- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗബാധിതനായിരുന്നപ്പോഴും ഇന്നസെന്റിനെ ആശ്വസിപ്പിച്ചു; സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ കടലാസിൽ എഴുതി സംസാരിച്ചു; ആത്മവിശ്വാസത്തിന്റെ ഉത്തമമാതൃക; സിനിമാ ലോകം ജിഷ്ണുവിനെ അനുസ്മരിക്കുമ്പോൾ
കൊച്ചി: സ്വയം രോഗബാധിതനായിരുന്നപ്പോൾ പോലും ഇന്നസെന്റിന് അർബുദം ബാധിച്ചപ്പോൾ എല്ലാം ശരിയാകും എന്ന പറഞ്ഞ് ധൈര്യം പകർന്ന വ്യക്തിയാണ് ജിഷ്ണു. താൻ അസുഖബാധിതനാണെന്ന് സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു ജിഷ്ണു. സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ കടലാസിൽ എഴുതി സംസാരിക്കാൻ ശ്രമിച്ചു. രോഗത്തെ പുഞ്ചിരിയിലൂടെ തോൽപ്പിച്ചാണ് ജിഷ്ണുവിന്റെ യാത്രയാകുന്നത്. ഈ വിടവാങ്ങൽ അതുകൊണ്ട് തന്നെ സിനിമാ ലോകത്തിന് കനത്ത വേദനയാണ് നൽകുന്നത്. അച്ഛൻ രാഘവനെ ആശ്വസിപ്പാക്കാൻ സഹപ്രവർത്തകർക്ക് വാക്കുകളില്ല. ദൈവം വിളിച്ചാൽ എല്ലാവരും പോകണമെന്നായിരുന്നു ഇന്നസെന്റിന്റെ ജിഷ്ണുവിന്റെ വിയോഗത്തോടുള്ള പ്രതികറണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതിൽ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ജിഷ്ണുവിന്റെ മരണത്തോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊർജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളതെന്നും ഇന്ന്‌സെന്റ് ഓർമിച്ചു. നാലുമാസങ്ങൾക്ക് മുമ്പ് ഒരു
കൊച്ചി: സ്വയം രോഗബാധിതനായിരുന്നപ്പോൾ പോലും ഇന്നസെന്റിന് അർബുദം ബാധിച്ചപ്പോൾ എല്ലാം ശരിയാകും എന്ന പറഞ്ഞ് ധൈര്യം പകർന്ന വ്യക്തിയാണ് ജിഷ്ണു. താൻ അസുഖബാധിതനാണെന്ന് സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു ജിഷ്ണു. സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ കടലാസിൽ എഴുതി സംസാരിക്കാൻ ശ്രമിച്ചു. രോഗത്തെ പുഞ്ചിരിയിലൂടെ തോൽപ്പിച്ചാണ് ജിഷ്ണുവിന്റെ യാത്രയാകുന്നത്. ഈ വിടവാങ്ങൽ അതുകൊണ്ട് തന്നെ സിനിമാ ലോകത്തിന് കനത്ത വേദനയാണ് നൽകുന്നത്. അച്ഛൻ രാഘവനെ ആശ്വസിപ്പാക്കാൻ സഹപ്രവർത്തകർക്ക് വാക്കുകളില്ല.
ദൈവം വിളിച്ചാൽ എല്ലാവരും പോകണമെന്നായിരുന്നു ഇന്നസെന്റിന്റെ ജിഷ്ണുവിന്റെ വിയോഗത്തോടുള്ള പ്രതികറണം. ജിഷ്ണുവിന് നേരത്തെ പോകേണ്ടി വന്നതിൽ വിഷമമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു അതല്ലാതെ എനിക്ക് മറ്റൊന്നും പറയാനില്ല. ജിഷ്ണുവിന്റെ മരണത്തോട് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രോഗം ബാധിച്ചിരുന്നെങ്കിലും എപ്പോഴും ഊർജസ്വലനായാണ് ജിഷ്ണുവിനെ കണ്ടിട്ടുള്ളതെന്നും ഇന്ന്‌സെന്റ് ഓർമിച്ചു. നാലുമാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കാണുമ്പോൾ രോഗം കാരണം അദ്ദേഹത്തിന് ശബ്ദം പോലും ഉണ്ടായിരുന്നില്ല എന്നിട്ടും അതൊന്നും വകവക്കാതെ അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടിരുന്നു-ഇന്നസെന്റ് ഓർത്തെടുത്തു.
വളരെ ഊർജ്വസ്വലതയോടെ തന്നെ. തനിക്ക് ജീവിക്കാനാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതേ അസുഖമുള്ള ഒരു രോഗിയും ഇത്രത്തോളം ആത്മവിശ്വാസം കാണിക്കുന്നത് കണ്ടിട്ടില്ല. ഇന്നസെന്റ് പറയുന്നു. ജിഷ്ണുവിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ ഞെട്ടലിലാണ് ഭാവനയും. രോഗത്തെ കുറിച്ച് അന്വേഷിച്ച് വിളിക്കുമ്പോഴെല്ലാം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന സൂചനകളാണ് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്ത കേട്ടപ്പോൾ അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഭാവന പറയുന്നു. ജിഷ്ണുവിന്റെ വീട്ടുകാരെ വിളിക്കാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് താനെന്നും ഭാവന പറഞ്ഞു. ജിഷ്ണു നായകനായി അഭിനയിച്ച നമ്മളിൽ നായികയായിരുന്നു ഭാവന.
