- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്നു ജിതിൻ റാം മാഞ്ജി; നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കും; പിന്തുണ തേടി നരേന്ദ്ര മോദിയെ കണ്ടു; തിങ്കളാഴ്ച ഗവർണറെ കാണും
പട്‌ന: ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു മുഖ്യമന്ത്രി ജിതിൻ റാം മാഞ്ജി. ആരു പിന്തുണച്ചാലും സ്വീകരിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ല. രാജിവയ്‌ക്കേണ്ട ആവശ്യം എന്താണെന്നും മാഞ്ജി ചോദിച്ചു. പ്രതിസന്ധിയിൽ തന്നെ സഹായിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും മാഞ്ജി പറഞ്ഞു. അതിനിട

പട്‌ന: ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നു മുഖ്യമന്ത്രി ജിതിൻ റാം മാഞ്ജി. ആരു പിന്തുണച്ചാലും സ്വീകരിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ല. രാജിവയ്‌ക്കേണ്ട ആവശ്യം എന്താണെന്നും മാഞ്ജി ചോദിച്ചു. പ്രതിസന്ധിയിൽ തന്നെ സഹായിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും മാഞ്ജി പറഞ്ഞു.
അതിനിടെ, ബിഹാറിൽ സർക്കാർ രൂപീകരിക്കുവാൻ അവകാശവാദമുന്നയിച്ചു നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ഗവർണർക്കു കത്ത് നൽകി. 130 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ജെഡിയു കത്തിൽ അവകാശപ്പെടുന്നത്.
ഇന്നു നടന്ന നീതി ആയോഗിന്റെ പ്രഥമ ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷമാണ് മോദിയുമായി മാഞ്ചി കൂടിക്കാഴ്ച നടത്തിയത്. നിതീഷ് കുമാർ അധികാരമോഹിയാണെന്നും പത്രസമ്മേളനത്തിൽ മാഞ്ചി ആരോപിച്ചു. നിതീഷ് കുമാർ നല്ല മനുഷ്യനാണെങ്കിലും മുഖ്യമന്ത്രി സ്ഥാനമില്ലാതെ അദ്ദേഹത്തിന് നിലനിൽക്കാനാവില്ല. പാർട്ടിക്കുള്ളിൽ എന്തുമാകാമെന്നാണ് അദേഹം കരുതുന്നത്. അത് നടക്കില്ല.
ഞാൻ അദേഹത്തിന്റെ ആജ്ഞാനുവർത്തിയായി തുടരും എന്നു കരുതിയാണ് മുഖ്യമന്ത്രിയാക്കിയത്. ഞാൻ എന്റേതായ നിലപാടുകൾ എടുത്തതോടെ അവരുടെ ലക്ഷ്യം നടന്നില്ലെന്നും മാഞ്ജി പറഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പിന്തുണ തേടിയും ബിഹാറിനായി ചെയ്ത നല്ല കാര്യങ്ങൾക്ക് നന്ദി അറിയിക്കാനുമാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും മാഞ്ജി പറഞ്ഞു. തിങ്കളാഴ്ച ഗവർണറെ കാണുമെന്നും മാഞ്ജി പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ബിഹാറിൽ ജെഡിയുവിന്റെ നിയമസഭാ കക്ഷി നേതാവായി മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഗവർണർ ഉദയ് നാരായൺ ചൗധരി അംഗീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും നിതീഷ് കുമാറിന്റെ ഓഫിസിലേക്കും സ്പീക്കർ കത്തയച്ചു.
ബിജെപിയുടെ പിന്തുണ ഉറപ്പാക്കാനാണ് മാഞ്ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. 87 അംഗങ്ങൾ ഉള്ള ബിജെപിയുടെ പിന്തുണ സ്വീകരിച്ചു ഭരണത്തിൽ തുടരാനാണു മാഞ്ജിയുടെ ശ്രമം. 243 സീറ്റുകൾ ഉള്ള ബിഹാറിൽ 10 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനാൽ സഭയിൽ ഭൂരിപക്ഷത്തിനു 117 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

