- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിദ്യാർത്ഥികളുടെ മുഖത്ത് ഇവർ ഇനി എങ്ങനെ നോക്കും? ഒരു ഭൂലോക ഫ്രോഡ് ആയിരുന്നു തങ്ങളെ പഠിപ്പിച്ചിരുന്നത് എന്നറിയുന്ന അന്തംകമ്മികളല്ലാത്ത വിദ്യാർത്ഥികളുടെ മാനസികാവസ്ഥ എന്തായിരിക്കും? പക്ഷെ നിങ്ങൾ അദ്ധ്യാപിക കുപ്പായം ഇനിയും അണിഞ്ഞ് ദീപയടിക്കരുത്, കുട്ടികളെ വഴിതെറ്റിക്കരുത്; കലേഷേ, ഇത്തവണത്തെ ഓടക്കുഴൽ അവാർഡാണ് താങ്കൾ സഖാത്തിയിൽ നിന്നും തട്ടിപ്പറിച്ചത്: ജിതിൻ കെ ജേക്കബ് എഴുതുന്നു
ഒറ്റവാക്യത്തിൽ ഉത്തരമെഴുതാൻ പറഞ്ഞാൽ 5 പേജ് പുളിച്ച സാഹിത്യം വാരിവിതറും. കള്ളത്തരം കയ്യോടെ പിടിക്കപെടുമ്പോഴും, ഉത്തരം മുട്ടുമ്പോഴും സഖാക്കൾ ഇങ്ങനെയാണ്. സാധാരണ ആ വിശദീകരണ കുറിമാനത്തിൽ അമേരിക്കയും, കുത്തകകളും, ബൂർഷ്വാകളും, ആഗോളവൽക്കരണവും, സംഘ്പരിവാറുമൊക്കെ ഇടം പിടിക്കും. നീ ദീപയടിച്ചതല്ലേ എന്ന് ചോദിക്കുമ്പോൾ കലേഷ് നല്ലൊരു കവിയാണ്, കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ല എന്ന് പറയും. 5 പേജ് കുറിമാനത്തിൽ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ആലങ്കാരികമായി മാപ്പ് പറയും. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധി തനിക്കുണ്ടെന്ന് ഭവതി സമർഥിക്കുന്നു. മിനിമം ബുദ്ധിയല്ല, കമ്മ്യൂണിസ്റ്റ് ക്രിമിനൽ ബുദ്ധിയാണ് ഭവതിക്കുള്ളത് എന്ന് സാമാന്യബോധമുള്ളവർ പറയും. അല്ലെങ്കിൽ മോഷണം കയ്യോടെ പിടിച്ചിട്ടും ഇത്രയും ഉളുപ്പില്ലാതെ 5 പേജ് സാഹിത്യം വാരി വിതറുമോ? ഇത്രയും ലജ്ജയില്ലാതെ ഈ കവിത എഴുതിയ ആളെ സംശയത്തിന്റെ നിഴലിൽ നിർത്തുമോ? ഈ മഹതി എഴുതി സുഡാപ്പികളും സഖാ
ഒറ്റവാക്യത്തിൽ ഉത്തരമെഴുതാൻ പറഞ്ഞാൽ 5 പേജ് പുളിച്ച സാഹിത്യം വാരിവിതറും. കള്ളത്തരം കയ്യോടെ പിടിക്കപെടുമ്പോഴും, ഉത്തരം മുട്ടുമ്പോഴും സഖാക്കൾ ഇങ്ങനെയാണ്. സാധാരണ ആ വിശദീകരണ കുറിമാനത്തിൽ അമേരിക്കയും, കുത്തകകളും, ബൂർഷ്വാകളും, ആഗോളവൽക്കരണവും, സംഘ്പരിവാറുമൊക്കെ ഇടം പിടിക്കും. നീ ദീപയടിച്ചതല്ലേ എന്ന് ചോദിക്കുമ്പോൾ കലേഷ് നല്ലൊരു കവിയാണ്, കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ല എന്ന് പറയും. 5 പേജ് കുറിമാനത്തിൽ അതിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ആലങ്കാരികമായി മാപ്പ് പറയും.
ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധി തനിക്കുണ്ടെന്ന് ഭവതി സമർഥിക്കുന്നു. മിനിമം ബുദ്ധിയല്ല, കമ്മ്യൂണിസ്റ്റ് ക്രിമിനൽ ബുദ്ധിയാണ് ഭവതിക്കുള്ളത് എന്ന് സാമാന്യബോധമുള്ളവർ പറയും. അല്ലെങ്കിൽ മോഷണം കയ്യോടെ പിടിച്ചിട്ടും ഇത്രയും ഉളുപ്പില്ലാതെ 5 പേജ് സാഹിത്യം വാരി വിതറുമോ? ഇത്രയും ലജ്ജയില്ലാതെ ഈ കവിത എഴുതിയ ആളെ സംശയത്തിന്റെ നിഴലിൽ നിർത്തുമോ?