ജിഷ്ണുവിന്റെ മരണം എല്ലാവർക്കും ഹൃദയഭേദകമായ ഒരു വാർത്തയാണെന്ന് ജഗദീഷ്. എല്ലാവരോടും വളരെ മാന്യമായി പെരുമാറിയുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതത്തെ ശുഭപ്രതീക്ഷയോടെ കണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ. പുതുതലമുറക്ക് മാതൃകയാക്കാവുന്ന ഒരാളാണ് യഥാർത്ഥത്തിൽ അദ്ദേഹം. കഴിവിനൊത്ത അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ബിഹേവിയറൽ ആക്ടിംഗായിരുന്നു ജിഷ്ണുവിന്റേത്. നല്ല അവസരങ്ങൾ ലഭിക്കുകയായിരുന്നെങ്കിൽ മികച്ച അഭിനയം കാഴ്ച വെക്കാൻ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. സ്വയം രോഗബാധിതനായിരുന്നപ്പോൾ പോലും ഇന്നസെന്റിന് അർബുദം ബാധിച്ചപ്പോൾ എല്ലാം ശരിയാകും എന്ന പറഞ്ഞ് ധൈര്യം പകർന്ന വ്യക്തിയാണ് ജിഷ്ണുവെന്നും ജഗദീഷ് ഓർമിച്ചു.
ജിഷ്ണുവിന്റേത് അകാലത്തിലുള്ള വേർപാടാണെന്ന് സംവിധായകൻ കമൽ. സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ കടലാസിൽ എഴുതി സംസാരിക്കാൻ ശ്രമിച്ചിരുന്നു ജിഷ്ണു. താൻ അസുഖബാധിതനാണെന്ന് സമ്മതിക്കാൻ ഒരുക്കമല്ലായിരുന്നു ജിഷ്ണു. ജീവിതത്തോടുള്ള ജിഷ്ണുവിന്റെ പോസിറ്റീവ് അപ്രോച്ച് എപ്പോഴും എടുത്തുപറയേണ്ട ഒന്നാണ്. നമ്മളിൽ അഭിനയിക്കാൻ വരുമ്പോഴും ഇതേ ആത്മവിശ്വാസം ജിഷ്ണു പ്രകടിപ്പിച്ചിരുന്നതായും കമൽ ഓർമിച്ചു. എനിക്ക് അഭിനയിച്ച് പരിചയമൊന്നുമില്ല. പക്ഷേ ഈ ചിത്രത്തിലൂടെ എന്നെ ആളുകൾ ശ്രദ്ധിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്. ഷൂട്ടിംഗിനിടയിൽ ഒരിക്കൽ ജിഷ്ണു പറഞ്ഞു-കമൽ വിശദീകരിച്ചു.
ഒരു തഴക്കം വന്ന നടനെ പോലെയാണ് ജിഷ്ണു ചിത്രത്തിൽ തന്റെ പ്രകടനം കാഴ്ച വച്ചതും. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുമ്പോഴാണ് അർബുദം അദ്ദേഹത്തിൽ പിടിമുറുക്കുന്നത്. എന്തായാലും മനക്കരുത്തോടെ ജീവിതത്തെ നേരിട്ട ആ യുവാവ് നമുക്കൊരു മാതൃക തന്നെയാണെന്നും ടെലിവിഷൻ ചാനലിനോട് കമൽ പ്രതികരിച്ചു. നമ്മൾ എന്ന സിനിമയിലൂടെ ജിഷ്ണുവിനെ നായകനാക്കി ഉയർത്തിയത് കമലായിരുന്നു.
വളരെ ഹെൽത്ത് കോൺഷ്യസായിരുന്നു ജിഷ്ണുവെന്ന് കുഞ്ചാക്കോ ബോബനും അനുസ്മരിച്ചു. ജീവിതത്തെ പോസിറ്റീവായി കണ്ടിരുന്ന ഒരാൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന രോഗത്തിന്റെ വിഷമതകളൊന്നും അദ്ദേഹം കാണിച്ചിരുന്നില്ല. ചിരിച്ച് സന്തോഷത്തോടെയിരിക്കുന്ന ജിഷ്ണുവിനൊപ്പം അദ്ദേഹത്തിന്റെ അച്ഛനും മനസ്സിലുള്ള വിഷമമൊന്നും പുറത്തുകാണിക്കാതെ ജിഷ്ണുവിനെ സപ്പോർട്ട് ചെയ്ത് നിന്നിരുന്നത് എന്റെ മനസ്സിൽ എന്നും ഉണ്ടായിരിക്കും-കുഞ്ചാക്കോ കുറിച്ചു.