സവർണ്ണ ജാതിഭ്രാന്ത്, ഹിന്ദു തീവ്രവാദം, ആക്ടിവിസ്റ്റസ്, കാവി ഭീകരത...

ബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയിൽ പ്രതിഷേധിച്ചവരും പ്രതിഷേധിക്കുന്നവരും എല്ലാം ഈ ഗണത്തിൽ പെട്ടവരാണ് എന്നാണ് കേരള മുഖ്യനും, സംസ്ഥാന മന്ത്രിമാരും, 'നിഷ്പക്ഷ' മാധ്യമങ്ങളും പറയുന്നത്.ഇന്നലെ ശബരിമലയിൽ നടന്നത് കലാപത്തിനുള്ള ശ്രമമായിരുന്നു എന്നാണ് നോട്ട് നിരോധന സമയത്ത് രാജ്യത്ത് കലാപം ഉണ്ടാകാത്തതിൽ കുണ്ഠിതപ്പെട്ട സ്വയം പ്രഖ്യാപിത ധനകാര്യ വിദഗ്ധൻ ഗവേഷണം നടത്തി കണ്ടുപിടിച്ചിരിക്കുന്നത്.

തീവ്രവാദത്തിന് മതമില്ല എന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകാരും, മാധ്യമങ്ങളും ശബരിമല വിഷയത്തിൽ വിശ്വാസികൾ പ്രതിഷേധിക്കാൻ ഇറങ്ങിയപ്പോൾ പറയുന്നത് ഹിന്ദു തീവ്രവാദം എന്നാണ്. ഹിന്ദുക്കൾ പ്രതിഷേധിച്ചാൽ അത് തീവ്രവാദം. ക്രിസ്താനികളും, മുസ്ലിങ്ങളും പ്രതിഷേധിച്ചാലോ? അത് വിശ്വാസികളുടെ സ്വാഭാവിക പ്രതിഷേധം.

പിറവം പള്ളിത്തർക്ക കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാത്തതു ഒരു വിഭാഗം വിശ്വാസികളുടെ വികാരം വൃണപ്പെടും എന്നതുകൊണ്ടാണ് കേട്ടോ. കാണുന്ന മലമുകളിലെല്ലാം കുരിശ് കുത്തിയത് ഒരു സവർണ്ണ IAS കാരൻ പിഴുതു മാറ്റിയപ്പോഴും വിശ്വാസികളുടെ വികാരം വൃണപ്പെട്ടു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ ഏതാണ്ട് 80 ദിവസം സാമൂഹിക പ്രത്യാഘാതം പഠിക്കുകയായിരുന്നു കേരള സർക്കാർ.

കേരളം ഇസ്ലാമിക് സ്റ്റേറ്റ്‌സ്‌ന്റെ ഹബ് ആയി മാറിയപ്പോഴും, നിരവധി മലയാളികൾ സിറിയയിലും, കാശ്മീരിലും കൊല്ലപ്പെട്ടപ്പോഴും അവിടെയൊന്നും തീവ്രവാദം കണ്ടില്ല. അതൊക്കെ വിശ്വാസികൾ തെറ്റായ വഴിക്ക് പോയതുകൊണ്ടുണ്ടായ ഒറ്റപെട്ട സംഭവങ്ങൾ മാത്രമായിരുന്നു.മുത്തലാഖ് വിധി വന്നപ്പോഴും ഇവിടെ മതവികാരം വൃണപ്പെട്ടു. അപ്പോഴൊക്കെ ഉയരുന്നത് വിശ്വാസികളുടെ സ്വാഭാവിക പ്രതിഷേധങ്ങൾ മാത്രമായിരുന്നു കേട്ടോ.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു, ജോലി തടസ്സപ്പെടുത്തുന്നു എന്നൊക്കെയാണ് അയ്യപ്പ ഭക്തർക്കെതിരെ 'നിഷ്പക്ഷ' മാധ്യമങ്ങൾ പരാതി പറയുന്നത്.കേരളത്തിൽ ആദ്യമായാണ് മാധ്യമ പ്രവർത്തകരുടെയും മറ്റും സഞ്ചാര സ്വാതന്ത്ര്യത്തിനും മറ്റും തടസ്സമുണ്ടാകുന്നത്.പിന്നെ ജോലി ജോലി തടസ്സപ്പെടുത്തി എന്നത്. ടോയ്ലെറ്റിൽ വെള്ളം തീർന്നാലും സംഘപരിവാർ ഭീകര എന്ന് വിലപിക്കുന്ന നിങ്ങൾക്ക് മാധ്യമ പ്രവർത്തനം എന്നത് എങ്ങനയെയാണ് ജോലി ആകുന്നത്?നിങ്ങൾ ചെയ്യുന്ന ഒരേ ഒരു ജോലിയെ ഉള്ളു, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് എങ്ങനെ സംഘപരിവാറിന്റെ തലയിൽ കെട്ടിവെക്കാം, ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ ആ വാർത്ത എങ്ങനെ മുക്കാം എന്നത് മാത്രം. അതിനെ മാധ്യമ പ്രവർത്തനം എന്നല്ല പറയേണ്ടത്.

