- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപിയുടെ മകനെ ചതിച്ചത് അറ്റ്ലസ് രാമചന്ദ്രന്റെ മകളും ഭർത്താവും! രണ്ട് മാസത്തിനകം ഫണ്ടു വരുമെന്ന വാക്ക് വിശ്വസിച്ച് ബാങ്കിൽ നിന്നുള്ള താൽകാലിക സഹായത്തിനായി മഞ്ജുവിനും അരുണിനും ചെക്ക് നൽകിയത് ജിതിൻ രാജ്; സ്വർണ്ണക്കട മുതലാളിയും മകളും അഴിക്കുള്ളിലായപ്പോൾ കുടുങ്ങിയത് സിപിഎം നേതാവിന്റെ മകൻ; ഇപി ജയരാജന്റെ മകന് ദുബായിൽ ചെക്ക് കേസ് ഉണ്ടായത് എങ്ങനെ
ദുബായ്: ഇപി ജയരാജന്റെ മകനെ ദുബായിൽ ചെക്ക് കേസിൽ കുടുക്കിയത് അറ്റലസ് ഗ്രൂപ്പോ? സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരെ ദുബായിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസും യാത്രാവിലക്കും വാർത്തയായപ്പോഴാണ് മറ്റൊരു നേതാവായ ഇ.പി.ജയരാജന്റെ മകന്റെ പേരും ചർച്ചയാവുന്നത്. എന്നാൽ തന്റെ മകനെതിരെ കേസൊന്നും ഇല്ലെന്നാണ് ഇപി ജയരാജൻ പറയുന്നത്. അതിനിടെയാണ് ജയരാജന്റെ മകന്റെ കേസിലെ സത്യമെന്തെന്ന രീതിയിൽ മാതൃഭൂമി വാർത്ത നൽകുന്നത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ തകർച്ചയിൽ ബലിയാടാവുകയായിരുന്നു ജിതിൻ രാജ് എന്നാണ് മാതൃഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി ശശീന്ദ്രൻ വെളിപ്പെടുത്തുന്നത്. ബിനോയിയുടേതിന് സമാനമായ രീതിയിലുള്ളതല്ല ഇ.പി.ജയരാജന്റെ മകനായ ജിതിൻ രാജ് എന്ന രാജുവിന്റെത്. സാമ്പത്തിക കുഴപ്പങ്ങളിൽ പെട്ട ജ്യുവല്ലറി ഉടമയായ അറ്റ്ലസ് രാമചന്ദ്രന്റെ മകൾ മഞ്ജുവിനും ഭർത്താവ് അരുണിനും തൽക്കാലം ബാങ്കിൽ നിന്ന് സഹായം കിട്ടാനായി ചെക്ക് നൽകിയതാണ് രാജുവിന് വിനയായതെന്ന് ശശീന്ദ്രൻ കുറിക്കുന്നു. ജിത
ദുബായ്: ഇപി ജയരാജന്റെ മകനെ ദുബായിൽ ചെക്ക് കേസിൽ കുടുക്കിയത് അറ്റലസ് ഗ്രൂപ്പോ? സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് എതിരെ ദുബായിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസും യാത്രാവിലക്കും വാർത്തയായപ്പോഴാണ് മറ്റൊരു നേതാവായ ഇ.പി.ജയരാജന്റെ മകന്റെ പേരും ചർച്ചയാവുന്നത്. എന്നാൽ തന്റെ മകനെതിരെ കേസൊന്നും ഇല്ലെന്നാണ് ഇപി ജയരാജൻ പറയുന്നത്. അതിനിടെയാണ് ജയരാജന്റെ മകന്റെ കേസിലെ സത്യമെന്തെന്ന രീതിയിൽ മാതൃഭൂമി വാർത്ത നൽകുന്നത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ തകർച്ചയിൽ ബലിയാടാവുകയായിരുന്നു ജിതിൻ രാജ് എന്നാണ് മാതൃഭൂമിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പിപി ശശീന്ദ്രൻ വെളിപ്പെടുത്തുന്നത്.
ബിനോയിയുടേതിന് സമാനമായ രീതിയിലുള്ളതല്ല ഇ.പി.ജയരാജന്റെ മകനായ ജിതിൻ രാജ് എന്ന രാജുവിന്റെത്. സാമ്പത്തിക കുഴപ്പങ്ങളിൽ പെട്ട ജ്യുവല്ലറി ഉടമയായ അറ്റ്ലസ് രാമചന്ദ്രന്റെ മകൾ മഞ്ജുവിനും ഭർത്താവ് അരുണിനും തൽക്കാലം ബാങ്കിൽ നിന്ന് സഹായം കിട്ടാനായി ചെക്ക് നൽകിയതാണ് രാജുവിന് വിനയായതെന്ന് ശശീന്ദ്രൻ കുറിക്കുന്നു. ജിതിന് രാജ് യുഎഇയിലെത്തിയാൽ അറസ്റ്റിലാകുമെന്ന സൂചനകൾ മാതൃഭൂമി വാർത്തിയിലുമുണ്ട്. അതുകൊണ്ടാണ് ജിതിൻ രാജ് ദുബായിൽ നിന്ന് മാറിയതെന്ന് വ്യക്തമാക്കുന്നതാണ് മാതൃഭൂമി വാർത്ത. അറ്റ്‌ലസ് രാമചന്ദ്രന്റെ മകളെ രക്ഷിക്കാൻ ശ്രമിച്ചാണ് ജിതിൻ രാജ് കുടുങ്ങിയതെന്നാണ് വാർത്ത. സാമ്പത്തിക ഇടപാട് നടന്നുവെന്ന് വ്യക്തമാക്കുന്ന വാർത്ത.
