- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിയുവിനെ രണ്ടാമത്തെ വീടായി കണ്ടു; വേദന കുറക്കുന്നതിനുള്ള ചികിൽസയിലും പുഞ്ചിരിച്ചു; ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിച്ചവർക്കെതിരെ ആഞ്ഞടിച്ചു; അസുഖക്കിടക്കയിലെ ജിഷ്ണുവിന്റെ കുറിപ്പുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത് ഇങ്ങനെ
തിരുവനന്തപുരം: ഏതാനം നാളുകളായി നടൻ ജിഷ്ണു ഒരു പോരാട്ടത്തിലായിരുന്നു. കാൻസർ രോഗത്തോട് സന്ധിയില്ലാതെ പോരാടിയാണ് ജിഷ്ണുവിന്റെ മടക്കം. നിരവധി തവണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും എല്ലാറ്റിനെയും പോസിറ്റീവായി ചിന്തിച്ച നടൻ. ഇതിനിടെ കാൻസറിനെ ചിരിച്ചു കൊണ്ട് നേരിടുന്ന ജിഷ്ണുവിന്റെ വികാര നിർഭരമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പലപ്പോഴും ജിഷ്ണുവിന്റെ മരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. 2014ലാണ് ജിഷ്ണു കാൻസർ രോഗ ബാധിതനാണെന്ന് പുറം ലോകം അറിയുന്നത്. നവംബറിൽ തന്നെ വ്യാജ മരണവാർത്തയെത്തി. അതിനെല്ലാം ഫെയ്‌സ് ബുക്കിലൂടെ വിശദീകരണം നൽകിയ ജിഷ്ണു തന്റെ ചികിൽസയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പടരരുതെന്ന ഉത്തമബോധ്യത്തോടെയായിരുന്നു അത്. ഒടുവിൽ ഈ മാസം ആദ്യവാരം ജിഷ്ണു ഫെയ്‌സ് ബുക്കിൽ തന്റെ ആരോഗ്യം അതീവ ഗരുതരമാണെന്ന സൂചന നൽകി പോസ്റ്റിട്ടു. അന്ന് മുതൽ മലയാളികൾ ജിഷ്ണുവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു. താനിപ്പോൽ ഐസിയുവിലാണെന്ന് വ്യക്
തിരുവനന്തപുരം: ഏതാനം നാളുകളായി നടൻ ജിഷ്ണു ഒരു പോരാട്ടത്തിലായിരുന്നു. കാൻസർ രോഗത്തോട് സന്ധിയില്ലാതെ പോരാടിയാണ് ജിഷ്ണുവിന്റെ മടക്കം. നിരവധി തവണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും എല്ലാറ്റിനെയും പോസിറ്റീവായി ചിന്തിച്ച നടൻ. ഇതിനിടെ കാൻസറിനെ ചിരിച്ചു കൊണ്ട് നേരിടുന്ന ജിഷ്ണുവിന്റെ വികാര നിർഭരമായ ഫേസ്‌ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പലപ്പോഴും ജിഷ്ണുവിന്റെ മരണ വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. 2014ലാണ് ജിഷ്ണു കാൻസർ രോഗ ബാധിതനാണെന്ന് പുറം ലോകം അറിയുന്നത്. നവംബറിൽ തന്നെ വ്യാജ മരണവാർത്തയെത്തി. അതിനെല്ലാം ഫെയ്‌സ് ബുക്കിലൂടെ വിശദീകരണം നൽകിയ ജിഷ്ണു തന്റെ ചികിൽസയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പടരരുതെന്ന ഉത്തമബോധ്യത്തോടെയായിരുന്നു അത്. ഒടുവിൽ ഈ മാസം ആദ്യവാരം ജിഷ്ണു ഫെയ്‌സ് ബുക്കിൽ തന്റെ ആരോഗ്യം അതീവ ഗരുതരമാണെന്ന സൂചന നൽകി പോസ്റ്റിട്ടു. അന്ന് മുതൽ മലയാളികൾ ജിഷ്ണുവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു.
