- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്ത്യാനികൾക്ക് എല്ലാവരെയും ക്രിസ്തുമത വിശ്വാസികളാക്കണം; മുസ്ലിങ്ങൾക്ക് എല്ലാവരെയും മുസ്ലിങ്ങളാക്കണം; രണ്ടു കൂട്ടരുടെയും ടാർഗറ്റ് ഹിന്ദുക്കളും! അതുകൊണ്ട് ഹിന്ദുക്കളും മതം പഠിക്കൂ; കമ്മ്യൂണിസവും മതേതരത്വവുമൊക്കെ പ്രസംഗിക്കാൻ എളുപ്പമാണ്; കമ്മ്യൂണിസ്റ്റുകാരനായ അഖിലയുടെ പിതാവിന്റെ പറച്ചിൽ എല്ലവരും കേട്ടതല്ലേ...? ജിതിൻ ജേക്കബ് എഴുതുന്നു
എന്റെ ഹിന്ദുക്കളായ സുഹൃത്തുക്കളെ, നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ മതവിഭാഗത്തിൽ പെട്ടവർക്കു മതപഠനം നിർബന്ധമാക്കാത്തത് ? മതേതരത്വം പ്രസംഗിക്കുന്നവർ സിറിയയിലേക്കു പെൺകുട്ടികളെ കടത്തികൊണ്ടുപോകുമ്പോൾ വായിൽ പഴവും തിരുകി ഇരിക്കുന്നതു കണ്ടതല്ലേ നിങ്ങൾ? മതേതരത്വമൊക്കെ നല്ലതാണ്. അങ്ങനെതന്നെ മുന്നോട്ടുപോകണം എന്നതിൽ വിശ്വസിക്കുന്ന ഒരാളുമാണ് ഞാൻ. പക്ഷെ മാറിയ സാഹചര്യത്തിൽ മാറ്റങ്ങൾക്കനുസരിച്ചു മാറാൻ എല്ലാവരും തയ്യാറായിരിക്കണം. ചില തെണ്ടികൾകാട്ടുന്ന തെണ്ടിത്തരങ്ങൾ കാരണം വന്നു വന്നു പ്രേമിക്കാൻ പോലും ജാതിയും മതവും നോക്കേണ്ട അവസ്ഥയായി. രണ്ടു മതവിഭാഗക്കാർ തമ്മിൽ സ്‌നേഹിക്കുന്നതിലോ കല്യാണം കഴിക്കുന്നതിലോ തെറ്റൊന്നുമില്ല. പക്ഷെ കല്യാണം കഴിക്കുന്നത് മതം മാറ്റാൻവേണ്ടി മാത്രം ആകുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. മതംമാറ്റ വിവാദത്തിൽപെട്ട അഖില എന്ന കുട്ടിയുടെ അച്ഛന്റെ വാക്കുകൾ ഇന്നലെ കേരളം മുഴുവൻ കേട്ടതാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹം ചോദിച്ചത് ശരിയല്ലേ? ഞാൻ RSS കാരനായിരുന്നെകിൽ എന്റെ മകളെ തട്ടിക്
എന്റെ ഹിന്ദുക്കളായ സുഹൃത്തുക്കളെ, നിങ്ങൾ എന്തുകൊണ്ടാണ് നിങ്ങളുടെ മതവിഭാഗത്തിൽ പെട്ടവർക്കു മതപഠനം നിർബന്ധമാക്കാത്തത് ? മതേതരത്വം പ്രസംഗിക്കുന്നവർ സിറിയയിലേക്കു പെൺകുട്ടികളെ കടത്തികൊണ്ടുപോകുമ്പോൾ വായിൽ പഴവും തിരുകി ഇരിക്കുന്നതു കണ്ടതല്ലേ നിങ്ങൾ? മതേതരത്വമൊക്കെ നല്ലതാണ്. അങ്ങനെതന്നെ മുന്നോട്ടുപോകണം എന്നതിൽ വിശ്വസിക്കുന്ന ഒരാളുമാണ് ഞാൻ. പക്ഷെ മാറിയ സാഹചര്യത്തിൽ മാറ്റങ്ങൾക്കനുസരിച്ചു മാറാൻ എല്ലാവരും തയ്യാറായിരിക്കണം.
ചില തെണ്ടികൾകാട്ടുന്ന തെണ്ടിത്തരങ്ങൾ കാരണം വന്നു വന്നു പ്രേമിക്കാൻ പോലും ജാതിയും മതവും നോക്കേണ്ട അവസ്ഥയായി. രണ്ടു മതവിഭാഗക്കാർ തമ്മിൽ സ്‌നേഹിക്കുന്നതിലോ കല്യാണം കഴിക്കുന്നതിലോ തെറ്റൊന്നുമില്ല. പക്ഷെ കല്യാണം കഴിക്കുന്നത് മതം മാറ്റാൻവേണ്ടി മാത്രം ആകുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്.