രണ്ട് മാസത്തിനകം ഫണ്ട് വരുമെന്നും ഒരു പ്രശ്നവുമില്ലെന്നും അരുൺ പറഞ്ഞതനുസരിച്ചാണ് ഏഴ് ലക്ഷം ദിർഹത്തിനുള്ള ബാങ്ക് ചെക്ക് രാജു സുഹൃത്തായ അരുണിനും മഞ്ജുവിനുമായി നൽകിയത്. ഇതിന് പകരമായി മഞ്ജു തുല്യതുകക്കുള്ള ചെക്ക് രാജുവിനും എഴുതി നൽകിയിരുന്നു. എന്നാൽ കാലാവധിക്കിടയിൽ പണം ബാങ്കിൽ എത്തിയില്ലെന്ന് മാത്രമല്ല, അരുണും മഞ്ജുവും ജയിലിലാവുകയും ചെയ്തു. ഇതോടെയാണ് രാജു പ്രശ്നത്തിലായത്. ബാങ്കിൽ നേരത്തെ അരുണും മഞ്ജുവും നൽകിയ ചെക്കുകൾ പണമില്ലാതെ വന്നപ്പോഴാണ് രാജുവിന് എതിരെ രണ്ട് മാസത്തെ ജയിൽ ശിക്ഷ ഉൾപ്പെടുന്ന ഉത്തരവ് വന്നത്. എന്നാൽ ഈ സമയം രാജു കേരളത്തിലെത്തിയിരുന്നു.
അതേസമയം തന്നെ മഞ്ജുവിനെ പ്രതിചേർത്ത് രാജുവും പൊലീസിൽ പരാതി നൽകിയിരുന്നു. മഞ്ജു നൽകിയ ചെക്ക് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ കേസിൽ മഞ്ജുവിന് കോടതി രണ്ട് മാസത്തെ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ മഞ്ജുവും അരുണും മറ്റു കേസുകളിലായി ഇപ്പോഴും ജയിലിലായതിനാൽ ഇക്കാര്യത്തിൽ പിന്നീടുള്ള നീക്കങ്ങളൊന്നും നടന്നില്ല. മഞ്ജുവിനും അരുണിനും രാജു ചെക്ക് നൽകിയ കാര്യം അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞിരുന്നില്ല. പെട്ടെന്ന് സുഹൃത്തിനെ രക്ഷിക്കാനായി നൽകിയതെന്നായിരുന്നു വിഷയം പ്രശ്നമായപ്പോൾ രാജുവിന്റെ മറുപടി.
കോടതി വിധി വന്നതോടെ രാജുവിന് തിരിച്ച് എത്താനായതുമില്ല. ഇനി അരുണും മഞ്ജുവും ജയിൽ മോചിതരായി അവരുടെ ഇടപാടുകൾ തീർത്താൽ മാത്രമേ രാജുവിനും യു.എ.ഇയിലേക്ക് തിരിച്ചെത്താനാവുകയുള്ളു. അല്ലാത്ത പക്ഷം ജിതിന് രാജ് കുടുങ്ങുമെന്നാണ് മാതൃഭൂമി റിപ്പോർട്ട്. അതായത് അറ്റ്്‌ലസ് ഗ്രൂപ്പിന് പോലും സാമ്പത്തിക സഹായം നൽകാവുന്ന തരത്തിൽ ജിതിൻ രാജ് വളർന്നുവെന്ന സൂചനയാണ് മാതൃഭൂമിയുടെ വാർത്തയിലുള്ളത്. ഇ പി ജയരാജന്റെ മകൻ ജിതിൻ രാജ് വായ്പയെടുത്ത അഞ്ച് ലക്ഷം ദിർഹം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കേസ്.
2016ൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ നൽകിയ ചെക്കാണ് തന്റെ മകന്റെ കേസിന് കാരണമായതെന്ന് ഇ പി ജയരാജനും വിശദീകരിച്ചു കഴിഞ്ഞു. അതായത് ലോണെടുത്ത് അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചു. ഈ തുക തിരിച്ചു കിട്ടാതെ വന്നപ്പോൾ ജിതിൻ രാജ് പെട്ടതാണെന്നാണ് ഇപി പറയുന്നത്. ഈ വിശദീകരണത്തിന് ഇടയിലും കൂടുതൽ നേതാക്കളുടെ മക്കൾ ദുബായിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന വിധത്തിൽ പുറത്തുവരുന്ന തെളിവുകൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.