താനിപ്പോൽ ഐസിയുവിലാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ജിഷ്ണു ഫേസ്‌ബുക്കിൽ എഴുതിയത്. 'ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിപ്പിൽ പറയുന്നു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്ന് ജിഷ്ണു പറയുന്നു. എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്‌സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ജിഷ്ണു പറഞ്ഞു.
ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണു പറഞ്ഞു. ജിഷ്ണുവിന്റെ വികാരനിർഭരമായ ഫേസ്‌ബുക്ക് പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ തളരാത്ത മനസിനെയും പോസിറ്റീവ് ചിന്തയെയും എല്ലാവരും ഒരുപോലെ പിന്തുണച്ചു കമന്റുകൾ രേഖപ്പെടുത്തി. അത് വൈറലുമായി. പക്ഷേ നടൻ പങ്കുവച്ച ആത്മവിശ്വാസം ഇത്തവണ മരണത്തെ തോൽപ്പിക്കാൻ പോന്നതായിരുന്നില്ല.
Being positive and always smiling makes a lot of difference.. I'm in I C U now , nothing to worry this is kind of my...
Posted by Jishnu Raghavan on Monday, March 7, 2016
കാൻസറെന്ന രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ജിഷ്ണു. താൻ സുഖം പ്രാപിച്ചുവരുന്നുവെന്ന കാര്യം നേരത്തെ ജിഷ്ണു തന്നെ ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും അറിയിച്ചിരുന്നു. ജിഷ്ണുവിന്റെ അറിയിപ്പ് മലയാളികൾക്ക് ഏറെ സന്തോഷം പകരുകയും ചെയ്തു. എന്നാൽ കാൻസറിന്റെ പിടിയിൽ നിന്നും പൂർണ്ണായും മുക്തനാകാൻ മലയാളികളുടെ യുവനടന് സാധിച്ചില്ല. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് നടന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് 2014ൽ വാർത്തകളെത്തിയത്. ജിഷ്ണു കാൻസറിന് പൂർണ്ണമായും കീഴടങ്ങി എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പ്രചരണങ്ങളുണ്ടായിരുന്നു. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായിരുന്നു ചിത്രങ്ങൾ പ്രചരിച്ചത്.
തുടർന്ന് സ്ഥിതിഗതികൾ അറിയാൻ വിഷ്ണുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിലാണ് ജിഷ്ണു വീണ്ടും രോഗം ബാധിച്ച് ചികിത്സയിൽ ആണെന്ന് വ്യക്തമായി. ഫേസ്‌ബുക്കിലും ട്വിറ്ററിലും സജീവമായിരുന്ന ജിഷ്ണു കഴിഞ്ഞ ഒരു മാസമായി അപ്‌ഡേറ്റ് ഒന്നും നടത്തിയിരുന്നില്ല എന്നതും രോഗാവസ്ഥക്ക് തെളിവായാണ് വാട്‌സ് ആപ്പിലും മറ്റും ചിത്രങ്ങൾ ഇട്ട് പ്രചരിപ്പിച്ചവർ വിശ്വസിച്ചിരുന്നു. ആ ചിത്രങ്ങൾ ആദ്യതവണ ചികിത്സിച്ചപ്പോൾ എടുത്തതാണ് എന്ന് വ്യക്തമാക്കി സിനിമാ പ്രവർത്തകർ തന്നെ രംഗത്ത് വന്നു. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ച് ഏറെ വൈകാതെ താൻ ചികിത്സയിലാണെന്ന് സൂചിപ്പിച്ചുകൊണ്ടും വാട്‌സ് ആപ്പ് ദൃശ്യങ്ങൾ പഴയതാണെന്നും വ്യക്തമാക്കികൊണ്ടും ജിഷ്ണുവിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലും വിശദീകരണം എത്തി. ഇതോടെ ജിഷ്ണുവിന്റെ അസുഖത്തിലെ ആശങ്കയും അന്ന് നീങ്ങി.
