- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത് കാൻസർ വന്നപ്പോഴും ജിഷ്ണുവിന്റെ മനസ്സ് തളർന്നിരുന്നില്ല; താൻ മരിച്ചുവെന്ന വാട്സ് ആപ്പ് മെസേജുകൾ കണ്ട് ചിരിക്കുമായിരുന്നു; അച്ഛന്റെ ജീവിതം ആദ്യം എടുത്ത കാൻസർ ഭർത്താവിനെ വിളിച്ചതിന്റെ നൊമ്പരം പങ്കുവച്ച് ജിഷ്ണുവിന്റെ ഭാര്യ
കൊച്ചി: മലയാളി ഏറെ ഇഷ്ടപെട്ട നടനായിരുന്നു ജിഷ്ണു. രാഘവനെന്ന പഴയകാല നടന്റെ മകന്റെ വിയോഗം മലയാളത്തിനും താങ്ങാനാവുന്നതായിരുന്നില്ല. കാൻസർ രോഗത്തെ ധൈര്യസമേതം നേരിട്ട ജിഷ്ണുവിനെ ഒടുവിൽ രോഗം കീഴടക്കി. അർബുദത്തോട് പൊരുതി മരിച്ച ജിഷ്ണുവിന്റെ ഓർമകളും മനോരമ ന്യൂസ് കേരള കാൻ ലൈവത്തോൺ വേദിയിൽ നിറഞ്ഞു. ചലച്ചിത്രതാരം കൈലാഷിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ജിഷ്ണുവിന്റെ സുഹൃത്തുക്കൾക്കൊപ്പം ഭാര്യ ധന്യയും ജിഷ്ണുവിന്റെ ഓർമകൾ പങ്കുവച്ചു. കൊച്ചിയിൽ ജിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിലാണ് സംവിധായകൻ കമലിനൊപ്പം ജിഷ്ണുവിന്റെ സുഹൃത്തുക്കൾ ജിഷ്ണുവിന്റെ ഓർമകളുമായി മനോരമയ്ക്കായി ഒന്നിച്ചിരുന്നത്. ഈ വേജിയിലാണ് ജിഷ്ണുവിന്റെ ഭാര്യ മനസ്സ് തുറന്നത്. രോഗം മൂർഛിച്ച വേളയിലും ജിഷ്ണുവിൽ നിറഞ്ഞു നിന്നിരുന്ന ആത്മവിശ്വാസത്തെ പറ്റിയാണ് ജിഷ്ണുവിന്റെ ഭാര്യ ധന്യയ്ക്കും പറയാനുണ്ടായിരുന്നത്. 'ജിഷ്ണുവിന്റെ രോഗവും ചികിത്സിച്ച് മാറ്റാൻ സാധിക്കുമായിരുന്നു. ചിലപ്പോൾ തോന്നും എവിടെയോ തെറ്റുപ്പറ്റി പോയെന്ന്. തനിക്ക് തന്റെ അച്ഛനെ ആദ്യം കാൻസർ മൂലം നഷ്ട
കൊച്ചി: മലയാളി ഏറെ ഇഷ്ടപെട്ട നടനായിരുന്നു ജിഷ്ണു. രാഘവനെന്ന പഴയകാല നടന്റെ മകന്റെ വിയോഗം മലയാളത്തിനും താങ്ങാനാവുന്നതായിരുന്നില്ല. കാൻസർ രോഗത്തെ ധൈര്യസമേതം നേരിട്ട ജിഷ്ണുവിനെ ഒടുവിൽ രോഗം കീഴടക്കി. അർബുദത്തോട് പൊരുതി മരിച്ച ജിഷ്ണുവിന്റെ ഓർമകളും മനോരമ ന്യൂസ് കേരള കാൻ ലൈവത്തോൺ വേദിയിൽ നിറഞ്ഞു.
ചലച്ചിത്രതാരം കൈലാഷിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ജിഷ്ണുവിന്റെ സുഹൃത്തുക്കൾക്കൊപ്പം ഭാര്യ ധന്യയും ജിഷ്ണുവിന്റെ ഓർമകൾ പങ്കുവച്ചു. കൊച്ചിയിൽ ജിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിലാണ് സംവിധായകൻ കമലിനൊപ്പം ജിഷ്ണുവിന്റെ സുഹൃത്തുക്കൾ ജിഷ്ണുവിന്റെ ഓർമകളുമായി മനോരമയ്ക്കായി ഒന്നിച്ചിരുന്നത്. ഈ വേജിയിലാണ് ജിഷ്ണുവിന്റെ ഭാര്യ മനസ്സ് തുറന്നത്.
രോഗം മൂർഛിച്ച വേളയിലും ജിഷ്ണുവിൽ നിറഞ്ഞു നിന്നിരുന്ന ആത്മവിശ്വാസത്തെ പറ്റിയാണ് ജിഷ്ണുവിന്റെ ഭാര്യ ധന്യയ്ക്കും പറയാനുണ്ടായിരുന്നത്. 'ജിഷ്ണുവിന്റെ രോഗവും ചികിത്സിച്ച് മാറ്റാൻ സാധിക്കുമായിരുന്നു. ചിലപ്പോൾ തോന്നും എവിടെയോ തെറ്റുപ്പറ്റി പോയെന്ന്. തനിക്ക് തന്റെ അച്ഛനെ ആദ്യം കാൻസർ മൂലം നഷ്ടപ്പെട്ടു. ഇപ്പോൾ ജിഷ്ണുവിനേയും നഷ്ടമായി. 'ധന്യ പറയുന്നു. രോഗം മൂർഛിച്ച് നിൽക്കുന്ന അവസ്ഥയിൽ ജിഷ്ണു മരണപ്പെട്ടുന്ന എന്ന രീതിയിലുള്ള വ്യാജപോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ തന്നെ മാനസികമായി വേദനിപ്പിച്ചിരുെന്നന്ന് മനോരമ ന്യൂസ് കേരള കാൻ പരിപാടിയിൽ ധന്യ പറഞ്ഞു.
'ജിഷ്ണുവിനെ രണ്ടാമതും കാൻസർ പിടികൂടിയ സമയത്താണ് മരണപ്പെട്ടു എന്നതു പോലുള്ള സന്ദേശങ്ങൾ പരന്നത്. ശരിക്കും എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിലായ സന്ദർഭമായിരുന്നു അത്. ചികിത്സയും മറ്റുകാര്യങ്ങളുമൊക്കെയായി ഓടുകയാണ്. ഈ വാർത്ത വന്നപ്പോൾ ഒരുപാട് പേർ എന്നെ വിളിച്ച് അന്വേഷിക്കാൻ തുടങ്ങി. അത് മാനസികമായി അലട്ടിയിരുന്നു. ഇവരോടൊക്കെ എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ജോലിക്കുപോകാനുള്ള ധൈര്യം തന്നതും ജിഷ്ണുവായിരുന്നു.
ജിഷ്ണു എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതു പോലെയായിരുന്നു. രാവിലെ തന്നെ പറയും ഇപ്പോൾ വരും വാട്സാപ്പ് മെസേജ്. ഞാൻ മരിച്ചുവെന്നുള്ള സന്ദേശവും പറഞ്ഞ്. ഇതും പറഞ്ഞ് ജിഷ്ണു ചിരിക്കുമായിരുന്നു. ശാരീരികമായി അദ്ദേഹം ക്ഷീണിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ല. ആ ശക്തിയാണ് എനിക്ക് ജീവിതത്തിൽ തുണയായത്. ധന്യ പറയുന്നു.