- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയോലപ്പറമ്പ് കൊലപാതകത്തിനു 'ദൃശ്യ'വുമായി സാമ്യം; മൂന്നുവർഷം മുമ്പുമാത്രം പുറത്തിറങ്ങിയ സിനിമ എട്ടു വർഷം മുമ്പു നടന്ന കൊലപാതകത്തിനു പ്രചോദനമാകില്ലെന്നും ജിത്തു ജോസഫ്
കോട്ടയം: കേരളത്തെ ഞെട്ടിച്ച തലയോലപ്പറമ്പു കൊലപാതകത്തിനു 'ദൃശ്യം' സിനിമയോടു സാദൃശ്യമുണ്ടെന്നു സംവിധായകൻ ജിത്തു ജോസഫ്. തലയോലപ്പറമ്പു കൊലപാതകം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുമുതൽ ദൃശ്യം സിനിമയുമായി സംഭവത്തിനുള്ള സമാനത മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പല പത്രങ്ങളും തലക്കെട്ടിൽവരെ ഇക്കാര്യം ഉൾപ്പെടുത്തുകയുണ്ടായി. തലയോലപ്പറമ്പിൽ സ്വകാര്യ പണമിടപാടുകാരൻ മാത്യുവിനെ പ്രതി കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. കുഴിച്ചിട്ട സ്ഥലത്ത് പിന്നീട് പണിത വ്യാപാരസമുച്ചയത്തിന്റെ അടിത്തറ കുഴിച്ച് പൊലീസ് മൃതദേഹത്തിനായി പരിശോധന നടത്തുകയാണ്. കൊള്ളപ്പലിശയ്‌ക്കെടുത്ത പണം തിരിച്ചടയ്ക്കാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് തലയോലപ്പറമ്പിൽ പ്രതി കൊലപാതകത്തിനു മുതിർന്നത്. ദൃശ്യത്തിൽ കുടുംബത്തിന്റെ രക്ഷയ്ക്കായാണു മോഹൻലാൽ വേഷമിട്ട ജോർജ് കുട്ടി നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്‌റ്റേഷന്റെ അടിയിൽ മൃതദേഹം കുഴിച്ചിടുന്നത്. പല സിനിമകളും കുറ്റകൃത്യങ്ങൾക്കു വഴിവയ്ക്കാറുണ്ടെന്നു പറയാറുണ്ടെങ്കിലും മൂന്നുവർഷം മുമ്പുമാത്രം പുറത്തിറങ്ങിയ ത
കോട്ടയം: കേരളത്തെ ഞെട്ടിച്ച തലയോലപ്പറമ്പു കൊലപാതകത്തിനു 'ദൃശ്യം' സിനിമയോടു സാദൃശ്യമുണ്ടെന്നു സംവിധായകൻ ജിത്തു ജോസഫ്. തലയോലപ്പറമ്പു കൊലപാതകം റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതുമുതൽ ദൃശ്യം സിനിമയുമായി സംഭവത്തിനുള്ള സമാനത മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പല പത്രങ്ങളും തലക്കെട്ടിൽവരെ ഇക്കാര്യം ഉൾപ്പെടുത്തുകയുണ്ടായി.
തലയോലപ്പറമ്പിൽ സ്വകാര്യ പണമിടപാടുകാരൻ മാത്യുവിനെ പ്രതി കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നു. കുഴിച്ചിട്ട സ്ഥലത്ത് പിന്നീട് പണിത വ്യാപാരസമുച്ചയത്തിന്റെ അടിത്തറ കുഴിച്ച് പൊലീസ് മൃതദേഹത്തിനായി പരിശോധന നടത്തുകയാണ്.
കൊള്ളപ്പലിശയ്‌ക്കെടുത്ത പണം തിരിച്ചടയ്ക്കാൻ പറ്റാതിരുന്ന സാഹചര്യത്തിലാണ് തലയോലപ്പറമ്പിൽ പ്രതി കൊലപാതകത്തിനു മുതിർന്നത്. ദൃശ്യത്തിൽ കുടുംബത്തിന്റെ രക്ഷയ്ക്കായാണു മോഹൻലാൽ വേഷമിട്ട ജോർജ് കുട്ടി നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്‌റ്റേഷന്റെ അടിയിൽ മൃതദേഹം കുഴിച്ചിടുന്നത്.
പല സിനിമകളും കുറ്റകൃത്യങ്ങൾക്കു വഴിവയ്ക്കാറുണ്ടെന്നു പറയാറുണ്ടെങ്കിലും മൂന്നുവർഷം മുമ്പുമാത്രം പുറത്തിറങ്ങിയ തന്റെ സിനിമ എട്ടു വർഷം മുമ്പു നടന്ന കൊലപാതകത്തിനു പ്രചോദനമാകില്ലെന്ന് ജിത്തു മാദ്ധ്യമങ്ങളോടു പറഞ്ഞു.