ഈ മഹതി എഴുതി സുഡാപ്പികളും സഖാക്കളും കൂടി ഹിറ്റാക്കിയ പൈങ്കിളി പുസ്തകത്തിലെ കഥകൾ പോലും ദീപയടിച്ചതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇപ്പോഴും മനസിലാകാത്ത കാര്യം ഈ മോഷണത്തിന്റെ ചേതോവികാരം വെളിപ്പെടുത്താനാകില്ല എന്ന കാര്യമാണ്. ഇതെന്താണ് ആണവ രഹസ്യമോ മറ്റോ ആണോ വെളിപ്പെടുത്താതിരിക്കാൻ? (ഈ ആണവരഹസ്യം എന്നത് ഞാൻ ദീപയടിച്ചതാണ്).
ഞാൻ ഒരു അബദ്ധം കാണിച്ചു. പറ്റിപ്പോയി, മാപ്പാക്കണം എന്നുപറഞ്ഞിരുന്നെകിൽ അതാകുമായിരുന്നു ഏറ്റവും ഉദാത്തമായ പ്രവർത്തി.
സംഘ്പരിവാറുകാർക്ക് എഴുത്തിനെ ഭയമാണെന്നും പുരോഗമന ചിന്തയില്ലാത്തവരാണെന്നും ആരോപിക്കുന്ന സഖാക്കൾ തന്നെയാണ് ആരെങ്കിലും എഴുതിവെക്കുന്നത് ദീപയടിക്കുന്നതും, ഭൂതകാലഘട്ടത്തിൽ ഉണ്ടായിരുന്ന ജാതിചിന്തകളെ ഉയർത്തികൊണ്ടുവരുന്നതും.
ദീപ സഖാവാണെങ്കിലും, ശ്രീചിത്രൻ സഖാവാണെങ്കിലും, സുനിൽ സഖാവാണെങ്കിലും, സുനിതാ സഖാവാണെങ്കിലും എല്ലാം ഒരേ അച്ചിൽ വാർത്തവരാണ്. എല്ലാവരും ഒന്നാന്തരം ദീപയടിക്കാർ. തെളിവുസഹിതം പിടികൂടിയാൽ ആത്മഹത്യചെയ്യും എന്നുവരെ കരഞ്ഞുകൂവും. (കാനഡയിൽ നിന്നുള്ള ആത്മഹത്യാ ഭീഷണി ഇവിടെ കേരളത്തിൽ വരെ കേൾക്കാം). അല്ലെങ്കിൽ 5 പേജ് പുളിച്ച സാഹിത്യം വാരി വിതറും.
നിർദോഷമായ ഒരു ഫേസ്‌ബുക് കമന്റ്‌ന്റെ പേരിൽ IIM ബിരുദധാരിയും, ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് കമ്പനികളിൽ ഒന്നിന്റെ ഡയറക്ടർ പോലുമായിരുന്ന ഒരു മനുഷ്യനെതിരെ കേസ് കൊടുക്കുകയും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളെ ഉപയോഗിച്ച് അപമാനിക്കുകയും ചെയ്ത ഏറ്റവും വലിയ അസഹിഷ്ണുതാവാദിയാണ് ഈ മഹതി.
സമൂഹത്തിലെ എഡ്യൂക്കേറ്റഡ് ഫ്രോഡുകൾ ആണ് ഇവറ്റകൾ. അധാർമികമായ ഒരു ഇടപെടൽ തെളിവുസഹിതം പിടികൂടിയിട്ടും അത് അംഗീകരിക്കാതെ ഒളിച്ചുകളിക്കുകയും, സത്യസന്ധമായി ജീവിക്കുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്ത ഈ ദീപ എന്ന സഖാത്തി ഒരു അദ്ധ്യാപിക കൂടിയാണ് എന്നോർക്കണം. ഈ മഹതി അംഗമായ അന്തംകമ്മി അദ്ധ്യാപക ഗ്രൂപ്പിൽ ഇവരെ ന്യായീകരിക്കുകയാണ് കൂടെയുള്ള അന്തംകമ്മി അദ്ധ്യാപകർ ചെയ്തത്.
