- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളരാത്ത മനസ്സുമായി കാൻസറിനെ നേരിട്ടു; വേദനകളിലും ആരാധകരെ ചേർത്ത് നിർത്തി; വലിയ നടന്റെ മകനെന്ന ഭാവമില്ലാതെ ഏവരുടേയും മനം കവർന്നു; ജിഷ്ണുവിന്റെ വിയോഗത്തിൽ തളർന്ന് സിനിമാ ലോകവും ആരാധകരും; യുവ നടൻ ഇനി മായാത്ത ഓർമ്മ ചിത്രം
കൊച്ചി: സൗമ്യതയുടെ മുഖവുമായി മലയാളിയുടെ മനംകവർന്ന യുവനടൻ ജിഷ്ണു രാഘവൻ (35) ഇനി ഓർമയുടെ തിരശീലയിൽ. കാൻസർ രോഗത്തെ തുടർന്ന് അന്തരിച്ച ജിഷ്ണുവിന്റെ സംസ്‌കാര ചടങ്ങുകൾ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേർ ജിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ചു. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്ന ജിഷ്ണു ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരിയുടെ മകനാണ് അന്ത്യകർമങ്ങൾ ചെയ്തത്. ചലച്ചിത്ര രംഗത്തെ അടക്കം നിരവധി സുഹൃത്തുക്കൾ ജിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കാൻസർ ബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 8.25 നായിരുന്നു പ്രമുഖ നടൻ രാഘവന്റെ മകനായ ജിഷ്ണുവിന്റെ മരണം. തൊണ്ടയിൽ കാൻസർ ബാധിച്ച് രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യനാണ് ചികിത്സിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 നാണ് അമൃതയിൽ വീണ്ടും പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ കഴിയവെയായിരുന്നു മരണം. ചലച്ചിത്ര താരങ്ങളാ മമ്

കൊച്ചി: സൗമ്യതയുടെ മുഖവുമായി മലയാളിയുടെ മനംകവർന്ന യുവനടൻ ജിഷ്ണു രാഘവൻ (35) ഇനി ഓർമയുടെ തിരശീലയിൽ. കാൻസർ രോഗത്തെ തുടർന്ന് അന്തരിച്ച ജിഷ്ണുവിന്റെ സംസ്‌കാര ചടങ്ങുകൾ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേർ ജിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ചു. അർബുദ ബാധയെത്തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്ന ജിഷ്ണു ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
സഹോദരിയുടെ മകനാണ് അന്ത്യകർമങ്ങൾ ചെയ്തത്. ചലച്ചിത്ര രംഗത്തെ അടക്കം നിരവധി സുഹൃത്തുക്കൾ ജിഷ്ണുവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കാൻസർ ബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 8.25 നായിരുന്നു പ്രമുഖ നടൻ രാഘവന്റെ മകനായ ജിഷ്ണുവിന്റെ മരണം. തൊണ്ടയിൽ കാൻസർ ബാധിച്ച് രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യനാണ് ചികിത്സിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 നാണ് അമൃതയിൽ വീണ്ടും പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ കഴിയവെയായിരുന്നു മരണം.
ചലച്ചിത്ര താരങ്ങളാ മമ്മൂട്ടി, ജഗദീഷ്, ദുൽഖർ സൽമാൻ, സംവിധായകൻ കമൽ തുടങ്ങിയ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ഇന്നസെന്റ്, ഭാവന, പൃഥ്വിരാജ്, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരും ജിഷ്ണുവിനെ അനുസ്മരിച്ചു. രോഗബാധിതനായി ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുമ്പോൾ ഫേസ്‌ബുക്കിൽ ജിഷ്ണു കുറിച്ച വാക്കുകൾ വൈറലായിരുന്നു. ഐ.സി.യുവിലെ ശീതളിമയിൽ ഡോക്ടർ എത്തുന്നതും ആശ്വാസവാക്കുകൾ പറയുന്നതും വലിയ സുഖമുള്ള അനുഭവമായി ജിഷ്ണു കുറിച്ചിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ജിഷ്ണു അഭിനയരംഗത്ത് സജീവമായത്.
നടൻ രാഘവന്റെ മകനാണ്. രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി. 1987 കിളിപ്പാട്ട് ഇന്ത്യൻ പനോരമയിൽ ഇടംനേടി. വേണുഗോപന്റെ ചൂണ്ട, തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദർദാസിന്റെ പൗരൻ, ലോഹിതദാസിന്റെ ചക്കരമുത്ത്, അനിൽ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിബിഐ പരമ്പരയിലെത്തിയ നേരറിയാൻ സിബിഐയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.

സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്തപ്പോൾ സിദ്ധാർഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓർഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്‌സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകൾ ചെയ്തു. മദ്രാസിലും തിരുവനന്തപുരത്തും കോഴിക്കോടുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ജിഷ്ണു ഐടി രംഗത്ത് നിന്നുമായിരുന്നു സിനിമയിൽ എത്തിയത്. റിലീസ് ചെയ്യാൻ നാലോളം ചിത്രങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹം മരണമടഞ്ഞത്.
കോഴിക്കോട് എൻഐടിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഐടി രംഗത്ത് ജോലി നോക്കുന്നതിനിടയിലാണ് നമ്മളിലേക്ക് എത്തിയത്. ഏതാനും നാൾ മുമ്പ് താൻ കാൻസർബാധിതനാണെന്ന വിവരം സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു. ചികിത്സയിലാണെന്നും താൻ തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. ആർക്കിടെക്ടായ ധന്യാ രാജനാണ് ഭാര്യ.
അസുഖത്തെ കുറിച്ച് ജിഷ്ണു തന്നെ വിശദീകരിച്ചത് ഇങ്ങനെ
കാൻസറിലെ ധൈര്യസമേതമായിരുന്നു ജിഷ്ണു നേരിട്ടത്. തന്റെ രോഗത്തെ കുറിച്ച് പറയാൻ ഒരിക്കലും മടിച്ചതുമില്ല. രോഗത്തെ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് നടൻ എന്നും പങ്കുവച്ചിരുന്നത്. കാൻസറിന്റെ പിടിയിലേക്ക് വീണതും നടൻ വിശദീകരിച്ചിരുന്നു. നാലു വർഷം മുമ്പായിരുന്നു എല്ലാത്തിന്റെയും തുടക്കം. എന്റെ നാക്ക് അണപ്പല്ലിൽ ഉരസി മുറിഞ്ഞു. മുറിവ് കരിഞ്ഞപ്പോൾ അവിടെ ലൂക്കോപ്ലാക്കിയ എന്ന ഫംഗസ്ബാധ ഉണ്ടായി. ഈ ഫംഗസ് ക്യാൻസറിന് കാരണമായേക്കാം ഐന്നവിടെയോ വായിച്ചിരുന്നു. അങ്ങനെ സംശയം ദുരീകരിക്കാനായി ആർ.സി.സിയി ൽ പോയി ഡോ.ഗംഗാധരനെ കണ്ടു. എൻഡോസ്‌കോപ്പിയടക്കം പല ടെസ്റ്റുകൾ നടത്തി. എന്നാൽ ക്യാൻസറിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ആ ഭാഗം അവിടെ അവസാനിച്ചു.
ബോഡി ഫിറ്റ്‌നസ്സൊക്കെ ചെയ്ത് സിനിമയിൽ നല്ല വേഷങ്ങളിലൂടെ സജീവമാകാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഈ സമയത്ത് തന്നെ മുംബൈയിൽ ബാരി ജോണിന്റെ ഡ്രാമ തിയേറ്ററിൽ നാടകം പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. അവിടെ വച്ചാണ് രാജേഷ് പിള്ളയുടെ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിൽ അവസരം വരുന്നത്. ഞാൻ ശരിക്കും സന്തോഷിച്ച നാളുകൾ. കാരണം ബോളിവുഡ് എന്നുമെന്റെ സ്വപ്‌നങ്ങളിൽ ഉണ്ടായിരുന്നു. ആ സന്തോഷത്തിൽത്തന്നെ ഇരട്ടി മധുരവും ഉണ്ടായി. വടിവേൽ സംവിധാനം ചെയ്യുന്ന കള്ളപ്പടം എന്ന സിനിമയിലേക്കും ക്ഷണം കിട്ടി. കോളിവുഡും എന്റെ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു.
ഇതിൽ രണ്ടിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് എനിക്കൊരു തൊണ്ട വേദന. ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. എന്നാൽ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വന്നു. അവസാനം വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിനു വഴങ്ങി ഡോക്ടറെ പോയിക്കണ്ടു. അദ്ദേഹത്തിന് എന്തോ ഒരു സംശയം. ഡോക്ടർ ബയോപ്‌സി നിർദ്ദേശിച്ചു. റിസൾട്ട് വന്നപ്പോൾ അദ്ദേഹത്തിന്റെ സംശയം ശരിയാണ്.'
എനിക്ക് ക്യാൻസറാണ്. 'പ്രൈമറി സ്‌റ്റേജാണ്, പേടിക്കേണ്ട.' എന്നു പറഞ്ഞ് ഡോക്ടർ എനിക്ക് ധൈര്യം തന്നു. അല്ലെങ്കിലും ആ സമയത്ത് ഭയമെന്ന ഒരു വികാരവും എന്റെ മനസ്സിൽ ഇല്ലായിരുന്നു. അതിനൊക്കെ അപ്പുറത്തായിരുന്നു എന്റെ മനസ്.

ഞാൻ തിരിച്ചുവരുമ്പോളേയ്ക്ക് അവൻ ഇല്ല
കമൽ ഒരുക്കിയ നമ്മൾ എന്ന സിനിമയിലൂടെയാണ് ജിഷ്ണു അഭിനയലോകത്ത് എത്തിയത്. ഭരതന്റെ മകൻ സിദ്ധാർഥും ഈ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. രണ്ടു പേരും അടുത്ത സുഹൃത്തുക്കളുമായി. പ്രിയസുഹൃത്ത് വിടപറഞ്ഞതിന്റെ വേദനയെ കുറിച്ച് സിദ്ധാർഥ് ഭരതൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിദ്ധാർഥ് ഏറെ നാൾ ചികിൽസയിലായിരുന്നു.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് പോയിരിക്കുന്നു, അപകടത്തെ ചികിത്സയിൽ കഴിയുമ്പോൾ എന്റെ വീട്ടിലെത്തി ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് പറഞ്ഞ് എനിക്ക് ധൈര്യം തന്നവൻ. അവനുമായുള്ള കൂടിക്കാഴ്ച. ഞാൻ തിരിച്ചുവരുമ്പോളേയ്ക്ക് അവൻ ഇല്ല. കെട്ടുകഥയേക്കാൾ വിചിത്രമാണ് യാഥാർത്ഥ്യം സിദ്ധാർഥ് ഭരതൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