ഹിന്ദുക്കൾ പ്രതിഷേധിച്ചാൽ അതെല്ലാം സംഘപരിവാർ പ്രതിഷേധം ആണല്ലോ അല്ലേ? തീവ്ര ഹിന്ദുത്വ ആശയം പേറുന്ന സംഘടനകളെ കുറിച്ചോ, അതിന് നേതൃത്വം നൽകുന്നവരെ കുറിച്ചോ ഒരു വരിപോലും എഴുതില്ല. അവരെല്ലാം സംഘപരിവാർ അല്ലെങ്കിൽ RSS കാർ എന്ന് അങ്ങ് പ്രചരിപ്പിക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയോടെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച നിർമൽ ചന്ദ്ര ചാറ്റർജി എന്ന മഹാനായിരുന്നു ഗാന്ധി വധം നടക്കുമ്പോൾ ഹിന്ദുമഹാസഭയുടെ അധ്യക്ഷൻ. അതെല്ലാം മറച്ചുവെച്ചു ഗാന്ധിഘാതകരായ ഹിന്ദുമഹാസഭയെയും , ലോകത്തിൽ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ RSS നെയും ഒന്നായി ചിത്രീകരിക്കാൻ മലയാള മാധ്യമങ്ങൾക്കുള്ള മിടുക്ക് പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗാന്ധി വധം നടപ്പിലാക്കിയത് ഹിന്ദുമഹാസഭ പ്രവർത്തകർ, പക്ഷെ കുറ്റം സംഘ്പരിവാറിനും. രാഹുൽ ഗാന്ധിക്ക് ഈയിടെ അത് കൃത്യമായി മനസിലായി.

ശബരിമല വിഷയത്തിൽ അക്രമം നടത്തിയവരെ ഒറ്റപെടുത്തുന്നതിനു പകരം അയ്യപ്പ ഭക്തരെ ഒന്നടങ്കം തീവ്രവാദികളാക്കാനാണ് ഭരണകൂടവും അവരുടെ കുഴലൂത്തുകാരായ മാധ്യമ സഖാക്കളും ശ്രമിക്കുന്നത്.അയ്യപ്പ ഭക്തന്മാരിൽ എല്ലാവരുമുണ്ട്. പക്ഷെ അക്രമം ഉണ്ടായാൽ അത് സംഘപരിവാർ അക്രമം. അത് ഹിന്ദു തീവ്രവാദം. RSS ന് ഹിന്ദുത്വം ഇല്ല എന്നുപറഞ്ഞു പുറത്തുപോയി വേറെ ചില സംഘടനകൾ ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളും സംഘപരിവാർ സംഘടനകളുടെ തലയിൽ.

ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങളും അതേപടി ആ വാർത്ത പ്രചരിപ്പിക്കുന്നു. നുണപ്രചാരണം എന്നതാണ് കേരളത്തിലെ മാധ്യമങ്ങളുടെ ജോലി. അതിനെ എങ്ങനെയാണ് മാധ്യമ പ്രവർത്തനം എന്ന് പറയുന്നത്?വിശ്വാസികളുടെ വികാരത്തെ മാനിക്കുന്നു എന്നാണ് ഇന്ന് സന്നിധാനത്ത് എത്തുന്നതിനു മുമ്പ് വിശ്വാസികളുടെ പ്രതിഷേധത്തിന് ഇരയായ ന്യൂയോർക് ടൈംസ് മാധ്യമ പ്രവർത്തക പറഞ്ഞത്. പക്ഷെ അതിനെ അതിനെ പോലും വളച്ചൊടിച്ച് ഹിന്ദുത്വ തീവ്രവാദമാക്കി മാറ്റി നമ്മുടെ മാധ്യമ സഖാക്കൾ.

കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റുകൾ ചെയ്യുന്ന കൂട്ടക്കൊലക്കും, പിടിച്ചുപറിക്കും സിപിഎം നെ ആരെങ്കിലും കുറ്റം പറയാറുണ്ടോ? അത് രണ്ടും രണ്ടാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. പക്ഷെ ഹിന്ദുക്കളുടെ കാര്യം വരുമ്പോൾ ആര് എന്ത് ചെയ്താലും അത് സംഘപരിവാർ ന്റെ തലയിൽ.പിന്നെ, സവർണ്ണ ഭ്രാന്ത് എന്നൊക്കെ പറയുന്ന മുഖ്യൻ ആദ്യം അത് പറയേണ്ടത് സ്വന്തം പാർട്ടി സെക്രട്ടറിയോടാണ്. ഒരു ഒരു പ്ലേറ്റ് ബീഫ് ഉലത്തിയത് ആന്ധ്ര ബ്രാഹ്മണനായ പാർട്ടി സെക്രട്ടറിയുടെ മുന്നിൽ വെച്ചു നോക്ക്. അപ്പോൾ അപ്പോൾ കാണാം യഥാർത്ഥ വിപ്ലവം.

സംഘപരിവാറുകാർ സവര്ണരെ മാത്രം പിന്തുണക്കുന്നവരായിരുന്നു എങ്കിൽ ഇന്ത്യൻ രാഷ്രപതിയും, പ്രധാനമന്ത്രിയുമടക്കം സവര്ണരായിരുന്നേനെ. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഉള്ളിൽ ജാതി ഭ്രാന്ത് കിടക്കുന്നതുകൊണ്ടാണ് സവർണ്ണൻ, അവർണ്ണർ എന്നൊക്കെ ജനങ്ങളെ വേർതിരിച്ചു കാണുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ജാതിഭ്രാന്തിനെ കുറിച്ച് ഗൗരിയമ്മ പറഞ്ഞത് കേരളം കണ്ടതാണ്. എന്തിനും ഏതിനും സംഘ്പരിവാർ സംഘടനകളുടെ തലയിൽ കയറുന്നത് നിങ്ങളുടെ പരാജയം മറയ്ക്കാനും ന്യൂനപക്ഷ പ്രീണനത്തിനുമാണെങ്കിലും അത് യഥാർത്ഥത്തിൽ വളർത്തുക സംഘപരിവാർ സംഘടനകളെത്തന്നെയാണ്. ഹിന്ദുക്കൾക്കായി എന്തെങ്കിലും ചെയ്യാൻ സംഘപരിവാർ സംഘടനകളെ ഉണ്ടാകൂ എന്ന എന്ന ബോധം ഹിന്ദുക്കളുടെ മനസിലേക്ക് വേരൂന്നിക്കുകയാണ് കമ്മ്യൂണിസ്റ്റ് നേതാക്കളും, മലയാള മാധ്യമങ്ങളും.

ആവശ്യമില്ലാതെ ചൊറിഞ്ഞു ചൊറിഞ്ഞു ഓരോ കമ്മ്യൂണിസ്റ്റ്കാരനും സംഘപരിവാർ പ്രചാരകരാകുകയാണ് എന്ന സത്യം മനസിലാക്കുമ്പോഴേക്ക് ഇപ്പോൾ ഇന്ത്യയുടെ തെക്കേ തെക്കേമൂലയിൽ തൂത്ത് കൂട്ടിയിട്ടിരിക്കുന്ന അന്തംകമ്മികൾ അറബിക്കടലിൽ എത്തിയിട്ടുണ്ടാകും.