്ഥിയുടെ ആരാധനയാണ് ഈ പോസ്റ്റിൽ ഉടനീളം നിഴലിക്കുന്നത്. പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണ് ജിഷ്ണു കുറിപ്പിട്ടിരിക്കുന്നത്. ജിഷ്ണുവിന്റെ പോസ്റ്റ്: പിണറായിയെന്നുകേൾക്കുമ്പോൾചിലർ അഭിമാനിക്കും...ചിലർ ഭയക്കും...ചിലരു കെടന്നു മോങ്ങും...ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും...അവഗണിച്ചേക്കുക....അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ളഈ ജനനേതാവിനെയോർത്ത്..ലാൽസലാം...... പൊലീസിനെ ന്യായീകരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജനെതിരെ സോഷ്യൽ മീഡിയയിൽ നിശി
തിരുവനന്തപുരം: പാമ്പാടി എൻജിനിയറിങ് കോളജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണു പ്രാണോയിക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങിയ അമ്മ മഹിജയെ പൊലീസ് നിർദയം മർദിച്ച സംഭവം കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടെ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു.
മരിച്ച ജിഷ്ണു 2016 മെയ് 21ന് തന്റെ ഫേസ്‌ബുക് പേജിൽ ഇട്ട കുറിപ്പും ഇതോടൊപ്പം ചർച്ചാവിഷയമാകുകയാണ്. ഇരട്ട ചങ്കുള്ള പിണാറി വിജയനോടുള്ള ഒരു കമ്യൂണിസ്റ്റ് വിദ്യാർത്ഥിയുടെ ആരാധനയാണ് ഈ പോസ്റ്റിൽ ഉടനീളം നിഴലിക്കുന്നത്. പിണറായി വിജയന്റെ ചിത്രത്തിനൊപ്പമാണ് ജിഷ്ണു കുറിപ്പിട്ടിരിക്കുന്നത്.
ജിഷ്ണുവിന്റെ പോസ്റ്റ്:
പിണറായിയെന്നു
കേൾക്കുമ്പോൾ
ചിലർ അഭിമാനിക്കും...
ചിലർ ഭയക്കും...
ചിലരു കെടന്നു മോങ്ങും...
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും...
അവഗണിച്ചേക്കുക....
അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള
ഈ ജനനേതാവിനെയോർത്ത്..
ലാൽസലാം......
പൊലീസിനെ ന്യായീകരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജനെതിരെ സോഷ്യൽ മീഡിയയിൽ നിശിത വിമർശനം ഉയരുന്നുണ്ട്. ജിഷ്ണുവിന്റെ പോസ്റ്റിനു താഴെ പിണറായിയെ വിമർശിച്ച് വൻതോതിൽ കമന്റുകൾ പോസ്റ്റ് ചെയ്യപ്പെടുന്നു.