മതംമാറ്റ വിവാദത്തിൽപെട്ട അഖില എന്ന കുട്ടിയുടെ അച്ഛന്റെ വാക്കുകൾ ഇന്നലെ കേരളം മുഴുവൻ കേട്ടതാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹം ചോദിച്ചത് ശരിയല്ലേ? ഞാൻ RSS കാരനായിരുന്നെകിൽ എന്റെ മകളെ തട്ടിക്കൊണ്ടുപോകാൻ അവന്മാർ തയ്യാറാകുമായിരുന്നോ എന്ന്? നമുക്ക് ഒന്നെങ്കിൽ മതത്തെ പൂർണമായും ഉപേക്ഷിക്കാം, അല്ലെങ്കിൽ കഴിഞ്ഞ നാളുകളിൽ നമ്മൾ ജീവിച്ചതുപോലെ മതത്തെ സ്വകാര്യമായ ഒന്നായി മാറ്റിനിർത്തി മതേതരമൂല്യങ്ങൾ ഉയർത്തി സമാധാനത്തോടും സന്തോഷത്തോടും കൂടി കഴിയാം. പക്ഷെ ഇന്ന് കാലം മാറി. എല്ലാവർക്കും അവരവരുടെ മതങ്ങളുടെ വ്യാപനമാണ് ലക്ഷ്യം. ക്രിസ്ത്യാനികൾക്ക് എല്ലാവരെയും ക്രിസ്തുമത വിശ്വാസികളാക്കണം. മുസ്ലിങ്ങൾക്ക് എല്ലാവരെയും മുസ്ലിം മതവിശ്വാസികളാക്കണം. രണ്ടു കൂട്ടരുടെയും ടാർഗറ്റ് ഹിന്ദുക്കളും!
കാരണം ഒരു മുസ്ലിമിനെ ക്രിസ്ത്യാനിയാക്കാൻ പറ്റില്ല, തിരിച്ചും അതുപോലെതന്നെ. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമൊക്കെ മതപഠനം വേണ്ടുവോളം അല്ലെങ്കിൽ ആവശ്യത്തിലധികം കിട്ടുന്നുണ്ട്. ക്രിസ്ത്യൻ പെൺകുട്ടികൾ രണ്ടുപേരെ സിറിയയിലേക്കു ആടുമേക്കാൻ കൊണ്ടുപോയ വാർത്ത വന്നപ്പോൾ മുതൽ ക്രിസ്ത്യൻ സഭകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നു.
ഇനിയും പെൺകുട്ടികളെ കടത്തികൊണ്ടുപോയാലും കേരള സർക്കാർ അനങ്ങില്ല. ഇവിടുത്തെ മാധ്യമങ്ങൾ മിണ്ടില്ല. പൊലീസിനും ഒന്നും ചെയ്യാനാകില്ല. 'ശനി' പ്രഭാകരനെപ്പോലുള്ള CITU മാധ്യമ അവതാരങ്ങളൊക്കെ ഭരണഘടനാ നൽകുന്ന സ്വാതന്ത്ര്യമെന്നൊക്കെ പറഞ്ഞു മതം മാറ്റത്തെയും ആടുമേക്കലിനെയുമൊക്കെ പ്രോത്സാഹിപ്പിക്കും. അവർക്കൊക്കെ ഇടയ്ക്കിടെ വിദേശ പര്യടനങ്ങൾക്കൊക്കെ സൗകര്യങ്ങൾ കിട്ടുന്നുണ്ട്. എതിർത്തിട്ടൊന്നും കാര്യമില്ല. സംഘടിതമായി പണമിറക്കി സുപ്രീം കോടതിവരെ പോകും. വോട്ട് ബാങ്ക് ഭയന്ന് സർക്കാർ ആടുമേക്കൽ സംഘങ്ങൾക്ക് പിന്തുണയും കൊടുക്കും. ഇവിടുത്തെ ഒരു സാംസ്കാരിക നാറിയും വാ പൊളിക്കില്ല.
കേരളത്തിൽ നിന്നും സിറിയയിലേക്ക് പോയ പെണ്കുട്ടികളെക്കുറിച്ചു ഇവിടെ കാര്യമായ ഒരു ചർച്ചകളും ഉണ്ടായിട്ടില്ല എന്നോർക്കണം. അവരുടെ മാതാപിതാക്കളുടെ കണ്ണീരുകാണാൻ പോലും ആർക്കും സമയമില്ല. പക്ഷെ ആരെങ്കിലും മതം മാറ്റം തടഞ്ഞാൽ അപ്പോൾ മനുഷ്യാവകാശം, ഭരണഘടനാ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു കൂട്ടത്തോടെ ഇളകിവരും. മതം മാറ്റക്കാർ വലിയ സംഘടിത ശക്തിയാണ്. പൈസയുണ്ട് ആൾബലമുണ്ട്, മാധ്യമങ്ങളുണ്ട്, സർക്കാറുണ്ട് എല്ലാമുണ്ട് അവരോടൊപ്പം. നമ്മുടെ കുടുംബങ്ങളിൽനിന്നു പെൺകുട്ടികൾ പോയാൽ പോയി. തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട.
നിങ്ങൾ ഹിന്ദുക്കളും നിങ്ങളുടെ മതം പഠിക്കു. നിങ്ങളുടെ മതത്തിലെ കാര്യങ്ങളെക്കുറിച്ചു ധാരണയില്ലാത്തതുകൊണ്ടാണ് മറ്റു മതങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ കുട്ടികൾ ആകർഷരാകുന്നത്. കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ കുട്ടികളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കമ്മ്യൂണിസവും മതേതരത്വവുമൊക്കെ പ്രസംഗിക്കാൻ എളുപ്പമാണ്. കമ്മ്യൂണിസ്റ്റുകാരനായ അഖിലയുടെ പിതാവിന്റെ പറച്ചിൽ എല്ലവരും കേട്ടതല്ലേ...
ജിതിൻ ജേക്കബ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്