മസ്‌കറ്റ്; പ്രകൃതിയെ അടുത്തറിഞ്ഞ് അതിൽ ലയിച്ചു യാത്ര ചെയ്യാൻ പലപ്പോഴും ബൈക്ക് റൈഡുകളാണ് ഉചിതം. ഇത്തരം ബൈക്ക് റൈഡുകളെ പ്രണയിച്ച് കഴിയുന്നവർ നിരവധിയാണ്. അത്തരമൊരും ബൈക്ക് യാത്ര സഫലീകരിക്കാനായി യാത്ര തുടങ്ങിയിരിക്കുകയാണ് ഒമാനിൽ താമസിക്കുന്ന മലയാളി യുവാവ്. പിറവം സ്വദേശിയായ ജിതിൻ റജി ആണ് ഒറ്റയ്ക്ക് മസ്‌കറ്റിൽ നിന്ന് ഇസ്താൻബുളിലേക്ക് യാത്ര തിരിച്ചത്.

ഏറെക്കാലമായി മനസിൽ സ്വപ്‌നം കണ്ട യാത്ര സഫലമാക്കുന്ന ത്രില്ലിലാണ് ജിതിനിപ്പോൾ. കടന്നുപോകുന്ന സ്ഥലത്തിന്റെ സംസ്‌കാരവും കാഴ്്ച്ചകളുമൊക്കെ ഈ യാത്രയിലൂടെ മനസിലാക്കുകയാണ് ജിതിന്റെ ലക്ഷ്യം.

പിറവം സ്വദേശിയായ റെജി ചെറിയാൻ കരിതടത്തിലിന്റെ മകനാണ് 30 വസുകാരനായ ജിതിൻ. ഒമാനിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് ജിതിൻഈ മാസം 25 നാണ് റെജി തന്റെ സ്വന്തം ബൈക്കായ Moto Guzzi Stelvio NTX1200  ൽ യാത്ര തിരിച്ചത്. ബന്ദാൻ അബാസ്, ഇറാൻ, അസർബൈജാൻ, ജോർജിയ എന്നീ സ്ഥലങ്ങളിലൂടെയാണ് ജിതിന്റെ യാത്ര. ആദ്യം ലണ്ടനിലേക്കാണ് യാത്ര പ്ലാൻ ചെയ്തതെങ്കിലും പിന്നീട് കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ യാത്ര ഇസ്താൻബുളിലേക്ക് മാറ്റുകയായിരുന്നുവെന്ന് ജിതിൻ പറയുന്നു

ആദ്യമായി ഇത്ര ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ ടെൻഷനും ജിതിൻ മറച്ച് വയ്ക്കുന്നില്ല.ജിതിൻ തന്റെ സുഹൃത്ത് കൂടിയായ അതുൽ വാര്യരുടെ ട്രാവലുകളെക്കുറിച്ച് കേട്ടറിഞ്ഞ കഥയുടെ അടിസ്ഥാനത്തിലാണ് സ്വന്താമായി യാത്രയ്‌ക്കൊരുങ്ങുന്നത്. മുമ്പ് ബാംഗ്ലൂരിൽ നിന്ന കൂർഗിലേക്ക് നടത്തിയ യാത്രയാണ് ജിതിന്റെ യാത്രാ ലിസ്റ്റിലുള്ളത്. അത് പക്ഷേ സംഘമായിട്ടായിരുന്നുവെന്നും ആദ്യമയാാണ് ഒറ്റയ്ക്ക് യാത്ര തിരിക്കുന്നതെന്നും ജിതിൻ പറഞ്ഞു.

തനിക്ക് പിന്തുണയുമായി ഭാര്യ പിന്നിലുണ്ടെന്നും യാത്രയിൽ ഭാര്യയെയും ഒപ്പം കൂട്ടാനിരുനെന്നും എന്നാൽ മറ്റ് സാങ്കേതിക തടസ്സങ്ങൾ മൂലം ഭാര്യ കുറച്ച് സ്ഥലങ്ങളിൽ മാത്രം തന്നോടൊപ്പം ചേരുമെന്നും ജിതിൻ പറഞ്ഞു. ജോർജിയ മുതൽ ഇസ്താൻബുൾ വരെയാണ് ജിതിനൊപ്പം ഭാര്യയും യാത്രയ്ക്ക് ഒപ്പമുണ്ടാകുക.