I see God and feel his love through so many people around me. i have gone through a lot but the support love I get just...
Posted by Jishnu Raghavan on Monday, March 7, 2016
എന്നാൽ ആ സന്തോഷത്തിന് ജിഷ്ണു തന്നെ വിരാമമിട്ടു. പ്രാർത്ഥനയും പ്രതീക്ഷയുമായി അർബുദത്തെ വീണ്ടും നേരിടുകയാണ് ജിഷ്ണുതെന്നെ 2015 ഏപ്രിലിൽ വെളിപ്പെടുത്തി. ജിഷ്ണു തന്നെ സ്വന്തം ആരോഗ്യ നിലയെ കുറിച്ച് ഫേസ്‌ബുക്കിൽ അന്ന് പോസ്റ്റ് ഇട്ടു. എന്റെ ആരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളെ എനിക്ക് വീണ്ടും ട്യൂമർ വരുകയുണ്ടായി, ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാം വേഗം സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഞാൻ. പണ്ട് പൂർണ ആരോഗ്യവാനായിരുന്ന കാലത്ത് ഞാൻ എത്ര ഭാഗ്യവാനായിരുന്നുവെന്ന് ഇപ്പോൾ ഓർക്കുന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവുംവ വലിയ അനുഗ്രഹവും സമ്പത്തുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ജീവിതം നന്നായി ആസ്വദിക്കുക. അല്ലാതെ ചെറിയ ചെറിയ കാര്യങ്ങളിൽ ഒരിക്കലും വിഷമിക്കരുത്. ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്. ജീവിതം അത്രയ്ക്ക് വിലപ്പെട്ടതാണ്. നമ്മൾ ജീവിക്കുന്ന സമൂഹത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഉതകുന്ന നല്ല കാര്യങ്ങൾ ജീവിതത്തിലൂടെ ചെയ്യൂ. - ഇതോടെ വീണ്ടും ആശങ്കയിലേക്ക് കാര്യങ്ങളെത്തി. പിന്നീടൊരിക്കലും രോഗം ജിഷ്ണുവിനെ വിട്ടുപോയില്ല.
At last back home after 8 months ...my room sweet room :).... a small break from treatment to get together with family...
Posted by Jishnu Raghavan on Thursday, August 27, 2015
അർബുദം ശമിപ്പിക്കാനുള്ള അത്ഭുത മരുന്നെന്ന നിലയിൽ ലക്ഷ്മി തരുവും മുള്ളാത്തയും പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് ജിഷ്ണു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. ലക്ഷ്മി തരുവും മുള്ളാത്തയും അർബുദശമനത്തിന് ഉപയോഗിക്കണമെന്ന് നിരവധി ബന്ധുമിത്രാദികൾ തന്നോട് ഉപദേശിച്ചിരുന്നതായി ജിഷ്ണു പറയുന്നു. എന്നാൽ ഇതു ഫലം കണ്ടില്ലെന്നും തന്റെ അവസ്ഥ കൂടുതൽ അപകടത്തിലാക്കാൻ മാത്രമാണ് ഇത് കാരണമായതെന്നും ജിഷ്ണു വ്യക്തമാക്കുന്നു. 'സോഷ്യൽ മീഡിയയിലൂടെയും ലക്ഷ്മി തരുവും മുള്ളാത്തയും അർബുദ മരുന്നുകളെന്ന നിലയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പെഴുതുന്നത്. ഇതടക്കമുള്ള നിരവധി ബദൽ മരുന്നുകൾ സ്വയം പരീക്ഷിച്ചയാളാണ് ഞാൻ. എന്നാൽ എന്റെ അർബുദബാധയെ തെല്ലും ശമിപ്പിക്കാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്തരം മരുന്നുകൾ വളരെ അപകടകരമായ അവസ്ഥയിലേക്ക് എന്നെ എത്തിക്കുകയും ചെയ്തു' ജിഷ്ണു ഫേസ്‌ബുക്കിൽ കുറിച്ചു.
'അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തരം മരുന്നുകളെ ഞാൻ ഒരിക്കലും ആർക്കും ശുപാർശ ചെയ്യില്ല. പ്രാഥമിക ചികിത്സക്കുശേഷം ഇത്തരം മരുന്നുകളുപയോഗിച്ചാൽ ദോഷമില്ല. ഉപകാരമില്ല എന്നതുപോലെ ഉപദ്രവമില്ലെന്നതാണ് അതിന്റെ കാരണം. ഇത്തരം ബദൽ മരുന്നുകളുടെ അർബുദം ശമിപ്പിക്കാനുള്ള ശേഷിയെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾക്കുശേഷമേ ഇവ പ്രചരിപ്പിക്കാവൂ. ദയവുചെയ്ത് ഇത്തരം മരുന്നുകൾ കീമോതെറാപ്പി പോലുള്ള ആധുനിക ചികിത്സാ മാർഗ്ഗങ്ങൾക്ക് ബദലായി ആർക്കും ഉപദേശിക്കരുത്. അത് വളരെ അപകടകരമാണ്. സോഷ്യൽമീഡിയ വഴിയുള്ള ഇത്തരം പ്രചരണങ്ങളെ വിശ്വസിക്കുകയുമരുത്. ജിഷ്ണു പറയുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുത്തു. കാൻസർ ചികിൽസയിലെ കള്ളനാണയങ്ങളെ കുറിച്ച് ചർച്ച ചെയ്തു. അപ്പോഴും ജിഷ്ണുവിന്റെ ആരോഗ്യം ഭേദമാകാനുള്ള പ്രാർത്ഥനയിലായിരുന്നു മലയാളികൾ.
Another day of battle... My army of chemo warriors all set to enter the battle field.... With expert strategies from Dr...
Posted by Jishnu Raghavan on Thursday, May 21, 2015
നേരത്തെ കാൻസറിന്റെ പിടിയിൽപെട്ട് ആദ്യഘട്ടത്തിൽ ജിഷ്ണു ചികിത്സ തേടിയത് ബാംഗലൂർ നാരായണ ആശുപത്രിയിലായിരുന്നു ചികിത്സ. അന്ന് ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്തതായി ജിഷ്ണുവിന്റെ അച്ഛനും നടനുമായ രാഘവൻ അറിയിച്ചിരുന്നു. എന്നാൽ അന്നത്തെ കാൻസർ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നു. ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചു. ഇതിനിടെയാണ് വീണ്ടും യുവനടനെ കാൻസർ പിടികൂടിയത്. ഈ രോഗം പിന്നോടൊരിക്കലും ജിഷ്ണുവിനെ പൂർണ്ണമയാും വിട്ടു പോയില്ല. അപ്പോഴും പ്രതീക്ഷ കൈവിടാതെ ജിഷ്ണു ചികിൽസ തുടർന്നു. ആശുപത്രിയിൽ നിന്ന് ആശുപത്രികളിലേക്ക് മാറി. ഇതെല്ലാം ഫേസ്‌ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ജിഷ്ണുവിന്റെ മടക്കവാർത്തകൾ ഏറെ പ്രതീക്ഷയോടെ മലയാളി ഏറ്റെടുത്തു. എന്നാൽ ഈ പ്രതീക്ഷകൾ അധികകാലം ആയുസുണ്ടായില്ല. കാൻസർ എത്തി രണ്ട് കൊല്ലം കഴിയുമ്പോൾ നടനെ മരണത്തിന് പൂർണ്ണമായും കീഴടക്കി.