അദ്ധ്യാപകർ എന്നുപറഞ്ഞുനടക്കുന്ന ഇവരുടെയൊക്കെ ഇന്റെഗ്രിറ്റി എത്രത്തോളം ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കണം. തനി ഫ്രോഡുകൾ ആണിവർ. ഇതുകൊണ്ടൊന്നും ഇവർ ഉൾവലിയും എന്നാരും ചിന്തിക്കേണ്ട. നാണം, മാനം, സത്യസന്ധത എന്നൊന്നും ഇല്ലാത്ത ഇക്കൂട്ടർ ഇനിയും വന്ന് മൂല്യബോധത്തെകുറിച്ചും, പുരോഗമനത്തെയും, സ്വാതന്ത്ര്യത്തെയും, സ്ത്രീസമത്വത്തെയും, ജനാധിപത്യത്തെകുറിച്ചുമൊക്കെ പ്രസംഗിക്കും. ഫാസിസത്തിനെതിരെ എന്നപേരിൽ തെരുവുകളിൽ തുണിപറിക്കും. അപ്പോഴും ഇവരെ വാഴ്‌ത്തിപ്പാടൻ പൊട്ടകിണറ്റിൽ അന്തംകമ്മി തവളകളും, സുഡാപ്പികളും ഉണ്ടാകും.
എന്ത് തൊട്ടിത്തരാം കാണിച്ചാലും പാർട്ടിയും സുഡാപ്പികളും തങ്ങളെ സംരക്ഷിക്കും എന്നും, പ്രതിരോധം തീർക്കുമെന്നും ഇവർക്കറിയാം.
ഇവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ ഏത് നിലവാരത്തിൽ എത്തും എന്ന് ആലോചിക്കുമ്പോൾ ഭയം തോന്നുന്നു. വിദ്യാർത്ഥികളുടെ മുഖത്ത് ഇവർ ഇനി എങ്ങനെ നോക്കും? ഒരു ഭൂലോക ഫ്രോഡ് ആയിരുന്നു തങ്ങളെ പഠിപ്പിച്ചിരുന്നത് എന്നറിയുന്ന അന്തംകമ്മികളല്ലാത്ത വിദ്യാർത്ഥികളുടെ മാനസികാവസ്ഥ എന്തായിരിക്കും?
അറിഞ്ഞും അറിയാതെയും തെറ്റുകൾ എല്ലാവര്ക്കും പറ്റും. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് അംഗീകരിക്കുകയാണ് വേണ്ടത്. ശ്രീചിത്രനെപ്പോലുള്ള അന്തംകമ്മികളിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ ഒരു അദ്ധ്യാപിക ഇങ്ങനെ അധഃപതിക്കരുതായിരുന്നു. 24 മണിക്കൂറുകൾക്കിടെ എത്രതവണ മലക്കം മറിഞ്ഞു? ഒരു അദ്ധ്യാപിക എന്ന പദവിയിൽ തുടരാൻ നിങ്ങള്ക്ക് അർഹതയില്ല. എത്രനാൾ നിങ്ങൾ അദ്ധ്യാപിക ആയാലും നിങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കമ്മ്യൂണിസ്റ്റ്
ഫ്രോഡുത്തരം എല്ലാം പുറത്ത് വരും.
പാർട്ടിയോട് പറഞ്ഞാൽ വല്ല അണ്ടി കമ്പനി കോർപറേഷൻ എംഡി യോ വല്ലതും ആക്കും. അല്ലെങ്കിൽ വല്ല പാർട്ടി ചാനലിന്റെ തലപ്പത്തോ വല്ലതും കൊണ്ടിരുത്തും. അവിടെയിരുന്ന് എത്രവേണമെങ്കിലും ദീപയടിച്ചോളൂ. ആർക്കും ഒരു പ്രശ്‌നവുമില്ല .
പക്ഷെ നിങ്ങൾ അദ്ധ്യാപിക കുപ്പായം ഇനിയും അണിഞ്ഞ് ദീപയടിക്കരുത്, കുട്ടികളെ വഴിതെറ്റിക്കരുത്. പാവപ്പെട്ടവന്റെ മക്കളൊക്കെയാണ് ആ കോളേജിൽ പഠിക്കുന്നത്. അവരുടെ മാതാപിതാക്കൾക്ക് അവരെക്കുറിച്ചു വലിയ പ്രതീക്ഷകളൊക്കെ ഉണ്ടാകും. നിങ്ങളെപ്പോലുള്ള ഗജ ഫ്രോഡുകൾ ആ പ്രതീക്ഷകളെ തല്ലികെടുത്തരുത്.
എന്തായാലും Mr. കലേഷേ, ഇത്തവണത്തെ ഓടക്കുഴൽ അവാർഡാണ് താങ്കൾ സഖാത്തിയിൽ നിന്നും തട്ടിപ്പറിച്ചു കളഞ്ഞത്. സഖാക്കൾ ഇന്ത്യ ഭരിക്കുന്ന കാലത്ത് ദീപയടി നിയമപരമാക്കും. അന്ന് ഇതിനെല്ലാം മറുപടി കിട്ടും കേട്ടോ.?